ലോകത്തിൽ ഏറ്റവുമധികം സഞ്ചാരികൾ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന ഇടം ഏതായിരിക്കും? ആളുകളുടെ ആഗ്രഹങ്ങള്‍ക്കും താല്പര്യങ്ങൾക്കുമനുസരിച്ച് ഇത് മാറിവന്നേക്കാമെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ നമ്മുടെ താജ്മഹലും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പെടെയുള്ള ഇടങ്ങൾ കയറിക്കൂടിയിട്ടുണ്ടാവും. യൂസ്ബൗൺസ് എന്ന വെബ്സൈറ്റ് നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാർക്ക് ആയി കാനഡയിലെ നയാഗ്രാ വെള്ളച്ചാട്ടം തിരഞ്ഞെടുക്കപ്പെട്ടു.
പരിഗണിച്ചത് ഈ ഘടകങ്ങൾ
യൂസ്ബൗൺസ് എന്ന വെബ്സൈറ്റ് നടത്തിയ തിരഞ്ഞെടുപ്പിൽ വാർഷിക സന്ദര്‍ശകരുടെ എണ്ണം, പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്, ട്രിപ്പ് അഡ്വൈസർ റേറ്റിംഗുകൾ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളിൽ ലോകത്തെ ലാൻഡ്‌മാർക്കുകളെ ഉൾപ്പെടുത്തി വിശകലനം നടത്തിയ ശേഷമാണ് പട്ടിക പുറത്തുവിട്ടത്.
ഒന്നാമനായി നയാഗ്രാ വെള്ളച്ചാട്ടം
രണ്ടാം സ്ഥാനം നേടി താജ്മഹൽ
പത്തിൽ 7.67/10 ലാൻഡ്മാർക്ക് സ്കോർ നേടി താജ് മഹൽ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ലാൻഡ്‌മാർക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. കണക്കുകളനുസരിച്ച് ഓരോ വർഷവും 6.5 ദശലക്ഷത്തിലധികം ആളുകൾ താജ്മഹൽ സന്ദർശിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ഇടം കൂടിയാണ് താജ്മഹൽ. കഴിഞ്ഞ 12 മാസത്തിനിടെ ഗൂഗിളിൽ 23 ദശലക്ഷം തിരയലുകൾ (google searches)ആണ് താജ്മഹലിനുണ്ടായിരുന്നത്. ട്രിപ്പ് അഡ്വൈസറിൽ 5/5 റേറ്റിംഗും ഇതിനുണ്ട്.
ഗ്രാൻഡ് കാന്യോൺ
ഗ്രാൻഡ് കാന്യോൺ അത്ഭുതപ്പെടുത്തുന്ന ഭൗമരൂപമാണ്. ദേശീയോദ്യാനവും യുനസ്കോ പൈതൃക കേന്ദ്രവുമായ ഇതിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്. ഗ്രാൻഡ് കാന്യോണിൽ 1.2 ബില്യൺ വർഷം പഴക്കമുള്ള പാറകൾ കാണാം
പത്തിൽ 7.47 ആണ് ഗ്രാൻഡ് കാന്യോൻ നേടിയ ലാൻഡ്മാർക്ക് സ്കോർ. ഇതുവരെ 4 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ വർഷവും 6 ദശലക്ഷത്തിലധികം ആളുകൾ ഇത് സന്ദർശിക്കുവാനായി എത്തുന്നു. ഏകദേശം 15 ദശലക്ഷം ആളുകൾ ഗ്രാൻഡ് കാന്യോണിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. ട്രിപ്പ് അഡ്വൈസറിൽ 5/5 റേറ്റിംഗും ഇതിനുണ്ട്.
ഗോൾഡൻ ഗേറ്റ് പാലം, യുണൈറ്റഡ് സ്റ്റേറ്റ്സ്
സ്റ്റാച്യു ഓഫ് ലിബർട്ടി, യുണൈറ്റഡ് സ്റ്റേറ്റ്സ്
ചൈനയിലെ വന്മതിൽ
ഒരു കോടി ആളുകളാണ് ശരാശരി ഒരു വർഷം വന്മതിൽ കാണുവാനായി എത്തുന്നത്. പത്തിൽ 6.45 ആണ് ചൈനയിലെ വന്മതിൽ നേടിയ ലാൻഡ്മാർക്ക് സ്കോർ. എന്നാൽ ട്രിപ്പ് അഡ്വൈസറിൽ 5ൽ5ഉം റേറ്റിങ് നേടുവാൻ വന്മതിലിന് കഴിഞ്ഞിട്ടുണ്ട്. ആറ് മില്യണ്‍ ഗൂഗിള് സേര്ച്ച് വോള്യവും നാല് ലക്ഷത്തോളം ഇൻസ്റ്റഗ്രാം പോസ്റ്റും ഇതിനുണ്ട്.
ഐഫൽ ടവർ
ഐഫൽ ടവർ നേടിയ ലാൻഡ്മാർക്ക് സ്കോർ.
ബുർജ് ഖലീഫ
ഓരോ വർഷവും ശരാശരി 16,730,000 സന്ദർശകരെ ആകർഷിക്കുന്ന ദുബായിലെ ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട എട്ടാമത്തെ സ്ഥലമാണ്. പത്തിൽ 6.12 ആണ് ബുർജ് ഖലീഫ നേടിയ ലാൻഡ്മാർക്ക് സ്കോർ. ട്രിപ്പ് അഡ്വൈസറിൽ 5ൽ 4.5 റേറ്റിങും ഇൻസ്റ്റഗ്രാമിൽ 6.1 ലക്ഷത്തോളം ഫോട്ടോകളും ഗൂഗിളിൽ 24,590,000 സേർച്ചുകളും ബുർജ് ഖലീഫയ്ക്കുണ്ട്.
മറ്റിടങ്ങൾ
പട്ടികയിൽ ഒൻപതാം സ്ഥാനത്ത് കാനഡയിലെ ബാന്‍ഫ് ദേശീയോദ്യാനം, പത്താം സ്ഥാനത്ത് ഇറ്റലിയിലെ കോളോസിയം എന്നിവയുമുണ്ട്. ലൂവ്രേ മ്യൂസിയം, ആര്‍ക്ക് ഡി ട്രയിഫ്, അംഗോർ വാട്ട്, ഹൂവർ ഡാം, സെന്റ് പീറ്റേഴ്സ് ബസലിക്ക, ഗിസയിലെ പിരമിഡ് എന്നിവയാണ് 11 മുതൽ 5 വരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്.



Click it and Unblock the Notifications












