Search
  • Follow NativePlanet
Share
» »മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ : മുംബൈ- ബോയ്‌സർ യാത്രയ്ക്ക് 37 മിനിറ്റ്, ബോയ്‌സർ സ്റ്റേഷൻ പ്രത്യേകതകൾ

മുംബൈ- അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ : മുംബൈ- ബോയ്‌സർ യാത്രയ്ക്ക് 37 മിനിറ്റ്, ബോയ്‌സർ സ്റ്റേഷൻ പ്രത്യേകതകൾ

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഓരോ ദിവസവും പുരോഗമിക്കുകയാണ്. പേരുപോലെ തന്നെ ബുള്ളറ്റിന്‍റെ വേഗതയിൽ പായുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ സ്റ്റേഷനുകൾ നിർമ്മാണം പൂർത്തികരിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 320 കിലോമീറ്റര്‌ വേഗതയില്‍ സഞ്ചരിക്കാൻ സാധിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിലെ യാത്രകൾ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇപ്പോഴിതാ, പുതിയൊരി നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ). മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഏറ്റവും വലിയ വ്യാവസായിക പ്രാന്തപ്രദേശമായ ബോയ്‌സർ പ്രദേശത്ത് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ വരികയാണ്. മേഖലയിലെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ സ്റ്റേഷൻ യാത്രകളുടെ കാര്യത്തിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.

Mumbai-Ahmedabad Bullet Train New Station In Boisar

ബോയ്‌സർ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ

നിർമ്മാണം പൂർത്തിയാകുന്നതോടെ മുംബൈയ്ക്കും ബോയ്‌സറിനും ഇടയിലുള്ള യാത്രയിലുള്ള യാത്രാ സമയത്തിൽ വലിയ കുറവുണ്ടാകും. ഇതോടെ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിന്ന് ബോയ്‌സറിലേക്ക് വെറും 36 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നാണണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. യാത്രക്കാർക്കും ജോലിക്കാർക്കും സ്ഥിരം പോയി വരുന്നവർക്കുമെല്ലാം ഇത് വളരെ ഉപകാരപ്രദമാകും.

പ്രാദേശിക സംസ്കാരത്തിന് മുൻതൂക്കം നല്കുന്ന നിർമ്മാണം

ഏറ്റവും മികച്ച സാങ്കേതിക വിദ്യയിൽ ആധുനികയും പാരമ്പര്യവും ഒരുപോലെ സമ്മേളിക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിർമ്മാണം. കൊങ്കണി മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യബന്ധന വലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റേഷന്‍റെ മുൻഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാവും നിർമ്മാണം പൂർത്തീകരിക്കുക.

യാത്രക്കാർക്കുള്ള സൗകര്യങ്ങൾ

ബുള്ളറ്റ് ട്രെയിൻ യാത്രക്കാർക്കായി ഏറ്റവും മകച്ച സൗകര്യങ്ങളാണ് ബോയ്‌സർ സ്റ്റേഷനില്‍ പൂർത്തിയാക്കുന്നത്. യാത്രക്കാർക്ക് മാത്രമല്ല, സന്ദർശകരെയും ഉൾപ്പെടുത്തി മനോഹരമായ നിർമ്മിതിയാണ് ഇവിടെ പൂർത്തിയാക്കുക. രണ്ടു നിലകളിലായി നിർമ്മിക്കുന്ന സ്റ്റേഷനില്‍ വിശ്രമമുറികൾ, പണമടച്ചതും പണം നൽകാത്തതുമായ കാത്തിരിപ്പ് മുറികൾ, പുകവലി മുറികൾ, പ്രഥമശുശ്രൂഷ സേവനങ്ങൾ, ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സ്റ്റേഷനിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും സജ്ജീകരിക്കും. സ്വകാര്യ കാറുകൾ, ടാക്സികൾ, ഇരുചക്രവാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് പാർക്കിംഗ് സൗകര്യം ഒരുക്കും. ഓട്ടോ സ്റ്റാൻഡ്, ഒരു സ്റ്റേഷൻ പ്ലാസ, സ്റ്റേഷന് പുറത്ത് ഹരിത പ്രദേശങ്ങൾ അല്ലെങ്കിൽ പാർക്കുകൾ എന്നിവയും ഉണ്ടായിരിക്കും.

നിർണ്ണായക സ്ഥലം

പല കാരണങ്ങളാൽ വളരെ നിർണ്ണായകമായും പ്രധാനപ്പെട്ടതുമായ സ്ഥലത്താണ് ബോയ്‌സർ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബോയ്‌സർ, താരാപൂർ വ്യാവസായിക മേഖലകൾ, താരാപൂർ അറ്റോമിക് പവർ സ്റ്റേഷൻ, ഭാഭാ ആറ്റോമിക് റിസർച്ച് സെന്‍റർ തുടങ്ങിയ പ്രധാന വ്യാവസായിക മേഖലകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിന്‍റെ പ്രാധാന്യം വലുതാണ്.

വിനോദസഞ്ചാരികള്‍ക്കും

മുംബൈ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികൾക്ക് പല വിധത്തിൽ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനെ പ്രയോജനപ്പെടുത്താം. പ്രധാനപ്പെട്ട പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിനോട് ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്നതിനാൽ യാത്ര കൂടുതൽ എളുപ്പമുള്ളതാകും. ചിച്ചാനി ബീച്ച്, നന്ദ്ഗാവ് ബീച്ച്, ഷിർഗാവ് ബീച്ച്, കെൽവ ബീച്ച്, ദഹനു ആൻഡ് ബോർഡി ബീച്ച്, ഹിരാദ്പാഡ, കലാമൻദേവി വെള്ളച്ചാട്ടം, മഹാലക്ഷ്മി ക്ഷേത്രം എന്നിവയുൾപ്പെടെ നിരവധി പ്രശസ്തമായ സ്ഥലങ്ങൾക്ക് സമീപമാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bullet train mumbai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+