Search
  • Follow NativePlanet
Share
» »കേരളത്തിലേക്ക് വന്ദേ മെട്രോ വരുമോ? പ്രതീക്ഷയോടെ തിരുവനന്തപുരം- എറണാകുളം റൂട്ട്... എന്തുകൊണ്ട് ഈ റൂട്ട്, കാരണം

കേരളത്തിലേക്ക് വന്ദേ മെട്രോ വരുമോ? പ്രതീക്ഷയോടെ തിരുവനന്തപുരം- എറണാകുളം റൂട്ട്... എന്തുകൊണ്ട് ഈ റൂട്ട്, കാരണം

വന്ദേ ഭാരത് മെട്രോ കേരളത്തിൽ വരുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. കേരളത്തിലെ ട്രെയിൻ യാത്രകൾ ഒരു ദുരിതമായി മാറിയിട്ട് കാലം കുറച്ചായി. തിക്കിത്തിരക്കി കുത്തിനിറച്ച് പോകുന്ന ട്രെയിനുകളിൽ യാത്രക്കാർ‌ തലകറങ്ങി വീഴുന്നത് നിത്യസംഭവമെന്നോണം വന്നിട്ടുണ്ട്. ഈ യാത്രാ ദുരിതങ്ങൾക്ക് പരിഹാരമായി വന്ദേ മെട്രോ കേരളത്തിലെ തിരഞ്ഞെടുത്ത റൂട്ടില്‍ സർവീസ് നടത്തിയേക്കുവാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന വന്ദേ മെട്രോ കേരളത്തിന് ലഭിച്ചാൽ ഏറ്റവും തിരക്കും ബുദ്ധിമുട്ടും നേരിടുന്ന റൂട്ട് വഴിയാവും ഓടിക്കുക. അങ്ങനെ സാധ്യത കല്പിക്കുന്ന റൂട്ടുകളിലൊന്ന് തിരുവനന്തപുരം - എറണാകുളം ആണ്. പ്രതിദിനം ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്ന ഈ റൂട്ടിൽ വന്ദേ മെട്രോ വന്നാൽ അത് തിരക്ക് കുറയ്ക്കുന്നതിനും സൗകര്യപ്രദമായ യാത്ര ഉറപ്പു വരുത്തുന്നതിനും സഹായിക്കും.

Vande Bharat Metro Service In Kerala Possible Route Include Thiruvananthapuram - Ernakulam

വന്ദേ മെട്രോ സർവീസിന് എന്തുകൊണ്ട് തിരുവനന്തപുരം - എറണാകുളം റൂട്ട്

വന്ദേ ഭാരത് മെട്രോ സർവീസിന് എന്തുകൊണ്ട് തിരുവനന്തപുരം - എറണാകുളം റൂട്ട് തിരഞ്ഞെടുക്കണം എന്നു ചോദിച്ചാല് അതിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. ഒന്നാമത്തേത്, യാത്രക്കാരുടെ എണ്ണവും തിരക്കും തന്നെയാണ്. നിലവിൽ സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ വന്ദേ മെട്രോ വന്നാൽ ജനങ്ങൾ അതിനെ ഏറ്റെടുക്കും എന്ന കാര്യത്തില് സംശയം വേണ്ട. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഒക്യുപന്‍സി റേറ്റ് ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ കേരളത്തിലേതാണ് എന്നത് ഓർക്കാം. കേരളത്തിലെ മറ്റേത് റൂട്ടിനേക്കാളും യാത്രകാരെ കിട്ടാനുള്ള സാധ്യത തിരുവനന്തപുരം - എറണാകുളം റൂട്ടിനാണ്.

