രക്ഷാബന്ധൻ അവധി പ്രമാണിച്ച് യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ടോ? ട്രെയിൻ യാത്രയാണെങ്കിൽ ഒരു നിമിഷം, ട്രാക്കിലെ അറ്റുകുറ്റപ്പണികളും നിർമ്മാണപ്രവർത്തികളും കാരണം നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിക്കുകയാണ്
രക്ഷാബന്ധൻ ദിവസത്തിൽ മാത്രം ഏകദേശം നൂറോളം ട്രെയിനുകളുടെ സർവീസിനെ ഇത് ബാധിക്കും. 72 ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ സർവീസുകളില‍് വരുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം.
മഹാരാഷ്ട്രയിലെ രാജ്നന്ദ്ഗാവ്, നാഗ്പൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നാമത്തെ ട്രാക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തികളളിൽ ഈ ലൈനിന്‍റെ നിർമ്മാണത്തിനായി, രാജ്നന്ദ്ഗാവ്-കലാംന സ്റ്റേഷനുകൾക്കിടയിൽ വലിയ തോതിലുള്ള പ്രീ-ഇന്‍റർലോക്കിങ്, ഇലക്ട്രോണിക് ഇന്‍റർലോക്ക് ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില് രക്ഷാബന്ധൻ ദിനത്തിൽ 72 ട്രെയിനുകൾ റദ്ദാക്കുകയും 22 ട്രെയിനുകൾ വഴിതിരിച്ച് വിടുകയും 6 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
രക്ഷാ ബന്ധൻ നീണ്ട വാരാന്ത്യം 2024
ഈ വര്‍ഷത്തെ രക്ഷാ ബന്ധൻ ഓഗസ്റ്റ് 19 തിങ്കളാഴ്ച ആണ്. ശനിയും ഞായറും തിങ്കളും കൂട്ടി ആകെ മൂന്ന് ദിവസം കിട്ടുന്ന നീണ്ട വാരാന്ത്യമാണ്. ഓഗസ്റ്റ് 4 നും 20 നും ഇടയിൽ ആണ് റെയിൽവേ ഈ ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത് പലരും യാത്രകൾ പ്ലാൻ ചെയ്യുന്ന സമയമായതിനാൽ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.അല്ലാത്ത പക്ഷം യാത്രാ പ്ലാനുകൾ അവതാളത്തിലാകാൻ സാധ്യതയുണ്ട്.
റെയിൽവേ റദ്ദാക്കിയ ട്രെയിനുകൾ
08711/08712 ഡോംഗർഗഡ്-ഗോണ്ടിയ-ഡോംഗർഗഡ് മെമു സ്പെഷ്യൽ ആഗസ്റ്റ് 7-19 ന് ഇടയിൽ
08713/08716 ഗോണ്ടിയ-ഇത്വാരി-ഗോണ്ടിയ മെമു സ്പെഷ്യൽ ഓഗസ്റ്റ് 7-19 ന് ഇടയിൽ
08281/08284 ഇത്വാരി-തിരോഡി-തുംസാർ റോഡ് മെമു സ്പെഷ്യൽ ഓഗസ്റ്റ് 7-19 ന് ഇടയിൽ
08714/08715 ഇത്വാരി-ബാലാഘട്ട്-ഇത്വാരി മെമു സ്പെഷ്യൽ ഓഗസ്റ്റ് 7 മുതൽ 19 വരെ
18239/18240 കോർബ-ഇത്വാരി-കോർബ എക്സ്പ്രസ് ഓഗസ്റ്റ് 7-19 ന് ഇടയിൽ
