ചാലൂക്യരാജാവായ ത്രിഭുവനമല്ല വിക്രമാദിത്യയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെന്ന് കരുതപ്പെടുന്ന ഈ കോട്ട പണിതത്. അധിനിവേശകരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാനാണ് ഈ കോട്ട പണിതത്. 40 ഏക്കര്‍ വിസ്തൃതിയുള്ള ഈ കോട്ട ഒരു കുന്നിന്‍റെ മുകളിലാണ് പണിതിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് 500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ കോട്ട അതിന്‍റെ അതുല്യമായ നിര്‍മ്മിതിയും വാസ്തുശൈലിയും കൊണ്ട് ടൂറിസ്റ്റുകള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്.
ദീര്‍ഘവൃത്താകൃതിയുള്ള ഈ കോട്ടയിലേക്ക് രണ്ട് പ്രവേശന മാര്‍ഗ്ഗങ്ങളൂണ്ട്. എളുപ്പത്തില്‍ അതിക്രമിച്ച് കയറാനാവാത്ത വിധത്തില്‍ ആയിരക്കണക്കിന് ഗര്‍ത്തങ്ങള്‍ കോട്ടക്ക്ചുറ്റും കുഴിച്ചിട്ടുണ്ട്. കോട്ടക്കകത്ത് ഭൂഗര്‍ഭ അറകളും രഹസ്യ ഇടനാഴികളുള്ള നീണ്ട നടപ്പാതകളും ട്രാപ് ഡോറുകളും ആയുധങ്ങള്‍ സൂക്ഷിച്ച് വെക്കാനുള്ള രഹസ്യ അറയും ഒരു കുതിരാലയ വുമുണ്ട്. ജലലഭ്യതയ്ക്ക് കോട്ടയുടെ മുകള്‍തട്ടില്‍ രണ്ട് കുളങ്ങളും ആഴമുള്ള കിണറുകളുമുണ്ട്. ഇരുണ്ട പടവുകള്‍ കയറിയൊ ചെങ്കുത്തായ പാതവഴിയൊ എളുപ്പത്തില്‍ മുകള്‍ തട്ടിലെത്താം.



Click it and Unblock the Notifications