പ്രധാന സ്ഥലങ്ങൾ

കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളാണ് കൊച്ചിയും തിരുവനന്തപുരവും. കേരളത്തിന്‍റെ തലസ്ഥാനവും ഭരണ സിരാകേന്ഗ്രവുമായ തിരുവനന്തപുരത്തെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുമായി ബന്ധിപ്പിക്കുന്നത് പല തരത്തിലുള്ള വളർച്ചകൾക്ക് കാരണമാകും. ഹൈക്കോടതി, ഇന്‍ഫോ പാർക്ക് തുടങ്ങിയ പല പ്രധാന ഇടങ്ങളും കൊച്ചിയിലും ഉണ്ട്. പല കാര്യങ്ങൾക്കായി ഇരു റൂട്ടുകളിലും യാത്ര ചെയ്യേണ്ടവരുടെ എണ്ണവും വലുതാണ്. അതുകൊണ്ടു തന്നെ തലസ്ഥാനത്തെയും മെട്രോ നഗരത്തെയും വന്ദേ മെട്രോ വഴി ബന്ധിപ്പിക്കുക എന്നത് ന്യായമായ ആവശ്യം കൂടിയാണ്.

പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലങ്ങൾ

നേരത്തെ, വന്ദേ മെട്രോ പദ്ധതിയുടെ തുടക്ക കാലത്ത് ഇതിനു പറ്റിയ സർവീസുകളെക്കുറിച്ച് വ്വിധ പഠനങ്ങൾ നടത്തിയിരുന്നു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതം ആണ് റെയിൽവേപരിശോധിച്ച്. ഇതിൽ തിരുവനന്തപുരം- എറണാകുളം റൂട്ടും ഉൾപ്പെട്ടിരുന്നു. കൂടാതെ, എറണാകുളം - കോഴിക്കോട്, കോഴിക്കോട് - പാലക്കാട്, പാലക്കാട് - കോട്ടയം, എറണാകുളം - കോയമ്പത്തൂർ, മധുര - ഗുരുവായൂർ, കൊല്ലം - തിരുനെൽവേലി, കൊല്ലം - തൃശൂർ, മംഗലാപുരം - കോഴിക്കോട്, നിലമ്പൂർ - മേട്ടുപ്പാളയം എന്നിവയും പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട റൂട്ടുകളായിരുന്നു.

വന്ദേ ഭാരത് മെട്രോ പ്രത്യേകതകൾ

രണ്ടു പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള യാത്രകൾക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക. നഗര യാത്രക്കാരെ ലക്ഷ്യം വെച്ചുള്ള സർവീസ് ഇനി വരുന്ന കാലത്തിന്‍റെ യാത്രാ മാർഗം ആയേക്കുമെന്ന കാര്യത്തിൽ സംശയമില്ല. പകൽ യാത്രകള്‍ക്കുള്ള മെട്രോ ജോലിക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് അനുയോജ്യമായ സർവീസ് ആയിരിക്കും. പൂർണ്ണമായും എസി ആയ ട്രെയിനിൽ 1,150 പേർക്ക് ഇരിക്കാവുന്ന 3x3 ബെഞ്ച് ശൈലിയിലുള്ള ഇരിപ്പിടങ്ങളും 2,058 സ്റ്റാൻഡിംഗ് യാത്രക്കാർക്കുള്ള സ്ഥലവും ഉണ്ടായിരിക്കും. തീവണ്ടികള്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം വന്ദേ മെട്രോകളിൽ ഘടിപ്പിച്ചിട്ടുണ്ട്

വന്ദേ ഭാരതിന്‍റെ മിനി രൂപമാണ് വന്ദേ മെട്രോ. ഏറ്റവും ആധുനിക സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ വന്ദേ മെട്രോ സര്‍വീസ് ഗുജറാത്തിലെ അഹമ്മദാബാദ് - ഭുജ് പാതയിലാണ്. എറണാകുളം- തിരുവനന്തപുരം പാതയിൽ വന്ദേ മെട്രോ എത്തുകയാണെങ്കിൽ അത് നല്കുന്ന ആശ്വാസം ചെറുതായിരിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+