വേളാങ്കണ്ണി തിരുന്നാൾ കൊടിയേറ്റത്തിനു ഇനി വലിയ കാത്തിരിപ്പില്ല. വിശ്വാസികൾ വേളാങ്കണ്ണി യാത്രകൾക്കായി ഒരുങ്ങുകയാണ്. രാജ്യത്തെ വിവിധ റൂട്ടുകളിൽ നിന്ന് റെയിൽവേ പ്രഖ്യാരിച്ച സ്പെഷ്യല് ട്രെയിനുകളുടെ ബുക്കിങ്ങും ഏതാണ്ട് തീരാനായി. കെഎസ്ആര്‌ടിസി ബസ് ടിക്കറ്റും ഉടനെ തീരും, ഇനി ദക്ഷിണ റെയിൽവേ അവസാന നിമിഷം വേളാങ്കണ്ണി സ്പെഷ്യല് ട്രെയിന്‍ പ്രഖ്യാപിക്കുമോ എന്ന കാത്തിരിപ്പിലാണ് കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ
തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് യാത്ര പോകുന്നവർക്കാണ് ഏറ്റവും ബുദ്ധിമുട്ട്. തിരുവനന്തപുരം- കന്യാകുമാരി ഭാഗങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് നേരിട്ട് ട്രെയിനുകൾ സർവീസ് നടത്തുന്നില്ല. തിരുച്ചിറപ്പള്ളിയിൽ എത്തിയാലും അവിടുന്ന് വേളാങ്കണ്ണിക്ക് കണക്ഷൻ ട്രെയിനുകളും ലഭ്യമല്ല. ഇതുമൂലം തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി തുടങ്ങി ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സ്വകാര്യ ടാക്സികളിൽ വൻ തുക നല്കിയോ അല്ലെഹ്കിൽ ബസിനോ പോകേണ്ട അവസ്ഥയാണ്. പ്രായമായവരെ സംബന്ധിച്ച് തിരുവനന്തപുരത്ത് നിന്ന് പത്ത് മണിക്കൂറിന് മുകളിലുള്ള ബസ് യാത്ര ബുദ്ധിമുട്ടുള്ള കാര്യമാണ്.

എറണാകുള- വേളാങ്കണ്ണി ട്രെയിൻ
അതേസമയം എറണാകുളത്ത് നിന്നും വേളാങ്കണ്ണിക്ക് സർവീസ് നടത്തുന്ന ദ്വൈവാര ട്രെയിൻ തിരുവനന്തപുരം, തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, മധുര, ദിണ്ഡിഗൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നില്ല. മറിച്ച് കോട്ടയം, കായംകുളം, കൊല്ലം, പുനലൂർ, ചെങ്കോട്ട, രാജപാളയം, വിരുദുനഗർ, മാനാമധുര, കാരക്കുടി, പട്ടുക്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് പോവുകയാണ് ചെയ്യുന്നത്.
എറണാകുളത്ത് നിന്ന് എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് 163361, 16 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഞായറാഴ്ച രാവിലെ 5.45 ന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും.
തിരികെ വേളാങ്കണ്ണിയിൽ നിന്ന് തിരികെ ചൊവ്വ, ഞായർ ദിവസങ്ങളില് വൈകിട്ട് 6.40ന് പുറപ്പെടുന്ന വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് 16362 17.00 മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് 11.40ന് എറണാകുളം ജംങ്ഷനിൽ എത്തും.
എറണാകുളം, കോട്ടയം,ചങ്ങനാശ്ശേരി, കൊല്ലം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും പോകുന്നവര്‍ക്ക് ഉപകാരപ്രദമായ ട്രെയിനാണിത്.
വേളാങ്കണ്ണി തിരുന്നാൾ 2024
ഈ വർഷത്തെ വേളാങ്കണ്ണി തിരുന്നാൾ ഓഗസ്റ്റ് 29ന് തുടങ്ങി സെപ്റ്റംബർ 9 ന് അവസാനിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന വേളങ്കണ്ണി തിരുന്നാളിൽ ഓരോ ദിവസവും ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്
തിരുവനന്തപുരം, കന്യാകുമാരി, തിരുനെൽവേലി തുടങ്ങിയ ഭാഗങ്ങളെ ബന്ധിച്ച് ഒരു സ്പെഷ്യൽ ട്രെയിൻ ആരംഭിച്ചാൽ ഇവിടെ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ആശ്വാസമായി മാറും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












