Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മൊറാദാബാദ്‌

മൊറാദാബാദ്‌ -പിച്ചള നഗരി

19

ഉത്തര്‍പ്രദേശിലെ മൊറാദാബാദ്‌ ജില്ലയിലെ പ്രധാന നഗരമാണ്‌ മൊറാദാബാദ്‌. ആയിരത്തറുനൂറ്‌ വര്‍ഷം പഴക്കമുള്ള നഗരമാണിത്‌. ഷാജഹാന്റെ മകനായ മുറാദാണ്‌ ഈ നഗരം പണികഴിപ്പിച്ചത്‌. ഇന്ത്യയിലെ പിച്ചള വ്യവസായത്തിന്റെ കേന്ദ്രമാണ്‌ മൊറാദാബാദ്‌. അതു കൊണ്ടു തന്നെ സിറ്റി ഓഫ്‌ ബ്രാസ്സ്‌ അഥവ പിച്ചള നഗരി എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്‌.

ചരിത്രം

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ 1632 ല്‍ ഈ പ്രദേശം പിടിച്ചെടുക്കുന്നതിനായി റസ്‌തം ഖനെ ചുമതലപ്പെടുത്തുകയും ഇവിടെയൊരും കോട്ട നിര്‍മ്മിച്ച്‌ റസ്‌തം നഗര്‍ എന്ന പേരു നല്‍കുകയും ചെയ്‌തതായി രേഖകളില്‍ പറയുന്നു. ഷാജഹാന്റെ മകന്‍ മുറാദ്‌ ബാക്ഷയുടെ കാലശേഷമാണ്‌ നഗരത്തിന്റെ പേര്‌ മൊറാദ്‌ ബാദ്‌ എന്നായി മാറുന്നത്‌.

ആ പേര്‌ ഇപ്പോഴും നിലനില്‍ക്കുന്നു. 1637 ല്‍ ഷാജഹാന്‍ ജമാ മസ്‌ജിദ്‌ പണികഴിപ്പിച്ചു. രാംഗംഗ നദിയുടെ പടിഞ്ഞാറു ഭാഗത്തായാണ്‌

മൊറാദാബാദ്‌ സ്ഥിതി ചെയ്യുന്നത്‌. പിച്ചള വ്യവസായത്താല്‍ ലോകമെമ്പാടും പ്രശസ്‌തി നേടിയ നഗരമാണിത്‌. കരകൗശല വ്യവസായ രംഗത്ത്‌ സ്വന്തമായ സ്ഥാനം പതിപ്പിച്ചു കഴിഞ്ഞ നഗരം കൂടിയാണിത്‌. ഇവിടെ നിന്നുള്ള ഉത്‌പന്നങ്ങള്‍ യുഎസ്‌എ, ബ്രിട്ടന്‍, കാനഡ, ജര്‍മനി, മിഡ്ഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്‌ക്ക്‌ കയറ്റി അയക്കുന്നുണ്ട്‌. വാള്‍മാര്‍ട്ട്‌, ടെസ്‌കോ തുടങ്ങിയ വന്‍കിട റീട്ടെയില്‍ ഷോപ്പുകളില്‍ ഇവ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്‌. മൊറാദാബാദിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പിച്ചള വ്യവവസായം മാത്രമല്ല മൊറാദാബാദിനെ പ്രശസ്‌തമാക്കുന്നത്‌, സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്‌. നിരവധി ക്ഷേത്രങ്ങളും മതകേന്ദ്രങ്ങളും ഈ നഗരത്തിലുണ്ട്‌. സീത ക്ഷേത്രം, ബഡെ ഹനുമാന്‍ജി ക്ഷേത്രം, ചാന്ദൗസി-കഞ്ച്‌ ബിഹാരി ക്ഷേത്രം, സായി ക്ഷേത്രം പട്ടാളേലശ്വര ക്ഷേത്രം, ഭഗവാന്‍ ശനി ക്ഷേത്രം എന്നിവയാണ്‌ മൊറാദാബാദിലെ പ്രധാന ക്ഷേത്രങ്ങള്‍. നജീബുദൗളയുടെ കോട്ട, മണ്ടവര്‍ കാ മഹല്‍, ജമ മസ്‌ജിദ്‌ തുടങ്ങി മുഗല്‍ സാമാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നിരവധി സ്‌മാരകങ്ങള്‍ ഇവിടെയുണ്ട്‌. മൊറാദാബാദ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ സമീപത്തുള്ള ചാന്ദൗസിയും കാണാന്‍ കഴിയും . വന്‍ രീതിയില്‍ പുതിന കൃഷി ഈ നഗരത്തില്‍ നടത്തുന്നുണ്ട്‌. ഇതിവ്‌ വഴി ഉള്ള പ്രധാന ഉത്‌പന്നം പുതിന എണ്ണയാണ്‌. രാമബാഗ്‌ ധാം, കഞ്ച്‌ ബിഹാരി ക്ഷേത്രം, വേണുഗോപാല്‍ ജി ക്ഷേത്രം, ബ്രഹ്മ ദേവ്‌ ജി ക്ഷേത്രം തുടങ്ങി നിരവധി മത കേന്ദ്രങ്ങളും നഗരത്തിലുണ്ട്‌.പ്രേം വണ്ടക്‌ ലാന്‍ഡ്‌, പ്രേ വാട്ടര്‍ കിങ്‌ഡം തുടങ്ങി വിനോദം മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്‌.

