യാത്രകളിൽ ട്രാവൽ ഇൻഷുറന്‍സിനുള്ള പ്രാധാന്യം മുൻപത്തേക്കാളധികം വർധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകൾക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ ആഭ്യന്തര യാത്രകളിലും ഇൻഷുറൻസിന്‍റെ സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തുവാൻ ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ സഞ്ചാരികൾ. യാത്രകളിലെ ഒരുവിധം എല്ലാ അനിഷ്ട സംഭവങ്ങളും ഇൻഷറൻസിന്‍റെ പരിധിയിൽ വരുന്നതിനാൽ നിരവധി ആളുകൾ ട്രാവൽ ഇൻഷുറന്‍സ് എടുക്കുന്നു.
എന്നാൽ പലപ്പോഴും ആളുകൾക്ക് ഏതെങ്കിലും സാഹചര്യം വന്നാൽ അതിൽ എങ്ങനെ ഇൻഷുറൻസ് ക്ലെയിം ചെയ്യണമെന്ന് അറിയില്ല. ഇതാ അപ്രതീക്ഷിതമായ സംഭവങ്ങൾ യാത്രയിൽ സംഭവിച്ചാൽ, അത് നിങ്ങളുടെ ഇൻഷുറന്‍സിന്‍റെ പരിധിയിൽ ഉൾപ്പെടുന്നതാണെങ്കിൽ എങ്ങനെ ക്ലെയിം ചെയ്യാമെന്ന് വിശദമായി നോക്കാം.

നിങ്ങളുടെ പോളിസിയെ മനസ്സിലാക്കുക
ഇത് യാത്രയുടെ ആദ്യ ഘട്ടത്തിൽ ചെയ്യേണ്ട കാര്യമാണ്. നിങ്ങൾ എടുക്കുവാൻ പോകുന്ന ട്രാവൽ ഇൻഷുറൻസ് പോളിസിയും നിങ്ങളുടെ യാത്രയുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടോ എന്നു നോക്കുക. സാധാരണ യാത്രയാണ് പോകുന്നതെങ്കിൽ അതിനനുസരിച്ചുള്ള സാധാരണ പോളിസി മതിയാവും. എന്നാൽ രാഷ്ട്രീയമായ അസ്ഥിരത നിറഞ്ഞ പ്രദേശത്തേയ്ക്ക് ഒരു സാഹസിക യാത്രയാണ് പോകുന്നതെങ്കിൽ അതിനനുസരിച്ചുള്ള ട്രാവൽ ഇൻഷുറൻസ് വേണം തിരഞ്ഞെടുക്കുവാൻ.
എന്തൊക്കെ കാര്യങ്ങളാണ് പോളിസിയിൽ ഉൾപ്പെടുന്നത്. ഒഴിവാക്കപ്പെടുന്നത്, അതിന്‍റെ പരിമിതികൾ, പോളിസി ക്ലെയിം ചെയ്യേണ്ടി വരുമ്പോൾ വേണ്ട രേഖകള്‍ തുടങ്ങിയ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കി വയ്ക്കുക. ഫ്ലൈറ്റ് മിസ്സ് ചെയ്യുക, ബാഗ് നഷ്ടപ്പെടുക, യാത്രയ്ക്കിടയിലെ ആശുപത്രി സേവനങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ നിങ്ങളുടെ ഇൻഷുറൻസ് പോളിസി കവർ ചെയ്യുന്നതും അല്ലാത്തതും മനസ്സിലാക്കുക എന്നിവയൊക്കെ ആദ്യ ഘട്ടത്തിൽ തന്നെ ശ്രദ്ധിക്കണം.
ഡോക്യുമെന്‍റേഷൻ
നിങ്ങളുടെ യാത്ര ഇൻഷുറന്‍സ് ക്ലെയിം ചെയ്യാൻ ഏറ്റവും അത്യാവശ്യമായത് അതിനെ സാധൂകരിക്കുന്ന പേപ്പറുകളാണ്. റസീറ്റുകൾ, ബില്ലുകൾ, ഇൻവോയിസ്, മെഡിക്കൽ റിപ്പോര്‍ട്ട്, പോലീസ് റിപ്പോർട്ട്, തുടങ്ങി നിങ്ങളുടെ വാദത്തിനും ക്ലെയിമിനും ആവശ്യമായി വരുന്ന രേഖകൾ എല്ലാം ശേഖരിച്ച് നല്കുവാൻ മറക്കരുത്. മാത്രമല്ല, തിയതി അനുസരിച്ച് കൃത്യമായി നല്കുന്നത് പ്രോസസ് കൂടുൽ എളുപ്പമുള്ളതാക്കും.
ഇന്‍ഷുറൻസ് ദാതാവിനെ അറിയിക്കുക
യാത്രയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തക്ക സംഭവങ്ങൾ എന്തെങ്കിലും വന്നാൽ എത്രയും പെട്ടന്നു തന്നെ നിങ്ങളുടെ ഇൻഷുറന്‍സ് സർവീസ് പ്രൊവൈഡറെ അറിയിക്കുക. ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ , തിയതി, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ നിങ്ങളുടെ പോളിസി നമ്പറിനൊപ്പം വേണം റിപ്പോർട്ട് ചെയ്യുവാൻ. തുടർന്ന് അവരുടെ നിര്‍ദ്ദേശം പോലെ മറ്റു സ്റ്റെപ്പുകൾ ഏതൊക്കെയെന്ന് നോക്കി ചെയ്യാം.
ക്ലെയിം ചെയ്താൽ
ഓരോ ഇൻഷുറൻസ് കമ്പനിക്കും അതിന്‍റേതായ രീതികളാണ് ഈ പ്രക്രിയയിൽ ഉണ്ടാവുക. അവരുടേതായ ഗൈഡ്ലൈൻ അനുസരിച്ചാവും പ്രവർത്തനം. ക്ലെയിം വിശദാംശങ്ങൾ കൃത്യമായും സത്യസന്ധമായും പൂരിപ്പിച്ച് നല്കുക. അവർ നല്കിയ സമയപരിധിക്കുള്ളിൽ തന്നെ നല്കിയില്ലെങ്കിൽ ക്ലെയിം നിരസിക്കാൻ അത് കാരണമായേക്കും.
രേഖകൾ സൂക്ഷിക്കാം
ഇൻഷുറന്‍സ് പ്രൊവൈഡറുമായുള്ള ഇടപാടുകൾ എല്ലാം പകർപ്പെടുത്ത് സൂക്ഷിക്കുവാൻ മറക്കരുത്. യൂണിവേഴ്സൽ ട്രാവൽ പാസ്, ഇ-മെയിൽ, കത്തുകൾ, നിങ്ങൾ നടത്തിയ ഫോൺ കോളുകളുടെ വിശദാംശങ്ങൾ എന്നിവ കൃത്യമായ സമയം, സംസാരിച്ച ആളുടെ പേര് തുടങ്ങിയ വിവരങ്ങളോടെ രേഖപ്പെടുത്തി സൂക്ഷിക്കാനും മറക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












