ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്ന കഥയാണ് ടൈറ്റാനിക്കിന്‍റേത്. അമ്പരപ്പിച്ച നിർമ്മാണവും കൊട്ടിഘോഷിക്കലുകളും കഴിഞ്ഞ് കന്നിയാത്രയിൽ തന്നെ മഞ്ഞുമലയിലിടിച്ച് തകർന്ന ടൈറ്റാനിക്കിന്‍റെ കടലാഴങ്ങളിലെ അവശിഷ്ടങ്ങൾ കാണാൻ പോലും ആളുകൾ തയ്യാറാകുന്നത് അതിന്‍റെ ലെഗസി കൊണ്ടാണ്.
ഇനിയൊരു ടൈറ്റാനിക്ക് വരുമോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരങ്ങളുണ്ടായിരുന്നില്ലെങ്കിലും ഏറ്റവും പുതിയ വാർത്തകളനുസരിച്ച് പഴയതിന്‍റെ അതേ മാതൃകയിൽ പുതിയ ടൈറ്റാനിക് വരുമത്രെ.
ഓസ്ട്രേലിയൻ ബിസിനസുകാരനായ ക്ലൈവ് പാല്‍മറുടെ ബ്ലൂ സ്റ്റാർലൈൻ കമ്പനിയുടെ നേതൃത്വത്തിലാണ് പഴയ ടൈറ്റാനിക്കിന് പുനർജന്മം നല്കി കടലിലിറക്കുവാനുള്ള നീക്കം നടക്കുന്നത്. പഴയ ടൈറ്റാനിക്കിന്‍റെ ആധുനിക രൂപത്തിലാവും പുതിയതിന്റെ നിർമ്മാണം എന്നും പാൽമർ സൂചിപ്പിച്ചിട്ടുണ്ട്. ഏതേസമയം സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കുകയും ചെയ്യും.

PC: Blue StarLine
കടലിൽ മുങ്ങിയ ടൈറ്റാനിക്കിന്‍റെ അതേ രൂപത്തിൽ തന്നെയാവും ടൈറ്റാനിക്-2 ഉം പുറത്തിറങ്ങുക. ഒൻപത് നിലകളിലായി 2435 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിലാവും നിർമ്മാണം. ഇത് കൂടാതെ 900 ജീവനക്കാരെ വഹിക്കാനുള്ള ശേഷിയും അതിനുണ്ടാകും. 269 മീറ്റർ നീളവും 32.2 മീറ്റർ വീതിയും ഇതിനുണ്ടാകും. ഇതിൽ 835 ക്യാബിനുകളുള്ള ഒമ്പത് ഡെക്കുകൾ ഉണ്ടായിരിക്കും, അതിൽ പകുതിയും ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി നീക്കിവച്ചിരിക്കും. ഇതിന്‍റെ ഒരു വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 1900 ലെ വസ്ത്രധാരണം നടത്തുവാനും കമ്പനി ഇതിൽ യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിവരം.
2025 ആദ്യത്തോടെ ടൈറ്റാനിക് 2 വിന്‍റെ നിർമ്മാണം ആരംഭിക്കുമെന്നാണ് വിവരം. 2027 ജൂണ്‍ മാസത്തിൽ സതാംപ്ടണിൽ നിന്ന് ന്യൂ യോര്‍ക്കിലേക്ക് ആദ്യ ടൈറ്റാനിക്കിന്‍റെ അതേ പാതയിൽ ടൈറ്റാനിക്ക് ടൂവിന്‍റെ കന്നി യാത്ര നടത്തുമെന്നും വിവരമുണ്ട്.
ഒരിക്കലും മുങ്ങാത്ത,
ലോകത്തിലെ ഏറ്റവും പേരുകേട്ട കപ്പൽ എന്ന വിശേഷണത്തോടെയാണ് 191 2 ൽ ടൈറ്റാനിക് പുറത്തിറങ്ങിയത്. 7.5 ദശലക്ഷം ഡോളര്‍ മുടക്കി നീറ്റിലിറങ്ങി ടൈറ്റാനിക്കിനെ അക്കാലത്ത് വിശേഷിപ്പിച്ചത് ഭൂമിയിലെ ചലിക്കുന്ന ഏറ്റവും വലിയ വസ്തു എന്നായിരുന്നു. 269 മീറ്റർ നീളവും 28 മീറ്റർ വീതിയും ഉള്ള ടൈറ്റാനിക്കിന് 46,328 ടൺ ഭാരവും ഉണ്ടായിരുന്നു. ഒരു ദിവസത്തെ ഉപയോഗത്തിന് മാത്രം 600 ടൺ കൽക്കരി ആയിരുന്നു ടൈറ്റാനിക്കിന് വേണ്ടി വന്നത്.
ഇന്നു ചിന്തിക്കുമ്പോൾ അക്കാലത്ത് സാധ്യമായിരുന്നോ എന്നു സംശയിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളായിരുന്നു ഇതിൽ ഒരുക്കിയിരുന്നത്. അതാത് ദിവത്തെ പ്രധാന സംഭവവികാസങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരുന്ന ദിനപത്രമായ അറ്റ്ലാന്റിക് ഡെയ്ലി ബുള്ളറ്റിന്‍ വരെ ടൈറ്റാനിക്കിൽ നിന്നും പുറത്തിറങ്ങിയിരുന്നു.
1912 ഏപ്രിൽ 14 ന് രാത്രി 11.40 നായിരുന്നു ലോകത്തിലെ തന്നെ അപ്രതീക്ഷിത അപകടങ്ങളിലൊന്നായ ടൈറ്റാനിക് അപകടം സംഭവിക്കുന്നത്. കനത്ത മൂടൽമഞ്ഞ് ഉണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും അതിനെ നിസാരവത്ക്കരിച്ച് യാത്ര തുടർന്ന ടൈറ്റാനിക്ക് അപ്രതീക്ഷിതമായി മഞ്ഞുമലയിൽ ഇടിക്കുകയായിരുന്നു. ഏകദേശം 300 അടി നീളത്തിലാണ് മഞ്ഞുമലയുടെ അറ്റം കപ്പലിന്‍റെ പാർശ്വഭാഗത്തേയ്ക്ക് തുളച്ചു കയറിയത്. 2,228 യാത്രക്കാര്‍ കപ്പലിലുണ്ടായിരുന്നു. ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചവരില്‍ ഭൂരിഭാഗവും വെള്ളത്തില‍് വീണ് 15 മുതല്‍ 30 മിനിറ്റിനുള്ളിൽ തന്നെ മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