ഇന്‍ഡോ- ഇസ്ലാമിക്‌ സാഹിത്യവും കലകളും സംബന്ധിച്ചുളള അറിവ്‌ നല്‍കുന്ന വിശാലമായ ലൈബ്രററിയാണ്‌ റാസ ലൈബ്രറി.

മൊറാദാബാദ്‌ പ്രശസ്തമാക്കുന്നത്

മൊറാദാബാദ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മൊറാദാബാദ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മൊറാദാബാദ്‌

  • റോഡ് മാര്‍ഗം
    ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുമായും സമീപ സംസ്ഥാനങ്ങളുമായും ന്യൂഡല്‍ഹിയുമായും നല്ല രീതിയില്‍ റോഡ്‌ മാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്‌ മൊറാദാബാദ്‌. സര്‍ക്കാര്‍ ബസ്‌ ഇവിടെ നിന്നും പ്രധാന നഗരങ്ങളിലേയ്‌ക്കെല്ലാം സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇതിന്‌ പുറമെ ആഢംബര ബസുകളും ലഭ്യമാകും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പ്രമുഖ വ്യവസായ ഹബ്ബായ മൊറാദാബാദിലേയ്‌ക്ക്‌ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും ട്രയിനുകള്‍ എത്തുന്നുണ്ട്‌. നഗരത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ മൊറാദാബാദ്‌ ജംങ്‌ഷനില്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ആഗ്ര, വാരാണാസി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ട്രയിനുകള്‍ എത്തുന്നുണ്ട്‌. വിവിധ എക്‌സ്‌പ്രസ്സ്‌ ട്രയിനുകളും സൂപ്പര്‍ ഫാസ്റ്റ്‌ ട്രയിനുകളും ഇതുവഴിയാണ്‌ കടന്നു പോകുന്നത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മൊറാദാബാദിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ന്യൂഡല്‍ഹിയാണ്‌. ഇവിടെ നിന്നും കാബുകള്‍ കിട്ടും മൊറാദാബാദിലെത്താന്‍ എന്‍എച്ച്‌ 24 വഴി മൂന്ന്‌ മണിക്കൂര്‍ സഞ്ചരിച്ചാല്‍ മൊറാദാബാദിലെത്തും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Sep,Sat
Return On
13 Sep,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Sep,Sat
Check Out
13 Sep,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Sep,Sat
Return On
13 Sep,Sun