ഓണത്തിന് എന്തൊക്കെ ആഘോഷങ്ങളും ചടങ്ങുകളും ഉണ്ടെങ്കിലും ഓണാഘോഷം പൂർണ്ണമാകണമെങ്കിൽ അതിനൊരു സദ്യ കൂടി വേണം. വയറുനിറയെ പരിപ്പും നെയ്യും ചോറും സാമ്പാറും അവിയലും കൂട്ടുകറിയും പച്ചടിയും ഓലനും തോരനും ഒക്കെ കൂട്ടി അവസാന പായസം കുടിച്ച് ഒരു പഴവും കഴിക്കുന്ന സുഖം തരാൻ വേറൊന്നിനും സാധിക്കില്ല. ഓണസദ്യയില്ലാത്ത ഓണാഘോഷങ്ങളുമില്ല.
വീടുകളില് മാത്രമല്ല, ക്ഷേത്രങ്ങളിലും ഓണസദ്യ ഒരുക്കാറുണ്ട്. പല ക്ഷേത്രങ്ങളും ഓണാഘോഷങ്ങൾക്കും ഓണപ്പൂജകൾക്കും ഒക്കെ പ്രസിദ്ധമാണെങ്കിലും ഓണസദ്യ തേടി വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങൾ നിങ്ങൾക്കറിയാമോ? പട്ടികയിൽ ചേർക്കാൻ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അതിലേറ്റവും പ്രധാനം തൃക്കാക്കര സദ്യയും ഗുരുവായൂർ ഓണസദ്യയും ആണ്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും തിരുവോണത്തിന് സദ്യ ഉണ്ണാൻ ഈ ക്ഷേത്രങ്ങളിൽ എത്തുന്നത്.

തൃക്കാക്കര സദ്യ
കേരളത്തിലെ ഓണവിശ്വാസങ്ങളുടെ കേന്ദ്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഓണോത്സവത്തിന്‍റെ ഭാഗമായാണ് ഇവിടെ ഓണസദ്യ വിളമ്പുന്നത്. അത്തം മുതൽ തുടങ്ങുന്ന തൃക്കാക്കര ഓണാഘോഷം ക്ഷേത്രത്തിലെ ഏറ്റവും വലിയ ചടങ്ങുകൂടിയാണ്. ഇതിൽ അവസാന ദിവസങ്ങളാ ഉത്രാടത്തിനും തുടർന്ന് തിരുവോണ ദിനത്തിമുമാണ് സദ്യ നല്കുന്നത്. ക്ഷേത്രത്തിലെത്തുന്നവരെ കൂടാതെ പ്രദേശവാസികളടക്കമുള്ളവർ ഓണസദ്യയിൽ പങ്കുചേരാൻ ഇവിടെ എത്തും. ഇരുപതിനായിരിലധികം പേര് ഓര വർഷവും ഇവിടെ നിന്ന് ഓണസദ്യ കഴിക്കുന്നു.
പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍ തുടർന്ന് രസവും ആണ് തിരുവോണ സദ്യയുടെ വിഭവങ്ങള്‍. ഇഞ്ചിത്തൈരാണ് ഇവിടുത്തെ സദ്യയുടെ മറ്റൊരു പ്രധാന വിഭവം.
തിരുവോണ നാളായ ഓഗസ്റ്റ് 15ന് രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, 10.30 മുതൽ തിരുവോണസദ്യ, വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറിന് ആറാട്ടെഴുന്നള്ളിപ്പ് എന്നിങ്ങനെയാണ് ചടങ്ങുകൾ.
ഗുരുവായൂര്‍ സദ്യ
തിരുവോണത്തിന് ക്ഷേത്രത്തിൽ ഓണസദ്യ വിളമ്പുന്ന മറ്റൊരു പ്രധാന ക്ഷേത്രം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രമാണ്. തിരുവോണ ദിവസം ഏറ്റവുമധികെ ആളുകൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് ഗുരുവായൂര്‍. തിരുവോണ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ഗുരുവായൂരില്‍ തിരുവോണ സദ്യ നല്കും. രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും.
കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, വറുത്തപ്പേരി, പപ്പടം, ഉപ്പിലിട്ടത്, പഴപ്രഥമന്‍ എന്നിങ്ങനെയാണ് വിഭവങ്ങള്‍. ഉച്ചയ്ക്ക് ഒരു മണിവരെയാണ് സദ്യ വിളമ്പുന്നത്. പടിഞ്ഞാറെ നടയിലെ അന്ന ലക്ഷ്മി ഹാളിലും വടക്കേ നടപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലുമാണ് സദ്യ നല്കുക. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.
ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം ഗുരുവായൂരിലെ തിരുവോണ ദിവസത്തെ പ്രധാന ചടങ്ങുകളിലൊന്നാണ്. ക്ഷേത്രം ഊരാളൻ, ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, ഭക്തതർ എന്ന ക്രമത്തിലാണ് ഓണപ്പുടവ സമ്മാനിക്കുന്നത്, ഉഷപൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













