Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: താമസത്തിന് പള്ളിവക മുറികൾ- കുറ‍ഞ്ഞ ചെലവ്, ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

വേളാങ്കണ്ണി തിരുന്നാൾ 2024: താമസത്തിന് പള്ളിവക മുറികൾ- കുറ‍ഞ്ഞ ചെലവ്, ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ

വേളാങ്കണ്ണി പള്ളി, രാജ്യത്ത് തന്നെ ഏറ്റവുമധികം വിശ്വാസികൾ ജാതിമത വ്യത്യാസമില്ലാതെ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രം. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ മാധ്യസ്ഥം തേടി ഇവിടേക്ക് എത്തുന്നത്. വേളാങ്കണ്ണി തിരുന്നാൾ ദിവസങ്ങളിൽ ഇത് ലക്ഷങ്ങളായി ഉയരും. പള്ളിയിലെത്തി പ്രാര്ത്ഥിച്ച് ഭാരങ്ങളിറക്കിവെച്ച് അനുഗ്രഹങ്ങൾ നേടി പോവുകയാണ് ഇവിടെയത്തുന്നവരുടെ ലക്ഷ്യം.

വേളാങ്കണ്ണിയിലേക്ക് വരുമ്പോളുള്ള ഏറ്റവും വലിയ ആശങ്കകളിലൊന്ന് എവിടെ താമസിക്കും എന്നതാണ്. അതിരാവിലെ വേളാങ്കണ്ണിയിൽ എത്തി ഒരു മുറിയെടുത്ത് സാധനങ്ങൾ ഒക്കെയൊന്ന് ഒതുക്കി ഒന്നു വിശ്രമിച്ച് ഫ്രഷ് ആയി പിന്നെ പള്ളിയിൽ പോകാൻ സാധിക്കുന്ന പോലെയാണ് യാത്രകൾ പ്ലാൻ ചെയ്യുന്നത്. അപ്പോൾ അതിനായി കുറഞ്ഞ ചെലവിലുള്ള താമസയിടങ്ങൾ കണ്ടെത്തണം. നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ തരത്തിൽ എങ്ങനെ വേളാങ്കണ്ണിയിൽ താമസസൗകര്യം കണ്ടെത്താം എന്നും പള്ളിവക മുറി എങ്ങനെ ബുക്ക് ചെയ്യാം എന്നുമാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്.

Velankanni Church Room Booking

വേളാങ്കണ്ണി താമസസൗകര്യം

വേളാങ്കണ്ണി പള്ളിക്ക് ചുറ്റിലുമായി നൂറുകണക്കിന് ലോഡ്ജുകളും ഹോട്ടലുകളും മറ്റ് താമസസൗകര്യങ്ങളും ലഭ്യമാണ്. വെറും 400 രൂപാ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെ ഇവിടെ മുറികൾ ലഭ്യമാണ്. കേരളത്തിൽ നിന്നു വരുന്നവർക്കായി കേരളാ ഭക്ഷണം ഉൾപ്പെടെ താമസസൗകര്യം നല്കുന്ന ഹോട്ടലുകളും ഉണ്ട്. സ്വകാര്യ ഹോട്ടലുകളേക്കാൾ കൂടുതലാളുകൾക്കും പ്രിയം വേളാങ്കണ്ണി വള്ളി വക താമസസൗകര്യം എടുക്കുവാനാണ്. പള്ളിയുടെ കോമ്പൗണ്ടിൽ തന്നെയാണ് പള്ളിവക താമസം എന്നതും കുറഞ്ഞ ചെലവുമാണ് ഇതിനുള്ള കാരണം.

