യൂറോപ്പിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസവും തൊഴിൽ കണ്ടെത്താനുള്ള മികച്ച സാധ്യകളും പോര്‍ച്ചുഗലിനെ സാധാരണക്കാർക്കിടയിൽ പ്രിയപ്പെട്ട രാജ്യമാക്കുന്നു. ഇപ്പോഴിതാ, പോർച്ചുഗല്‍ സർക്കാർ കുടിയേറ്റ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തൊക്കെയാണ് പോർച്ചുഗൽ ഇമിഗ്രേഷൻ മാറ്റങ്ങളെന്നും അതെങ്ങനെ ബാധിക്കുമെന്നും നോക്കാം.
നിലവിലെ സാഹചര്യത്തിൽ തൊഴിലന്വേഷകർ പോർച്ചുഗലിൽ ടൂറിസ്റ്റ് വിസയിൽ എത്തി ഇവിടെ ജോലി കണ്ടെത്തിയ ശേഷം റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ മാറ്റങ്ങൾ വരുന്നോടെ വിദേശികൾക്ക് പോർച്ചുഗലിലേക്ക് വരുന്നതിന് തൊഴിൽ വിസ നേടേണ്ടതുണ്ട്,
പോർച്ചുഗൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതോടെയാണ് അധികൃതർ വിസ നിയമങ്ങൾ കർശനമാക്കിയിരിക്കുന്നത്.

പുതിയ വിസ മാറ്റങ്ങളുനുസരിച്ച് രാജ്യത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മിക്ക വിദേശികളും എത്തിച്ചേരുന്നതിന് മുമ്പ് ഒരു പോർച്ചുഗീസ് കോൺസുലേറ്റിൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്ന് പ്രസിഡൻസി മന്ത്രി അന്‍റോണിയോ ലെയ്‌റ്റോ അമാരോ പറഞ്ഞു. "പോർച്ചുഗലിന് നിയന്ത്രിത കുടിയേറ്റം ആവശ്യമാണ്," പദ്ധതിക്ക് അംഗീകാരം നൽകിയ ക്യാബിനറ്റ് യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ ലെയ്‌റ്റോ അമരോ പറഞ്ഞു.
ശരിയായ മേൽനോട്ടമില്ലാത്ത നിയമങ്ങൾ പല കുടിയേറ്റക്കാർക്കും അനിശ്ചിതത്വത്തിലേക്കും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലേക്കും നയിക്കുമെന്ന് എടുത്തുകാണിച്ചുകൊണ്ടാണ് അദ്ദേഹം നിയന്ത്രിത കുടിയേറ്റത്തിൻറെ ആവശ്യകത പറഞ്ഞത്. ഇത്കൂടാതെ പോർച്ചുഗീസ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും പുതിയ വിസ മുൻഗണനകൾ സൃഷ്ടിക്കാൻ പോർച്ചുഗീസ് സർക്കാർ പദ്ധതിയിടുന്നു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക.
കൂടാതെ, കെട്ടിക്കിടക്കുന്ന 400,000 റെഗുലറൈസേഷൻ പ്രക്രിയകൾ പരിഹരിക്കുന്നതിന്, സർക്കാർ ടാസ്‌ക് ഫോഴ്‌സ് രൂപികരിക്കും. അതോടൊപ്പം അതിർത്തി നിയന്ത്രണങ്ങള്‍ വർധിപ്പിക്കുകയും ചെയ്യും,
ഔദ്യോഗിക കണക്കുകളനുസരിച്ച് പോർച്ചുഗലിൽ വസിക്കുന്ന വിദേശികളുടെ എണ്ണം 33% ഉയർന്ന് 2023-ൽ ഒരു ദശലക്ഷം ആളുകളായി വർധിച്ചു. , ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണ്. കഴിഞ്ഞ വർഷം 180,000 കുടിയേറ്റക്കാര്‍ക്ക് അംഗീകാരം നല്കിയിരുന്നു. . കുറഞ്ഞ നിരക്കിലുള്ള ഭക്ഷണ-താമസ സൗകര്യങ്ങൾ, ചെറിയ യാത്രാ ചെലവ്, വ്യത്യസ്തത നിറഞ്ഞ സ്ഥലങ്ങൾ തുടങ്ങിയവയാണ് ആളുകളെ പോർച്ചുഗലിലേക്ക് ആകർഷിക്കുന്നത്
പോർച്ചുഗൽ ജോബ് സീക്കർ വിസ
അതേസമയം ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് പോർച്ചുഗലിലേക്ക് ജോലി അന്വേഷിച്ച് പോകാനുള്ള പോർച്ചുഗൽ ജോബ് സീക്കർ വിസ നിലവിലുണ്ട്. . 120 ദിവസം പോർച്ചുഗലിൽ താമസിക്കുവാൻ ഈ ജോബ് സീക്കർ വിസ തൊഴിലന്വേഷകരെ സഹായിക്കുന്നു. തുടർന്ന് 60 ദിവസം കൂടി നീട്ടിയെടുക്കുവാനും സൗകര്യമുണ്ടായിരിക്കും. എന്നാൽ ജോബ് സീക്കർ വിസയിൽ ഒരുതവണ മാത്ര രാജ്യത്ത് പ്രവേശിക്കാൻ സാധിക്കൂ. തൊഴിലന്വേഷക വിസയിൽ വന്ന് വിസ കാലാവധി തീരുന്നതിനു മുൻപേ നിങ്ങൾക്ക് ജോലി കിട്ടാതെ വന്നാൽ തിരികെ മടങ്ങണം. വീണ്ടും ഒരു വർഷത്തിനു ശേഷം വരാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












