Search
  • Follow NativePlanet
Share
» »ലോക യുഎഫ്ഒ ദിനം: അന്യഗ്രഹ ജീവികൾ ഉണ്ടോ? അവർ ഭൂമിയിലെത്തുമോ? ലോകത്തെ പേടിപ്പിച്ച നിഗൂഢ സംഭവങ്ങൾ

ലോക യുഎഫ്ഒ ദിനം: അന്യഗ്രഹ ജീവികൾ ഉണ്ടോ? അവർ ഭൂമിയിലെത്തുമോ? ലോകത്തെ പേടിപ്പിച്ച നിഗൂഢ സംഭവങ്ങൾ

മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് അന്യഗ്രഹ ജീവികൾ. അവ ഉണ്ടെന്നും ഇല്ലെന്നും ഒക്കെ നിരവധി പഠനങ്ങളും സിദ്ധാന്തങ്ങളും വരുന്നുണ്ടെങ്കിലും എന്ത് വിശ്വസിക്കണം ഏതാണ് സത്യം എന്ന കാര്യത്തിൽ ആർക്കും കൃത്യതയില്ല. അതിനേക്കാളുണ്ട് അന്യഗ്രഹ ജീവികളെ കണ്ടെന്നും പറക്കും തളികൾ ദൃശ്യമായി തുടങ്ങിയ വാർത്തകൾ. എന്തായാലും ഇതിനെ തീർത്തും വിട്ടുകളയാതെ ലോകം ജൂലൈ 2 ലോക യുഎഫ്ഒ ദിനമായി ആചരിക്കുന്നു.

യുഎഫ്ഒ അഥവാ അൺഐഡെന്‍റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ടുകളുമായി ബന്ധപ്പെട്ട ചർച്ചകളും അറിവുകളും പങ്കുവയ്ക്കുവാനും ഒക്കെയാണ് ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്. യുഎഫ്ഒകലുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഇതിനെ അംഗീകരിക്കുന്നതായി കണക്കാക്കിയാണ് യുഎഫ്ഒ ദിനം ആചരിക്കുന്നത്. കൗതുകത്തോടൊപ്പം ആശങ്കകളും യുഎഫ്ഒയും അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ഇവിടെ നിലനിൽക്കുന്നു.

അതേ സമയം അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയുന്ന ഗവേഷകരും ഉണ്ട്. ഈ അടുത്ത് സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രഫസറായ ഡോ.ഗാരി നോളൻ അന്യഗ്രഹജീവികൾ ഭൂമിയിലെത്തിയിട്ടുണ്ടെന്നതിൽ അദ്ദേഹത്തിന് നൂറ് ശതമാനം ഉറപ്പുണ്ടെന്ന് പറഞ്ഞത് വലിയ വാർത്തയായിരുന്നു. എന്നാൽ ചില ഗവേഷകരാവട്ടെ, അന്യഗ്രജീവികളെ ഭൂമിയുടെ സംരക്ഷകർ എന്നാണ് വിശേഷിപ്പിക്കുന്നത്. അവരുടെ രക്ഷാപേടകങ്ങളാണ് യുഎഫ്ഒ എന്നും ഇവർ പറയുന്നു.
അതാ ലോകത്തിലെ പ്രസിദ്ധമായ യുഎഫ്ഒ സംഭവങ്ങൾ നോക്കാം.

ന്യൂ മെക്സിക്കോ റോസ്വെൽ ക്രാഷ്

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുഎഫ്ഒ സംഭവമാണ് ന്യൂ മെക്സിക്കോയിലെ റോസ്വെൽ ക്രാഷ്. റോസ്വെല്ലിലേക്ക് ഒരു വലിയ യുഎഫ്ഓ പതിച്ച സംഭവമാണിത്. എന്നാൽ വെതർ ബലൂൺ താഴെ വീണതാണ് എന്നുള്ളതാണ് ഇതിന്‍റെ ഔദ്യോഗിക വിശദീകരണമെങ്കിലും ഇത് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടെ സംഭവമാണെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

ഫീനിക്സിലെ ലൈറ്റ്

1997 ൽ അമേരിക്കയിലെ അരിസോണയിലെ ഫീനിക്സിൽ നടന്ന സംഭവമാണിത്. ഇനിടെ വിചിത്രമായ ഒരുകൂട്ടം പ്രകാശം കണ്ടെന്ന് ആലുകൾ റിപ്പോർട്ട് ചെയ്തു. ആകാശത്തുകൂടെ വി രൂപത്തിൽ ലൈറ്റ് കണ്ടെന്നാണ് ആളുകൾ പറയുന്നത്.ഇതിന് ഇന്നും വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

വെസ്റ്റോൾ യുഎഫ്ഒ സംഭവം, ഓസ്ട്രേലിയ

1966 ൽ യുഎഫ്ഒ സ്പോട്ട് ചെയ്ത സംഭവമാണ് ഓസ്ട്രേലിയയിലെ വെസ്റ്റോൾ സംഭവം. ഇവിടുത്തെ വെസ്റ്റോൾ ഹൈ സ്കൂളിലെ ടീച്ചർമാരും കുട്ടികളും ഉൾപ്പെടെയുള്ളവൿ സമീപത്തെ പ്രദേശത്ത് യുഎഫ്ഒ കണ്ടെന്നത്. വെള്ളയും ഗ്രേയും ചേർന്ന നിറത്തിൽ താഴികക്കുടം പോലുള്ള രൂപമായിരുന്നു ഇതെന്നാണ് അന്ന് റിപ്പോർട്ടുകൾ വന്നത്.

ഇംഫാൽ വിമാനത്താവളം

കഴിഞ്ഞ വർഷം നവംബറിൽ ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ ഒരു യുഎഫ്ഒ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത് മൂന്ന് മണിക്കൂർ വിമാന സർവീസുകൾ തടസ്സപ്പെടുത്തി. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് റഫേൽ യുദ്ധവിമാനങ്ങൾ സമീപത്തെ വ്യോമതാവളത്തിൽ നിന്ന് ഫലം കണ്ടില്ല. മാത്രമല്ല, ഇച് വീണ്ടും കാണാൻ സാധിച്ചിട്ടില്ല.

കോംഗോ പാസ്, ലാഡാക്ക്

യുഎഫ്ഒകളുടെ കാര്യത്തിൽ ഏറ്റവും കൗതുകകരമായ വിശേഷങ്ങളുള്ള സ്ഥലമാണ് ഇന്ത്യ-ചൈന അതിർത്തിയിലെ കോംഗോ പാസ് . മനുഷ്യർക്ക് പോലും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇവിടെ അന്യഗ്രഹ ജീവികളും പറക്കും തളികകളും സ്ഥിരമായി എത്തുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. കോംഗ്കാ പാസിനോട് ചേർന്നു വസിക്കുന്ന ഇന്ത്യയിലെയും ചൈനയിലെയും പല ആളുകളും ഇവിടെ പറക്കുംതളിക കണ്ടു എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: interesting facts world mystery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+