നല്‍ഗൊണ്ട ജില്ലയിലെ ദെവരകൊണ്ട പട്ടണത്തിലാണ് ദെവരകൊണ്ട കോട്ട സ്ഥിതിചെയ്യുന്നത്.ഒരു കുന്നിന്‍റെ മുകളിലായിട്ടാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഏഴ് കുന്നുകള്‍ ഈ കോട്ടയെ വലയം ചെയ്യുന്നു. രാജകീയതയ്ക്ക് ഗാംഭീര്യവും പ്രൌഢിയുമേകാനായ് നിര്‍മ്മിച്ച ഈ കോട്ട നൂറ്റാണ്ടുകളായുള്ള അവഗണനയുടെ ഫലമായി ക്ഷയിച്ച്കൊണ്ടിരിക്കുകയാണ്.
ചരിത്രത്തിന്‍റെ അറ്റുപോയ കണ്ണികള്‍ ഭൂഗര്‍ഭത്തില്‍ തിരയുന്ന പുരാവസ്തു ഗവേഷകരുടെ തല്‍പര ഭൂമിയാണ് ഈ സ്ഥലം. പതിനാലാം നൂറ്റാണ്ടില്‍ വെലാമ രാജാക്കന്മാരാണ് ഈ കോട്ട പണിതത്. കോട്ടയുടെ സ്ഥിതി സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്മെന്‍റ് കാര്യമായ നിലപാടുകള്‍ എടുക്കാതെ സാമൂഹ്യവിരുദ്ധരുടെയും നാടോടികളുടെയും കയ്യേറ്റത്തിന് വിധേയമായി കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു.നല്‍ഗൊണ്ട, ഹൈദരബാദ്, ശ്രീ ശൈലം, നാഗാര്‍ജുനസാഗര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ദെവരകൊണ്ട കോട്ടയിലേക്ക് റോഡ്മാര്‍ഗ്ഗം അനായാസം എത്തിച്ചേരാം.



Click it and Unblock the Notifications