Search
  • Follow NativePlanet
Share
» »വിമാനയാത്രയിൽ ടിക്കറ്റ് ലാഭിക്കാം, ഒരിക്കലും ഈ ദിവസം യാത്ര പോകരുത്..ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാൻ സാധ്യതയുള്ള സമയം

വിമാനയാത്രയിൽ ടിക്കറ്റ് ലാഭിക്കാം, ഒരിക്കലും ഈ ദിവസം യാത്ര പോകരുത്..ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാൻ സാധ്യതയുള്ള സമയം

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ടിക്കറ്റ് ആണ്. താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പണം ചെലവഴിക്കുന്നത് എങ്ങനെയെങ്കിലും നിയന്ത്രിക്കുവാൻ കഴിയുമെങ്കിലും അന്താരാഷ്ട്ര യാത്രകളിൽ വിമാനടിക്കറ്റുകളുടെ കാര്യം വരുമ്പോൾ കയ്യിലെ ബജറ്റ് എവിടെ പോയെന്ന് വേറേ ചോദിക്കേണ്ട. സീസൺ സമയത്താണ് യാത്രയെങ്കിൽ പിടിച്ചാൽ കിട്ടാത്ത വിധത്തിലായിരിക്കും ടിക്കറ്റ് നിരക്ക് ഉയരുന്നത്.

യാത്രകളിൽ ടിക്കറ്റിന്‍റെ പണം ലാഭിക്കുവാൻ ചില പ്രത്യേക ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുക, പ്രത്യേക സമയം തിരഞ്ഞെടുക്കുക, വിമാനകമ്പനികളുടെയും മറ്റും ഓഫർ തിരഞ്ഞെടുക്കുക എന്നിങ്ങനെ കുറേ മാർഗ്ഗങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില വിമാന ടിക്കറ്റ് ബുക്കിങ് ടിപ്പുകളുണ്ട്.
ട്രാവൽ ബ്രാൻഡായ എക്‌സ്‌പീഡിയ പുറത്തിറക്കിയ 2025 ലെ എയർ ഹാക്ക്‌സ് റിപ്പോർട്ട് അനുസരിച്ച്, വിമാനടിക്കറ്റ് ബുക്കിങ്ങിൽ എങ്ങനെ പണം ലാഭിക്കാം എന്നു നോക്കാം.

Flight Ticket Booking This Is How To Maximise Your Saving In Travel

വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവും പ്രധാനം നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ദിവസമാണ്. എല്ലാവരും യാത്രാ പ്ലാനുകൾ നടത്തുന്ന വാരാന്ത്യങ്ങൾ തിരഞ്ഞെടുത്താൽ ടിക്കറ്റ് കൂടുമെന്ന് നമുക്കറിയാം. എന്നാൽ മറ്റു ദിവസങ്ങളിലെല്ലാം ടിക്കറ്റ് നിരക്ക് കുറവാണോ? അല്ലേയല്ല. വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഒരു ഞായറാഴ്ച ബുക്ക് ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് 16% ലാഭിക്കാം.എന്നാൽ വ്യാഴാഴ്ചയെ വാരാന്ത്യത്തിൽ പ്രീമിയം ക്ലാസ് ടിക്കറ്റുകൾ ബുക്ക് അപേക്ഷിച്ച് ഞായറാഴ്ച ബുക്ക് ചെയ്താൽ വീണ്ടും 16% നഷ്ടമാകും. എങ്ങനെയെന്ന് വിശദമായി പറയാം.

ലോകമെമ്പാടുമുള്ള ടിക്കറ്റിംഗ് ഡാറ്റാബേസ് റിപ്പോർട്ടുകൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ വാരാന്ത്യത്തിൽ പ്രീമിയം ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ വ്യാഴാഴ്ച ബുക്ക് ചെയ്യുന്നവരെ അപേക്ഷിച്ച് 22% നിരക്ക് ലാഭിക്കാം. അതേസമയം അന്താരാഷ്ട്ര വിമാന യാത്രകളാണെങ്കിൽ ഞായറാഴ്ചകളിൽ ബുക്ക് ചെയ്യുന്നവർക്ക് വെള്ളിയാഴ്ചകളിലെ വിമാനങ്ങളെ അപേക്ഷിച്ച് 16% വരെ നിരക്ക് ലാഭിക്കാൻ സാധിക്കും.

