Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്ക്.. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ- കന്യാകുമാരി റൂട്ടുകൾ പരിഗണനയിൽ

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്ക്.. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ- കന്യാകുമാരി റൂട്ടുകൾ പരിഗണനയിൽ

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ ആകർഷണമാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിനു ശേഷം റെയിൽവേ അവതരിപ്പിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘദൂര യാത്രികരെ ലക്ഷ്യം വെച്ചുള്ള സർവീസാണ്. മികച്ച സൗകര്യങ്ങളും കൃത്യമായി സമയവും പാലിക്കുന്നതിനാൽ കേരളത്തിൽ വൻ ജനപ്രീതി നേടിയാണ് വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ വിജയകരമായി സർവീസ് നടത്തുന്നുമുണ്ട്.

ഇപ്പോഴിതാ, കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് നല്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കൊച്ചുവേളി- ബെംഗളൂരു, ശ്രീനഗർ - കന്യാകുമാരി എന്നീ സർവീസുകളാണ് റെയിൽവേ പരിഗണിക്കുന്നത്. ബെമലിന്‍റെ ബെംഗളൂരു ഫാക്ടറിയിൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ട്രെയിനുകൾ പുറത്തു വരുന്നതനുസരിച്ച് സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Vande Bharat Sleeper Trains For Kerala Considering

കന്യാകുമാരി- ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ കന്യാകുമാരിയിൽ നിന്നു കൊങ്കൺ വഴിയാകും സർവീസ് നടത്തുക. ഉധംപുർ - ശ്രീനഗർ - ബാരാമുള്ള റെയിൽപ്പാത കമ്മീഷൻ ചെയ്യുന്നതോടെ ശ്രീനഗറിന് സമീപമുള്ള ബഡ്ഗാം സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന വിധത്തിലായിരിക്കും ക്രമീകരണം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ് നടത്തുക. നിലവിലെ വിവരങ്ങളനുസരിച്ച് ഉധംപുർ - ശ്രീനഗർ - ബാരാമുള്ള റെയിൽപ്പാത ഈ വർഷം ഡിസംബറോടെ ഗതാഗതത്തിന് തുറക്കും. അതനുസരിച്ച് ഡിസംബറോടെ അല്ലെങ്കിൽ അടുത്ത ജനുവരി മാസത്തോടെയോ കന്യാകുമാരി- ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് തുടങ്ങും.

ഈ വരുന്ന ഡിസംബര്‍ പത്തോടെ ബെമലിന്‍റെ ബെംഗളൂരു ഫാക്ടറിയില്‍ നിന്ന് പത്ത് പത്ത് ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. ഇന്ത്യയിലെ തന്നെ ഏറ്റവും ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ് കേരളത്തിലേത് എന്നത് സംസ്ഥാനത്തിന് ആദ്യ ഘട്ടത്തിൽ തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്‍ ലഭിക്കാൻ ഒരു കാരണമായെന്നാണ് കരുതുന്നത്.

ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നത്. ദീർഘദൂര യാത്രകൾക്കായി ആളുകൾ കൂടുതൽ ആശ്രയിക്കുന്ന രാജധാനി ട്രെയിനുകളുടെ മാതൃകയിൽ സ്ലീപ്പർ ട്രെയിനുകളിൽ പൂർണമായും എസി കോച്ചുകളുണ്ടാകും. കൂടാതെ സുരക്ഷിതത്വത്തിന്‍റെയും സൗകര്യത്തിന്‍റെയും കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിട്ടുണ്ട്. രാജധാനിയേക്കാൾ മികച്ച സൗകര്യങ്ങൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുണ്ടെന്നാണ് റിപ്പോർട്ട്.

രാത്രിയുള്ള ദീർഘദൂര യാത്രകൾക്കായാണ് ഇത് പരിഗണിക്കുന്നത് എന്നതിനാൽ ഇതിന്‍റെ സ്ലീപ്പർ കോച്ചുകള്‍ക്ക് വളരെ പ്രാധാന്യം നല്കിയിട്ടുണ്ട് സുഖകരമായ ഉറക്കം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള കുഷ്യനിങ്ങാണ് ഇതിനുള്ളത്. ർഗന്ധമില്ലാത്ത ബയോ വാക്വം ടോയ്ലറ്റ്, മോഡ്യുലാര്‍ ഫിറ്റിങ്സ്, സ്പ്ലാഷ് പ്രീ വാഷ് ബേസിൻ, സെൻസർ ബേസ്ഡ് ലൈറ്റിങ്, ഓട്ടോമാറ്റിക് പാസഞ്ചര്‍ എൻട്രി എക്സിറ്റ് വാതിലുകൾ തുടങ്ങിയ സൗകര്യങ്ങൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുണ്ട്.

11 തേഡ് എസി, 2 എസി ടു ടയർ,1 എസി ഫസ്റ്റ് കോച്ച് എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനുണ്ടാവുക.

അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എറണാകുളം-ബെഗളൂരു വന്ദേഭാരത് രണ്ട് മാസത്തിനുള്ളിൽ സർവീസ് ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിനു മറുപടിയായി രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+