സ്വന്തമായി ഒരു വീട്.. ജീവിത്തിൽ ഇങ്ങനെയൊരു ആഗ്രഹമില്ലാത്ത ആരും കാണില്ല.. സമാധാന്തിൽ കിടന്നുറങ്ങാൻ ചെറുതെങ്കിലും ഒരു വീടുണ്ടാക്കുക എന്നതാണ് പലരുടെയും ലക്ഷ്യം തന്നെ. എന്നാൽ വർധിച്ചു വരുന്ന ചെലവും സ്ഥലത്തിന്‍റെ വിലയുമെല്ലാം ഈ സ്വപ്നം സാധ്യമാക്കുന്നതിൽ പലർക്കും വിലങ്ങുതടിയായി നിൽക്കുന്നു. എന്നാൽ സ്ഥലം മേടിക്കുന്നതിന്‍റെയോ വീട് വയ്ക്കുന്നതിന്‍റെയോ ബുദ്ധിമുട്ടൊന്നുമില്ലാതെ ഒരു വീട് സ്വന്തമാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ...
അതെ, ഒരു ബിരിയാണി കഴിക്കുന്ന പൈസയുണ്ടെങ്കിൽ ഒരു വീട് സ്വന്തമാക്കാം. നാട്ടിലല്ല കേട്ടോ... അങ്ങ് ഇറ്റലിയിലാണ് സംഭവം. വെറുതേ പറയുന്നതല്ല... മൂന്നു യൂറോ ഉണ്ടെങ്കിൽ ഇറ്റലിയിലെ അതിമനോഹരമായ പ്രദേശങ്ങളിലൊന്നായ സാംബൂക എന്ന സ്ഥലത്താണ് ഈ കിടിലൻ ഡീൽ ഉള്ളത്. മൂന്ന് യൂറോ അഥവാ 267 രൂപയാണ് ഒരു വീടിന്‍റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

പ്രസിദ്ധമായ സിസിലി എന്ന സ്ഥലത്തിനടുത്തുള്ള സാംബൂകയിൽ എന്തിനാണ് ഇങ്ങനെയൊരു ഓഫറിൽ വീട് നല്കുന്നെന്ന് അല്ലേ നിങ്ങളുടെ മനസ്സിലുള്ള ചോദ്യം. ആളുകൾ ഉപേക്ഷിച്ചു പോയ അല്ലെങ്കിൽ ജനവാസം കുറഞ്ഞ സ്ഥലങ്ങളിലേക്ക് പുതിയ താമസക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് അധികൃർ ഇങ്ങനെയൊരു ആശയം കൊണ്ടുവന്നത്. ഇത് മൂന്നാം വർഷമാണ് സാംബൂക്ക യിൽ ഇങ്ങനെ കുറഞ്ഞ നിരക്കിൽ വീടുകൾ വില്കുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഒരു യൂറോ ആയിരുന്നു വീടുകൾക്ക് വിലയിട്ടിരുന്നത്, ഈ വർശമാണ് ഇത് മൂന്ന് യൂറോയിലേക്ക് എത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ വിൽപ്പന തുടരുമെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതായി തിരഞ്ഞെടുക്കപ്പെട്ട മേയർ ഗ്യൂസെപ്പെ കാസിയോപ്പോ സിഎൻഎന്നിനോട് ഒരു അഭിമുഖത്തിൽ പറഞ്ഞു. വിദേശികളടക്കം നിരവധി ആളുകളാണ് ഈ സ്കീം വഴി ഇവിടെ ഭവനം സ്വന്തമാക്കിയത്.
നിലവിൽ സാംബൂക്കയില് 12 വീടുകളാണ് ഇങ്ങനെ മൂന്നോ യൂറോ ഡീലിൽ ലഭ്യമായിട്ടുള്ളത്.
ഇറ്റലിയിലേക്ക് സഞ്ചാരികൾ എത്തിച്ചേരുന്ന സീസൺ ആയതിനാൽ ഇങ്ങനെയൊരു വീട് സ്വന്തമാക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ വന്ന് നോക്കാം, ഇറ്റലിയിലെ ഈ ടൂറിസം സീസണിൽ ഇവിടെ വരുന്നവർക്ക് വന്നു നോക്കാനുള്ള സൗകര്യവുമുണ്ട്. ഇതുവരെ സാബൂക്കയില് 250 വീടുകളാണ് ഇങ്ങനെ വിറ്റുപോയത്.
