Search
  • Follow NativePlanet
Share
» »ദുബായും പാരീസും ഒക്കെ പണ്ട്... ഇപ്പോൾ ഇന്ത്യക്കാർക്ക് ഇഷ്ടം ഈ നഗരങ്ങൾ, കൂടുതൽ ബുക്കിങ് ഇവിടേക്ക്

ദുബായും പാരീസും ഒക്കെ പണ്ട്... ഇപ്പോൾ ഇന്ത്യക്കാർക്ക് ഇഷ്ടം ഈ നഗരങ്ങൾ, കൂടുതൽ ബുക്കിങ് ഇവിടേക്ക്

മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിലാണ് ഇന്ത്യക്കാർ യാത്ര ചെയ്യുന്നത്. നാടെന്നോ വിദേശമെന്നോ നോക്കാതെ കിട്ടുന്ന അവസരങ്ങളും അവധികളും യാത്രയ്ക്കായി മാറ്റിവയ്ക്കുന്നവരാണ് ഇപ്പോൾ അധികവും. അതുപോലെ ടൂറിസം രംഗവും വളരുകയാണ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് 97 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി കടന്നു പോയതെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ആഭ്യന്തര ടൂറിസത്തിലും ഇതേ തരത്തിലുള്ള വളർച്ച വന്നിട്ടുണ്ട്.

മാസ്റ്റർകാർഡ് ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ട്രാവൽ ട്രെൻഡ്സ് 2024- ബിയോണ്ട് ബൗണ്ടറീസ് എന്ന റിപ്പോർട്ടിൽ ഇന്ത്യക്കാരുടെ ജൂൺ- ഓഗസ്റ്റ് 2024 യാത്രക്കാർ ആകർഷകമായ നിരവധി ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. ഫ്ലൈറ്റ് ബുക്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ വെക്കേഷന് ഇന്ത്യക്കാർ പോകുന്ന ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്നും പറയുന്നുണ്ട്. ഇതാ ഈ വേനൽക്കാലത്ത് ഇന്ത്യക്കാർ യാത്ര ചെയ്യുന്ന 5 ട്രെൻഡിംഗ് അവധിക്കാല ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Top Trending Destination For Indians This Summer-Report

1. ആംസ്റ്റർഡാം

ഇന്ത്യക്കാരുടെ മാത്രമല്ല, ലോകത്തിലെ മുഴുവൻ സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ആംസ്റ്റർഡാം. എന്താണ് ഇവിടെ കാണാനുള്ളതെന്ന് ചോദിച്ചാല്‍ എന്താണ് ഇവിടെയില്ലാത്തത് എന്ന മറുചോദ്യം ചോദിക്കേണ്ടി വരും. കനാലുകളുടെ നാട് എന്നതാണ് ആംസ്റ്റർഡാം എന്നോർക്കുമ്പോൾ മനസ്സിലെത്തുന്ന ആദ്യ ചിത്രം. പൂത്തു നില്‍ക്കുന്ന ട്യൂലിപ് പുഷ്പങ്ങളും സൈക്കിളുകളും നോക്കിനിന്നു പോകുന്ന തരത്തിലുള്ള പൗരൗണിക നിർമ്മിതികളുമടക്കം ഇവിടെ കാണാൻ ഇഷ്ടംപോലെയുണ്ട്.

2. സിംഗപ്പൂർ

ഇന്ത്യക്കാരുടെ ജൂൺ- ഓഗസ്റ്റ് യാത്രകളിലെ രണ്ടാമത്തെ ഹോട്ട് ഡെസ്റ്റിനേഷനാണ് സിംഗപ്പൂർ. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സിംഗപ്പൂർ വലുപ്പത്തിൽ തീരെ ചെറുതാണെങ്കിലും മറ്റേതു വലിയ രാജ്യങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളും നിർമ്മിതികളും ഒക്കെയാണ് ഇവിടെയുള്ളത്. ഫൈൻ സിറ്റി എന്നാണ് ഇവിടം അറിയപ്പെടുന്നത്. പുറമേ നിന്നുള്ളവർക്ക് വിചിത്രമെന്നു തോന്നുന്ന പല നിയമങ്ങളും ഇവിടെ കാണാം.

ദീർഘയാത്രയില്ലാതെ, ഒരു വിദേശയാത്ര ആഗ്രഹിക്കുന്നവരാണ് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുന്നവരിൽ കൂടുതലും. വലിയ ചെലവില്ലാതെ പോയി വരാം എന്നതും സിംഗപ്പൂരിന്‍റെ പ്രത്യേകതയാണ്.

3. ലണ്ടൻ

ഒരു കാലത്തിനും പിടികൊടുക്കാത്ത നഗരമാണ് ലണ്ടൻ. ആധുനികതയും പൗരാണികതയും ഒരുപോലെ ചേർന്നു നിൽക്കുന്ന ലണ്ടൻ നഗരം യൂറോപ്പ് സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ടതാണ്. ടവർ ഓഫ് ലണ്ടൻ, ബക്കിങ്ഹാം പാലസ്, ലണ്ടൻ ഐ എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം. വെറുതേ ലണ്ടനിലെ തെരുവുകളിലൂടെ നടക്കുന്നത് പോലും ഒരു പ്രത്യേക അനുഭവമായിരിക്കും.

4. ഫ്രാങ്ക്ഫുർട്ട്

ജർമ്മനിയിലെ മൈൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഫ്രാങ്ക്ഫുർട്ട് ഇന്ത്യൻ സഞ്ചാരികളുടെ സമ്മര്‍ യാത്രാ ലിസ്റ്റില് ഇടം നേടിക്കഴിഞ്ഞു. ജർമ്മനിയിലെ ചിലവ് കൂടിയ നഗരങ്ങളുടെ ഗണത്തിലാണ് ഫ്രാങ്ക്ഫുർട്ടിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ ജർമ്മനിയി പക്ഷേ, പൊതുവേ ചെലവ് കുറഞ്ഞയിടം എന്ന നിലയിലാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. സുരക്ഷിതമായ യാത്ര, മനോഹരമായ സ്ഥലങ്ങളൾ എന്നിങ്ങനെ കാരണങ്ങൾ ഒരുപാടുണ്ട് ഇവിടം തിരഞ്ഞെടുക്കുന്നതിന് പിന്നിൽ.

5. മെൽബൺ

കോസ്മോപൊളിറ്റൻ യാത്രാ അനുഭവങ്ങൾ തേടുന്ന ഇന്ത്യൻ സ‍ഞ്ചാരികളാണ് ഓസ്ട്രേലിയയിലെ മെൽബൺ സന്ദർശിക്കുന്നത്. വൈവിധ്യം നിറഞ്ഞ കാഴ്ചകളാണ് ഇവിടെയുള്ളത്. രുചികൾ തേടി യാത്ര ചെയ്യുന്നവർ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: summer travel world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+