യാത്രകൾക്കായും ജോലി ആവശ്യങ്ങൾക്കായും നിരവധി ആളുകൾ പോകുന്ന ഇടങ്ങളിലൊന്നാണ് പൂനെ. മഹാരാഷ്ട്രയുടെ ഭാഗമായ ഇവിടം ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിലും ചെലവു കുറഞ്ഞും പൂനെയിലേക്ക് എത്തിപ്പെടാനുള്ള മാർഗം ട്രെയിൻ യാത്രകളാണ്. നിരവധി ട്രെയിനുകൾ കേരളത്തിൽ നിന്നും കൊങ്കൺ റൂട്ടിലൂടെ പൂനെയിലേക്ക് പോകുന്നു. ഈ സമയത്ത് മഹാരാഷ്ട്രയിൽ മൺസൂൺ യാത്രകൾ പോകാനാഗ്രഹിക്കുന്നവർ പൂനെ വഴിയാണ് കടന്നുപോകുന്നത്.
എന്നാൽ പൂനെയിലേക്ക് ഏത് ട്രെയിനിൽ പോകണം എന്നതാണ് പലരുടെയും സംശയം. വളഞ്ഞുചുറ്റി പോകാതെ, ഏറ്റവും കുറഞ്ഞ സമയത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ധൈര്യമായി പോകാൻ പറ്റിയ ട്രെയിൻ ആണ് എറണാകുളം- പൂനെ സൂപ്പർ ഫാസ്റ്റ് ബൈ വീക്കിലി എക്സ്പ്രസ്. എറണാകുളത്ത് നിന്നാരംഭിച്ച് ഷൊർണ്ണൂർ- കോഴിക്കോട്- മംഗലാപുരം വഴിയണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.
എറണാകുളം- പൂനെ ബൈ വീക്കിലി എക്സ്പ്രസ് (22149)
ചൊവ്വ, വെള്ളി ദിവസങ്ങളിൽ എറണാകുളം ജംങ്ഷന്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന എറണാകുളം- പൂനെ സൂപ്പർ ഫാസ്റ്റ് ബൈ വീക്കിലി എക്സ്പ്രസ് ട്രെയിൻ 27 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് ബുധൻ/ ശനി ദിവസങ്ങളിൽ പുലർച്ചെ 5.50 ന് പൂനെ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തും. സ്ലീപ്പർ ക്ലാസ്, എസി ത്രീ ടയർ,എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്.
എറണാകുളത്ത് നിന്ന് പൂനെയിലേക്ക് സ്ലീപ്പർ ക്ലാസിൽ 695 രൂപയും എസി ത്രീ ടയറിൽ 1825 രൂപയും എസി ടൂ ടയറിൽ 2625 രൂപയാണ് ടിക്കറ്റ് നിരക്ക്.
എറണാകുളം - 02:15
തൃശൂർ - 03:12
ഷൊർണ്ണൂർ - 04:10
തിരൂർ - 04:54
കോഴിക്കോട് - 05:37
തലശ്ശേരി - 06:28
കണ്ണൂർ - 07:02
കാസർഗോഡ് - 08:14
മംഗലാപുരം - 09:20
ഉഡുപ്പി - 11:08
കുന്ദാപുര - 11:36
കാർവാർ - 14:10
മഡ്ഗാവ് - 15:40
സാവന്തവാടി - 16:52
കൻകാവളി - 17:30
രത്നഗിരി - 20:20
ചിപ്ലുന് - 22:10
പൻവെൽ - 02:25
പൂനെ - 05:50 എന്നിങ്ങനെയാണ് സമയക്രമം.
പൂനെ- എറണാകുളം എക്സ്പ്രസ് (22150)
പൂനെയിൽ നിന്നും തിരികെ ബുധൻ, ഞായർ ദിവസങ്ങളില്‍ വൈകിട്ട് 6.45 ന് പുറപ്പെട്ട് 27 മണിക്കൂർ 35 മിനിറ്റ് യാത്ര ചെയ്ത് വ്യാഴം / ശനി ദിവസങ്ങളില് രാത്രി 9.55 ന് എറണാകുളം ജംങ്ഷനിൽ എത്തും.
പൂനെ - 18:45
പൻവെൽ - 21:20
ചിപ്ലുന് - 00:48
രത്നഗിരി - 02:45
കൻകാവലി - 04:44
സാവന്തവാടി - 05:14
മഡ്ഗാവ് - 07:00
കാർവാർ - 08:10
കുന്ദാപുര - 11:20
ഉദുപ്പ് - 12:00
മംഗളുരു - 13:45
കാസർഗോഡ് - 14:29
കണ്ണൂർ - 15:42
തലശ്ശേരി - 16:04
കോഴിക്കോട് - 17:07
തിരൂർ - 17:49
ഷൊർണ്ണൂർ - 18:50
തൃശൂർ - 19:52
എറണാകുളം - 21:55 എന്നിങ്ങനെയാണ് സമയക്രമം.
എന്തുകൊണ്ട് എറണാകുളം- പൂനെ എക്സ്പ്രസ് (22150/22149)
കേരള- പൂനെ റൂട്ടിലുള്ള മറ്റു ട്രെയിനുകളെ അപേക്ഷിച്ച് എറണാകുളം- പൂനെ എക്സ്പ്രസ് (22150/22149) ആണ് ഏറ്റവും വേഗതയിലെത്തുന് ട്രെയിൻ. പൂനെയിലേക്കുള്ള മറ്റു ട്രെയിനുകളായ കേപ്പ്- പൂനെ എക്സ്പ്രസ് (16382) യാത്രാ സമയം 30 മണിക്കൂർ 40 മിനിറ്റാണ്. തിരുവനന്തപുരം- ഛത്രപതി ശിവജി എക്സ്പ്രസ് 16332 എറണാകുളത്ത് നിന്ന് പൂനെയിലെത്താൻ 30 മണിക്കൂർ 55 മിനിറ്റാണ് വേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