മികച്ച വീടുകളാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളതെങ്കിലും താമസിക്കാൻ യോഗ്യമാക്കുന്നതിന് കുറച്ച് പണികൾ ചെയ്യേണ്ടതുണ്ട്.
2019 ലാണ് സാംബൂക്ക ആദ്യമായി 1 യൂറോയ്ക്ക് വീടുകൾ വിറ്റ്. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം മറ്റൊരു ബാച്ച് 2 യൂറോയ്ക്ക് വിറ്റു, മിഡിൽ ഈസ്റ്റിൽ നിന്നുള്ളവരാണ് ഈ ഡീല്‍ നോക്കിയവരിൽ ഭൂരിഭാഗവും. എന്നാൽ മിക്ക പുതിയ താമസക്കാരും അമേരിക്കക്കാരാണ്. ഈ വിദൂര സിസിലിയൻ സ്ഥലത്ത് ഒരു "ലിറ്റിൽ അമേരിക്ക" വന്നുവെന്നാണ് ഇവിടുള്ളവർ പറയുന്നത്.
സിസിലിയിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന സാംബൂക്കയുടെ ആകർഷണം അതിന്‍റെ ഭൂപ്രകൃതി തന്നെയാണ്. ഇവിടെ നിന്നാൽ ചുറ്റുമുള്ള ഗ്രാമങ്ങളുടെ അതിമനോഹരമായ കാഴ്ചകൾ കാണാം. പുരാതന ഗ്രീക്കുകാർ സ്ഥാപിച്ച ഈ നഗരത്തിന് ഒരുപാട് ചരിത്രകഥകൾ പറയുവാനുണ്ട്.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് 20 ദശലക്ഷം യൂറോ (ഏകദേശം 21.8 ദശലക്ഷം ഡോളർ) ആണ് ഇങ്ങനെ ലഭിച്ചതെന്നാണ് കണക്ക്. ലേലത്തിലൂടെയാണ് വീട് വാങ്ങാൻ സൗകര്യമുള്ളത്. . വീട് വാങ്ങുന്നവർ വീടിന്റെ തുകയ്‌ക്കൊപ്പം ചെറിയൊരു സെക്യൂരിറ്റി തുകയും നൽകണം. . വാങ്ങിയ വീട്ടിൽ രണ്ട് വർഷത്തിൽ കൂടുതൽ താമസിച്ചാൽ നൽകിയ സെക്യൂരിറ്റി തുക നിങ്ങൾക്ക് തിരികെ കിട്ടുന്ന വിധത്തിലാണ് സ്കീം.
ലേലത്തിൽ പങ്കെടുക്കുവാൻ
പങ്കെടുക്കാൻ 5,000 യൂറോ (ഏകദേശം $5,430) നിക്ഷേപം ആവശ്യമാണ്. നിങ്ങൾക്ക് ബിഡ് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ പണം ഉടൻ തിരികെ നൽകും. നിങ്ങൾ വിജയിക്കുകയാണെങ്കിൽ, നിക്ഷേപം നിങ്ങളുടെ ഗ്യാരന്‍റിയായി മാറുന്നു. ഈ ഗാരന്‍റീ പണം തിരികെ ലഭിക്കണമെങ്കിൽ വാങ്ങുന്നവർ മൂന്ന് വർഷത്തിനുള്ളിൽ വീടിന്‍റെ നവീകരണം പൂർത്തിയാക്കണം . അല്ലെങ്കിൽ അവരുടെ നിക്ഷേപം നഷ്ടപ്പെടും.
ഇതിനു മുമ്പത്തെ വർഷത്തെ വില്പനയിൽ വീടുകൾ 1 മുതൽ 25,000 യൂറോയ്‌ക്ക് (ഏകദേശം $27,133) വിറ്റിരുന്നു. മിക്കവയും 5,000 യൂറോയ്ക്കും (ഏകദേശം $5,426) 10,000 യൂറോയ്ക്കും (ഏകദേശം $10,750) ഇടയിലായിരുന്നു വില്പന നടന്നത്. താൽപ്പര്യമുള്ളവർക്ക് സാബൂക്കയുടെ ടൗൺ ഹാളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോട്ടോകളും വിവരണങ്ങളും അപേക്ഷാ ഫോമുകളും കണ്ടെത്താം.
ഔദ്യോഗിക വെബ്‌സൈറ്റ്- https://comune.sambucadisicilia.ag.it/
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