റിപ്പോർട്ടിലെ പ്രയോജനപ്പെടുത്താൻ പറ്റിയ മറ്റൊരു കാര്യം അന്താരാഷ്ട്ര യാത്രാ ബുക്കിങ് ടിപ്പാണ്. അന്താരാഷ്ട്ര യാത്രയ്‌ക്കായി പുറപ്പെടുന്നതിന് 12 ദിവസം മുമ്പ് വരെ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ഏകദേശം 12 ശതമാനത്തോളം നിരക്കിൽ ലാഭിക്കാം.

ചിലരാകട്ടെ, മൂന്നും നാലും മാസം മുന്നേ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യും, ഇങ്ങനെ ചെയ്യുന്നതും ഒരു തരത്തിൽ നഷ്ടമാണെന്ന് പഠനം പറയുന്നുണ്ട്. അതായത്, 128 ദിവസം അല്ലെങ്കിൽ 138 ദിവസം മുമ്പ് ബുക്ക് ചെയ്യുന്നവരെ അപേക്ഷിച്ച് 12 ദിവസം മുൻപ് ബുക്ക് ചെയ്യുന്നവര്‌‍ക്ക് 21% വരെ ലാഭിക്കാനാകും. അപ്പോൾ കാലേക്കൂട്ടി ബുക്ക് ചെയ്യാൻ ഓടേണ്ട എന്നു ചുരുക്കം.

വിദേശയാത്രകൾ പോകുന്നവരാണെങ്കിൽ തിങ്കളാഴ്ച യാത്ര ഒഴിവാക്കാൻ ഒരു മടിയും കാണിക്കേണ്ട. വിദേശയാത്രയിൽ നിങ്ങളെ പോക്കറ്റ് കാലിയാക്കുന്ന ദിവസമാണിത്. അതേസമയം, വ്യാഴാഴ്ചയാണ് യാത്രയെങ്കിൽ 9% വരെ ലാഭിക്കാൻ കഴിഞ്ഞേക്കും.

കൂടാതെ, വിമാനയാത്രയിൽ ഏറ്റലും വലിയ വെല്ലുവിളി ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുന്നതാണ്. ചിലപ്പോൾ വിമാനത്താവളങ്ങളിൽ എത്തിക്കഴിഞ്ഞായിരിക്കും വിമാനം ക്യാന്‍സല്‍ ചെയ്ത വിവരം അറിയുന്നതു തന്നെ. രാത്രി 9.00 നും പുലർച്ചെ 3.00 നും ഇടയിൽ പുറപ്പെടുന്ന ഫ്ലൈറ്റുകൾ ക്യാൻസല്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. അതേസമയം, വൈകിട്ട് 3.00നും രാത്രി 9.00 നും ഇടയിലുള്ള വിമാനങ്ങൾ റദ്ദാക്കാനുള്ള സാധ്യത അധികമാണ്. കണക്കുകളനുസരിച്ച് മറ്റു സമയങ്ങളേക്കാൾ 20 ശതമാനം കൂടുതലാണിത്.

വിമാനങ്ങൾ ഏറ്റവും കൂടുതൽ റദ്ദാക്കുന്നത് ഏപ്രിലിലും കുറഞ്ഞത് ജൂൺ മാസത്തിലുമാണ്. മറ്റൊരു കാര്യം എല്ലാ മാസവും കുറഞ്ഞ നിരക്കിൽ ചില ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ലഭ്യമാണ്. പൊതുവേ ടിക്കറ്റ് നിരക്ക് കൂടിയ ഒക്ടോബർ മാസത്തിൽ യാത്ര ചെയ്യുന്നത് പോക്കറ്റ് കാലിയാകുന്നതിന് തുല്യമാണ്. വേനല്‍ക്കാലത്ത് യാത്ര ചെയ്യുകയാണെങ്കിൽ ഒക്ടോബറിനെ അപേക്ഷിച്ച് 4% വരെ ലാഭിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips flights travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+