വേളാങ്കണ്ണി പള്ളിവക റൂം ബുക്കിങ്

വേളാങ്കണ്ണി പള്ളിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ താരതമ്യേന മികച്ച താമസസൗകര്യം നല്കുന്നവയാണ് പള്ളിവക റൂം. വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് സമയം നടന്ന് വേളാങ്കണ്ണി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് എത്താം. ഓട്ടോയ്ക്ക് വന്നാൽ 100 രൂപയാണ് ചാര്‍ജ്. ഇതിന് നേരേ എതിർവശത്തായാണ് പള്ളിവക റൂം ബുക്കിങ് സ്ഥലം. ഷ്രൈൻ ബസലിക്ക വേളാങ്കണ്ണി റൂം ബുക്കിങ് ഓഫീസ് (Shrine Basilia Valankanni Room Booking Centre)എന്ന നീലയും വെള്ളയും പെയിന്‍റ് ചെയ്ത കെട്ടിടം നിങ്ങൾക്ക് കാണാം.

velankanni-church

ഇവിടെ 8 അല്ലെങ്കിൽ 9 കൗണ്ടറിൽ പോയി നിങ്ങൾക്ക് വേണ്ട റൂമിന്‍റെ വിവരങ്ങൾ, എസിയാണോ, നോണ് എസി റൂം ആണോ വേണ്ടത്, താമസിക്കുന്ന ആളുകളുടെ എണ്ണം, എത്ര ദിവസത്തേയ്ക്കാണ് മുറി വേണ്ടത് തുടങ്ങിയ കാര്യങ്ങൾ നിങ്ങളോട് ചോദിച്ച് വിവരങ്ങൾ കൗണ്ടറിൽ ഇരിക്കുന്നവർ പൂരിപ്പിച്ചു നല്കുകയും ചെയ്യും. പള്ളിവക ഡബിൾ റൂമിൽ ആറ് പേർക്ക് വരെയും സിംഗിൾ റൂമിൽ മൂന്ന് പേർക്ക് വരെയും താമസിക്കുവാനുള്ള സൗകര്യങ്ങളുണ്ട്.

400 രൂപാ മുതലാണ് റൂം നിരക്ക് തുടങ്ങുന്നത്. എസി റൂമിന് 1500 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിൽ അഞ്ച് പേർക്ക് താമസിക്കാം. 2 ബെഡ് നോൺ എസി റൂമിന് 550 രൂപയാണ് നിരക്ക്. ഡബിൾ ബെഡ് റൂം നോൺ എസിക്ക് 800 രൂപയാണ് വരുന്നത്.

ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സ്ലിപ്പിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മുറിയുടെ ബിൽഡിങ്, റൂം നമ്പർ തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരിക്കും. ഈ ഫോമിൽ ഇനി നിങ്ങൾ നിങ്ങളുടെ പേര് , വിലാസം, ആധാർ കാർഡ് നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി ,വിശദമായി പൂരിപ്പിച്ചു നല്കണം.. ഇനി ഇവിടെതന്നെയുള്ള ബില്ലിങ് കൗണ്ടറിൽ ചെന്ന് പണമടയ്ക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റൂം ബുക്ക് ചെയ്യുമ്പോൾ വാടകയുടെ തുല്യമായ സംഖ്യ തന്നെ ഡെപ്പോസിറ് ആയി കൊടുക്കണം. ഉദാഹരണത്തിന് ഡബിൾ ബെഡ് റൂം നിങ്ങൾ 800 രൂപയ്ക്ക് എടുത്തുവെങ്കിൽ ബിൽ ചെയ്യുമ്പോള്‌ 1600 രൂപ നല്കണം.

നിങ്ങൾ ബുക്ക് ചെയ്ത സമയമനുസരിച്ച് തിരികെ റൂം വെക്കേറ്റ് ചെയ്ത് താക്കോൽ തിരികെ ഇതേ കൗണ്ടറിൽ ഏൽപ്പിക്കേണ്ട സമയവും ബില്ലിൽ നിങ്ങൾക്ക് കാണാം. നമ്മൾ എടുക്കുന്ന സമയം മുതൽ 24 മണിക്കൂർ വരെയാണിത്.
ആ സമയത്തിനുള്ളിൽ നിങ്ങൾ കീയും ബുക്കിംഗ് റെസീപ്റ്റും തിരികെ കൗണ്ടറിൽ കൊണ്ടുപോയി കൊടുത്താൽ മാത്രമേ ഡെപ്പോസിറ്റ് തുക തിരിച്ചു കിട്ടുകയുള്ളൂ. അതായത് ബില്ലിൽ പറ‍ഞ്ഞിരിക്കുന്ന സമയം വെക്കേറ്റ് ചെയ്യാനുള്ളതല്ല, തിരികെ താക്കോൽ ഏൽപ്പിക്കാനുള്ള സമയമാണ്. ആ സമയം കൂടി കണക്കാക്കി റൂമിൽ നിന്നും ഇറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ബുക്ക് ചെയ്ത ആളുതന്നെ വേണം വേക്കേറ്റ് ചെയ്യുമ്പോഴും.

