Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊരിയ

കൊരിയ - മറഞ്ഞിരിക്കുന്ന സ്വര്‍ഗം

16

ഛത്തീസ്‌ഗഡ്‌ സംസ്ഥാനത്തിന്റെ വടക്ക്‌ - പടിഞ്ഞാറ്‌ ഭാഗത്തായുള്ള ജില്ലയാണ്‌ കൊരിയ ജില്ല . ജിലയുടെ ഭരണ ആസ്ഥാനം ബെയ്‌കുന്തപൂര്‍ ആണ്‌. ജില്ലയുടെ വടക്ക്‌ ഭാഗത്ത്‌ സിദ്ധി ജില്ലയും മധ്യപ്രദേശും തെക്ക്‌ ഭാഗത്ത്‌ കോര്‍ബ ജില്ലയും കിഴക്ക്‌ ഭാഗത്ത്‌ സര്‍ഗുജ ജില്ലയും പടിഞ്ഞാറ്‌ ഭാഗത്ത്‌ മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയുമാണ്‌ ഉള്ളത്‌. 1998 മെയ്‌ 25 ന്‌ മധ്യപ്രദേശിലാണ്‌ ജില്ല രൂപപെട്ടത്‌. ഇപ്പോള്‍ ഛത്തീസ്‌ഗഡിന്റെ ഭാഗമാണ്‌.

ചരിത്രം പറയുന്നത്‌ പതിനാറാം നൂറ്റാണ്ടിന്‌ മുമ്പ്‌ തൊട്ട്‌ അറിയപ്പെടുന്ന സ്ഥലമാണിതെന്നാണ്‌. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്തെ സാമന്ത രാജ്യമായിരുന്നു കൊരിയ. കൊരിയ ജില്ലയിലുള്ള മറ്റൊരു രാജഭരണ പ്രദേശം ചാങ്‌ ഭകാര്‍ ആയിരുന്നു. 1947 ല്‍ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചതോടെ കൊരിയയുടെയും ചാങ്‌ ഭകാരിന്റെയും ഭരണാധികാരികള്‍ 1948 ജനുവരി 1 ന്‌ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും മധ്യപ്രദേശ്‌ സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു.

കൊരിയയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ശാന്തമായ തടാകങ്ങള്‍, നദികള്‍, നിരവധി ഉയര്‍ന്ന വെള്ളച്ചാട്ടങ്ങള്‍, നീലാകാശം പ്രതിഫലിപ്പിക്കുന്ന ജലായശയങ്ങള്‍ എന്നിവയാല്‍ മനോഹാരമായ കൊരിയ സന്ദര്‍ശകര്‍ക്ക്‌ മറക്കാനാവാത്ത അനുഭവങ്ങളാണ്‌ നല്‍കുക. പ്രകൃതിയെ യഥാര്‍ത്ഥില്‍ അടുത്തറിയണമെന്നാഗ്രഹിക്കുന്നവരെയാണ്‌ ഈ മറഞ്ഞിരിക്കുന്ന സ്വര്‍ഗം സ്വാഗതം ചെയ്യുന്നത്‌. അമൃത്‌ ഘാര വെള്ളച്ചാട്ടം, രാംദാഹ വെള്ളച്ചാട്ടം, ഗവാര്‍ഘട്ട്‌ വെള്ളച്ചാട്ടം എന്നിവയാണ്‌ ചില പ്രധാന ആകര്‍ഷണങ്ങള്‍.

സംസ്‌കാരം

കര്‍മ, സൈല, സുഗ എന്നവയാണ്‌ വിവിധ ആഘോഷങ്ങളില്‍ അവതരിപ്പിക്കുന്ന ഇവിടുത്തെ മൂന്ന്‌ പ്രധാന നൃത്ത രൂപങ്ങള്‍. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളായ ദീപാവലി, ദസറ, ഹോളി, എന്നിവ കൊരിയയിലും ആഘോഷിക്കാറുണ്ട്‌. കൊരിയന്‍ ജനസമൂഹത്തിന്റേത്‌ മാത്രമായ ആഘോഷങ്ങളാണ്‌ ഗംഗ ദസറ, ചര്‍ത, നവഖായി,സുര്‍ഹല്‍ എന്നിവ.

എങ്ങനെ എത്തിച്ചേരാം

റെയില്‍ , റോഡ്‌ മാര്‍ഗം രാജ്യത്തെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ കൊരിയ.

കൊരിയ പ്രശസ്തമാക്കുന്നത്

കൊരിയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊരിയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊരിയ

  • റോഡ് മാര്‍ഗം
    കൊരിയയിലെത്താന്‍ വിവിധ തരത്തിലുള്ള ഗതാഗതമാര്‍ഗങ്ങള്‍ സ്വീകരിക്കാം. സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം സ്ഥിരം ബസ് സര്‍വീസുണ്ടിവിടേയ്‌ക്ക്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡര്‍ഗ്‌ ആണ്‌ സമീപത്തുള്ള റയില്‍വെ സ്റ്റേഷന്‍ . പ്രധാന റയില്‍വെസ്റ്റേഷനായതിനാല്‍ മറ്റ്‌ നഗരങ്ങളില്‍ നിന്നും ഇവിടേയക്ക്‌ സ്ഥിരം ട്രയിന്‍ സര്‍വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റെയ്‌പൂരാണ്‌ സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹി,മുംബൈ,ഹൈദരബാദ്‌ തുടങ്ങിയ നഗരങ്ങളുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed