Search
  • Follow NativePlanet
Share
» »തുടർക്കഥയാവുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടങ്ങൾ, കയറുന്നതിന് മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തുടർക്കഥയാവുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടങ്ങൾ, കയറുന്നതിന് മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കേരളത്തിലെ വിനോദസഞ്ചാര രംഗത്തെ വലിയ മാറ്റങ്ങളിലൊന്നായിരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ വരവ്. പ്രായഭേദമന്യേ കടലിലേക്കിറങ്ങി ചെല്ലാനും തിരയുടെ ശക്തിക്കനുസരിച്ച് ആടിയുലയുന്ന പാലത്തിൽ നിന്ന് ആസ്വദിക്കാനുമായി തയ്യാറാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജ് സഞ്ചാരികൾ വളരെ വേഗത്തിൽ ഏറ്റെടുക്കുകയും ചെയ്തു. ബീച്ച് ടൂറിസത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകർഷിച്ചത്.

എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ, ഫ്ലോട്ടങ് ബ്രിഡ്ജുകളിലെ അപകടങ്ങൾ ഇപ്പോൾ തുടർക്കഥകളാവുകയാണ്. തൃശൂരിലെ ചാവക്കാടും തിരുവനന്തപുരത്തെ പാപനാശം ബീച്ചിലും ഇപ്പോൾ കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലും ആണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ അപകടത്തിൽ പെട്ടത്. ഇതിൽ വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ചാവക്കാട്ടെയും മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ആർക്കും പരിക്കില്ല.

Safety Measures To Consider Before Entering Floating Bridge

കടലാക്രമണത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകരാതിരിക്കാൻ അതിന്‍റെ ഭാഗങ്ങൾ അഴിച്ചുവയ്ക്കുകയായിരുന്നുവെന്നാണ് ഡിടിപിസിയുടെ വിശദീകരണം. എന്നാൽ ശക്തമായി തിരയടിച്ചപ്പോൾ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം, ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്നും ഉയർന്ന തിരമാലയുടെ ജാഗ്രതാ നിർദ്ദേശം ഉള്ളതിനാല്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും പിന്നീട് ശക്തമായി തിരയടിച്ചതിനാല്‍ ഫ്ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നുവെന്നുമാണ് വിശദീകരണം. സഞ്ചാരികൾ ഉണ്ടായിരുന്നുവെങ്കിലും പൊതുവേയുള്ള തിരക്ക് ഇല്ലാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

എന്നാൽ വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നാണ് അപകടമുണ്ടായത്. അനുവദനീയമായതിലുമധികം ആളുകൾ കയറുകയും തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും തുടർന്ന് പാലത്തിന്‍റെ പകുതിയോളം തകരുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ഫ്ലോട്ടിങ് ബ്രിഡ്ജകളിൽ കയറുന്നതിനു മുൻപ്‍

ആരോഗ്യം ശ്രദ്ധിക്കാം

ഫ്ലോട്ടിങ് ബ്രിഡ്ജുകളിൽ കയറുന്നത് ഒരു സാഹസിക വിനോദം തന്നെയാണ്. ഒറ്റനോട്ടത്തിൽ രസകരമാണെന്ന് തോന്നുമെങ്കിലും വീശിയടിക്കുന്ന തിരമാലകൾക്കു നടുവിലൂടെ കടലിലെ പാലത്തിൽ നടക്കുന്നത് അത്ര എളുപ്പമല്ല. ആഞ്ഞടിക്കുന്ന തിരയിൽ ആടിയുലഞ്ഞായിരിക്കും ഈ നടത്തം. നിങ്ങളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് വേണം ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറണമോ വേണ്ടയോ എന്നു തീരുമാനിക്കുവാൻ.

ചെറിയ കുട്ടികള്‍,ഗർഭിണികൾ ഹൃദയസംബന്ധമായ അസുഖമുള്ളവർഭിന്നശേഷിക്കാര്‍, അവശതയുള്ള വയോധികര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവര്‍ക്ക് കടലിലെ ഫ്ലോട്ടിങ് പാലത്തിൽ കയറുന്നതിന് വിലക്കുണ്ട്.

ലൈഫ് ജാക്കറ്റ് ധരിക്കാം

ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറുന്നിന് മുൻപ് നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുക. ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമേ സഞ്ചാരികളെ പാലത്തിലേക്ക് കയറ്റുകയുള്ളൂ. അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.

മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറുന്നിന് മുൻപ് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ശക്തമായ കാറ്റ്, കടലാക്രമണം മുന്നറിയിപ്പുള്ള സാഹചര്യങ്ങൾ തുടങ്ങിയ സമയത്ത് സാഹസികതയ്ക്ക് മുതിരാതിരിക്കുക.

കേരളത്തിലെ ഫ്ലോട്ടിങ് ബ്രിഡ്ജകൾ

കേരളത്തിൽ തീരദേശമുള്ള ഒൻപത് ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ അറിയിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ,
എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ഉള്ളത്.

കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍കോട്‌ ബേക്കല്‍, മലപ്പുറം താനൂർ തൂവല്‍ തീരം, തൃശൂർ ചാവക്കാട്, എറണാകുളത്ത് കുഴുപ്പിള്ളി ബീച്ച്, തിരുവനന്തപുരത്ത് പാപനാശം ബീച്ച് വർക്കല എന്നിവിടങ്ങളിൽ നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ഉണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+