നിങ്ങളുടെ ബില്ലിൽ പറഞ്ഞിരിക്കുന്ന ബിൽഡിങ്ങളിലേക്ക് പോകാം. അവിടുത്തെ കൗണ്ടറിൽ ബിൽ കാണിച്ചാൽ മുറിയുടെ താക്കോൽ ലഭിക്കും. ബാത്ത് റൂം, വാഷ് ബേസിൻ, എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിലുണ്ട്. വൃത്തിയുള്ള ബാത് റൂം ലഭിച്ചിട്ടുണ്ടെന്നാണ് ഇവിടെ മുറിയെടുത്ത ആളുകൾ പറ‍്ഞിട്ടുള്ളത്. മേശ, കസേര, പ്ലഗ് പോയിന്‍റ്, ബാഗുകൾ വയ്ക്കാനുള്ള ഷെൽഫ് തുടങ്ങിയവും ഇതിലുണ്ടായിരിക്കും. ഇത് കൂടാതെ ചില ബിൽഡിങ്ങുകളിൽ ചെറിയ തുക കൊടുത്താൽ ഇവിടുത്തെ ഗ്യാസ് സ്റ്റൗവ് സൗകര്യം ഉപയോഗപ്പെടുത്താം. പാത്രങ്ങളും വാടകയ്ക്ക് ലഭിക്കും.

താക്കോൽ തിരികെ ഏല്‍പ്പിക്കാൻ

നിങ്ങളുടെ ബില്ലിൽ പറഞ്ഞിരിക്കുന്ന സമയത്തിനുളളിൽ ഉറപ്പായും താക്കേൽ തിരികെ ഏല്‍പ്പിക്കേണ്ടതാണ് അതിൽ അഞ്ച് മിനിറ്റ് പോലും നിങ്ങൾക്ക് അധികം ലഭിക്കില്ല എന്ന കാര്യം മറക്കരുത്. അതായത്, ബില്ലിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങൾ തിരികെ താക്കോൽ ഏൽപ്പിക്കണം. നേരത്തെ വെക്കേറ്റ് ചെയ്ത് ഇറങ്ങിയിട്ടും താക്കോൽ ഏൽപ്പിക്കാൻ വൈകിയാലും ചിലപ്പോൾ ഡെപ്പോസിറ്റ് തുക ലഭിക്കണമെന്നില്ല. മറ്റൊരു കാര്യം ഇവിടെ ഓണ്‍ലൈൻ ബുക്കിങ് ലഭ്യമല്ല. ഓഫ്ലൈൻ ആയി ഇവിടെ കൗണ്ടറിൽ നേരിട്ടെത്തി വേണം ബുക്കിങ് നടത്തുവാൻ.

വേളാങ്കണ്ണി റൂം ബുക്കിങ് ഓഫീസ് പ്രവർത്തന സമയം

വേളാങ്കണ്ണി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള
ഷ്രൈൻ ബസലിക്ക വേളാങ്കണ്ണി റൂം ബുക്കിങ് ഓഫീസ് രാവിലെ 6.10 മുതൽ ഉച്ചയ്ക്ക് 1.40 വരെയും ഉച്ചകഴിഞ്ഞ് 2.10 മുതൽ രാത്രി 9.50 വരെയും പിന്നെ രാത്രി 10.10 മുതൽ പുലർച്ചെ 5.50 വരെയുമാണ് പ്രവർത്തിക്കുന്നത്. ഈ , സമയത്ത് നിങ്ങൾക്കിവിടെ എത്തി റൂം ബുക്ക് ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+