Search
  • Follow NativePlanet
Share
» »കാഞ്ഞങ്ങാട് നിന്ന് വെറും ആറുമണിക്കൂറിൽ ബെംഗളൂരു; വനയാത്ര, കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് ചൂളംവിളി

കാഞ്ഞങ്ങാട് നിന്ന് വെറും ആറുമണിക്കൂറിൽ ബെംഗളൂരു; വനയാത്ര, കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് ചൂളംവിളി

കാസർകോഡ്, കണ്ണൂർ ജില്ലക്കാർക്കും നംഗലാപുരത്തു നിന്നുള്ള സഞ്ചാരികൾക്കും പ്രതീക്ഷയായി , കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത ചർച്ചകൾ വീണ്ടും പുരോഗമിക്കുകയാണ്. നിലവിലെ യാത്രയെ അപേക്ഷിച്ച് പകുതി സമയത്തിനുള്ളിൽ കാസർകോഡ് ജില്ലക്കാർക് ബെംഗളുരുവിൽ എത്തിപ്പെടാൻ സാധിക്കുന്ന
കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത ചർച്ചകൾക്ക് ദക്ഷിണ കന്നഡയുടെ പുതിയ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയാണ് വീണ്ടും തുടക്കമിട്ടത്. കേരളത്തിനും കർണ്ണാടകക്കാർക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പദ്ധതി എസ്റ്റിമേറ്റ് നേരത്തെ തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് മുന്നോട്ടേയ്ക്കൊന്നും സംഭവിച്ചില്ല.

ഇപ്പോഴിതാ, കഴിഞ്ഞ ദിവസം എംപി . ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ സുള്ള്യ സന്ദർശനത്തോടെയാണ് യാത്രക്കാരുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നിരിക്കുന്നത്. റെയിൽപ്പാത നിർമാണവുമായി ബന്ധപ്പെട്ട സാധ്യതകൾ പഠിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സർവേ പൂർത്തിയായി 1500 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും നിലച്ച പാതയുടെ കാര്യം പുനഃപരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കിയിട്ടുണ്ട്.

ആറു മണിക്കൂറിൽ ബെംഗളുരുവിൽ

കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ, സുള്ള്യ , ഹാസൻ, ശ്രാവണബെൽഗോള വഴി ബാംഗ്ലൂരിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിൽ 90 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ ദൂരം. ഇതിൽ കാഞ്ഞങ്ങാട്ട് നിന്നും പാണത്തൂരിലേക്ക് 41 കിലോമീറ്ററും അവിടെ നിന്ന് കർണാടക അതിർത്തി കടന്ന് കാണിയൂർവരെ 49 കിലോമീറ്റർ ദൂരവും ഉൾപ്പെടെയാണ്. വൈദ്യുതിവകുപ്പിൽ എൻജിനിയറായിരുന്ന മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേല്‍ എന്ന ആളാണ് ഇങ്ങനെയൊരു റെയിൽവേപ്പാതയുടെ സാധ്യത മുന്നോട്ടുവെച്ചത്.

തുടർന്ന് ചര്‍ച്ചകൾക്കും പഠനങ്ങള്‍ക്കും ശേഷം 2008 - 2009 വർഷത്തെ റെയിൽവേ ബജറ്റിൽ ഈ പദ്ധതിയുടെ പ്രാരംഭനടപടികൾ അംഗീകരിക്കുകയും 2008 നവംബറിൽ പാണത്തൂർ വരെയുള്ള ആദ്യ സർവേ പൂർത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് 2010 - 2011 വർഷങ്ങളിൽ രണ്ടാംഘട്ട സർവേയും പൂര്‍ത്തിയാക്കിയെങ്കിലും കർണ്ണാടക പദ്ധതിയെ എതിർത്തും. കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാത നിർമ്മാണത്തിനുള്ള 1500 കോടി എസ്റ്റിമേറ്റിൽ പകുതി തുക കേന്ദ്രം നൽകുമെന്നും ബാക്കി പകുതി പാത അതിരിടുന്ന കർണാടകയും കേരളവും വഹിക്കണമെന്നായിരുന്നു ധാരണ. എന്നാൽ കർണ്ണാടക യുടെ എതിർപ്പ് കാരണം പിന്നീട് മുന്നോട്ട് പോയില്ല.

എന്നാൽ പിന്നീട് രണ്ട് സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുത്താൽ പദ്ധതി പുനപരിശോധിക്കാമെന്ന് റെയിൽവേ അറിയിച്ചു. പണം ചെലവഴിക്കുന്നതിൽ കേരളം അനുകൂല നിലപാട് എടുത്തുവെങ്കിലും പരിസ്ഥിതി ലോല മേഖലകളെയും വന്യജീവികളുടെ ആവാസവ്യവസ്ഥയെയും പദ്ധതി ബാധിക്കുമെന്ന് പറഞ്ഞ് കർണ്ണാടക എതിർത്തു.

അതേസമയം, കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനപ്രകാരം റെയിൽപ്പാതാ വികസനത്തിനുള്ള പണം മുഴുവനായും കേന്ദ്രസർക്കാർ ആണ് വഹിക്കുന്നത് . അതിനാൽ കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്കായി സംസ്ഥാനസർക്കാരുകൾത്ത് ആവശ്യമായ സ്ഥലം കണ്ടെത്തിക്കൊടുക്കുക എന്ന ഉത്തരവാദിത്വം മാത്രമാണുള്ളത്. നിലവിൽ ദക്ഷിണ കന്നഡ എം പി ക്യാപ്റ്റൻ ബ്രിജേഷ് ചൗ തന്നെ വിഷയം ചർച്ച ചെയ്യുമെന്ന് ഉറപ്പു നല്കിയതോടെ ജനങ്ങളും പ്രതീക്ഷയിലാണ്

നിലവിൽ കാഞ്ഞങ്ങാട് നിന്ന് ട്രെയിനിൽ ബെംഗളുരുവിലേക്ക് 12-13 മണിക്കൂറാണ് യാത്രാ സമയം. ബസിനാണ് യാത്രയെങ്കിലും 11.30 മണിക്കൂറാണ് വേണ്ടത്, ഈ പാത വരികയാണെങ്കിൽ യാത്രാ സമയം പാതിയായി കുറയും. പുതിയ കാണിയൂർ - കാഞ്ഞങ്ങാട് റെയിൽപ്പാത വന്നാൽ സുള്ള്യ താലൂക്കിന്‍റെ വികസനം മാത്രമല്ല, അതിർത്തി ജില്ലകളിൽ നിന്ന് ബെംഗളുരുവിലേക്കുള്ള യാത്രകളും വിനോദ സഞ്ചാരവും കൂടുതൽ എളുപ്പമാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: railway kasaragod bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+