20825/20826 ബിലാസ്പൂർ-നാഗ്പൂർ ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഓഗസ്റ്റ് 7-19 ന് ഇടയിൽ
08756/08751 ഇത്വാരി-രാംടെക്-ഇത്വാരി മെമു സ്പെഷ്യൽ ഓഗസ്റ്റ് 7 മുതൽ 20 വരെ
08754/08755ഇത്വാരി- രാംടെക്-ഇത്വാരി മെമു സ്പെഷ്യൽ ഓഗസ്റ്റ് 7 മുതൽ 20 വരെ
12855/12856 ബിലാസ്പൂർ-ഇത്വാരി-ബിലാസ്പൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ഓഗസ്റ്റ് 7 മുതൽ 20 വരെ
11753/11754 ഇത്വാരി-രേവ-ഇത്വാരി എക്സ്പ്രസ് ഓഗസ്റ്റ് 7 മുതൽ 20 വരെ
08282/08283 തിരോഡി-ഇത്വാരി-തുംസാർ റോഡ് മെമു സ്പെഷ്യൽ ഓഗസ്റ്റ് 8 മുതൽ 20 വരെ
08267/08268 റായ്പൂർ-ഇത്വാരി-റായ്പൂർ മെമു സ്പെഷ്യൽ ഓഗസ്റ്റ് 6 മുതൽ 19 വരെ
18109/18110 ടാറ്റാനഗർ-ഇത്വാരി-ടാറ്റാനഗർ എക്സ്പ്രസ് ഓഗസ്റ്റ് 6-20 മുതൽ
11201/11202 നാഗ്പൂർ-ഷാദോൾ-നാഗ്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 14-20 മുതൽ
12834/12833 ഹൗറ-അഹമ്മദാബാദ്-ഹൗറ എക്സ്പ്രസ് ഓഗസ്റ്റ് 10-14 മുതൽ
12860/12859 ഹൗറ-മുംബൈ-ഹൗറ ഗീതാഞ്ജലി എക്സ്പ്രസ് ഓഗസ്റ്റ് 5-14 വരെ
18237/18238 കോർബ-അമൃത്സർ-കോർബ ഛത്തീസ്ഗഡ് എക്സ്പ്രസ് ഓഗസ്റ്റ് 4 മുതൽ 17 വരെ
18030/18029 ഷാലിമാർ-എൽടിടി-ഷാലിമാർ എക്സ്പ്രസ് ഓഗസ്റ്റ് 11 മുതൽ 19 വരെ
12410/12409 നിസാമുദ്ദീൻ-റായ്ഗഡ്-നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസ് ഓഗസ്റ്റ് 12 മുതൽ 19 വരെ
11756/11755 രേവ- ഇത്വാരി-രേവ എക്സ്പ്രസ് ഓഗസ്റ്റ് 13-19 മുതൽ
12771/12772 സെക്കന്തരാബാദ്-റായ്പൂർ-സെക്കന്ദരാബാദ് എക്സ്പ്രസ് ഓഗസ്റ്റ് 7-15 വരെ
22846/22845 ഹാറ്റിയ-പുണെ-ഹാതിയ എക്സ്പ്രസ് ഓഗസ്റ്റ് 5 മുതൽ 11 വരെ
12880/12879 ഭുവനേശ്വർ-എൽടിടി-ഭുവനേശ്വർ എക്സ്പ്രസ്, 22894/22893 ഹൗറ-സായി നഗർ-ഹൗറ എക്സ്പ്രസ് ഓഗസ്റ്റ് 8 മുതൽ 17 വരെ
12812/12811 ഹാറ്റിയ-എൽടിടി-ഹാതിയ എക്സ്പ്രസ് ഓഗസ്റ്റ് 16-18 മുതൽ
12442/12441 ന്യൂഡൽഹി-ബിലാസ്പൂർ-ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് ഓഗസ്റ്റ് 13-15 വരെ
12222/12221 ഹൗറ-പുണെ-ഹൗറ തുരന്തോ എക്സ്പ്രസ് ഓഗസ്റ്റ് 15-17 മുതൽ
20857/20858 പുരി-സായി നഗർ ഷിർദി-പുരി എക്സ്പ്രസ് ഓഗസ്റ്റ് 9 മുതൽ 18 വരെ
12993/12994 പുരി-ഗാന്ധിധാം-പുരി എക്സ്പ്രസ് ഓഗസ്റ്റ് 16 മുതൽ 19 വരെ
22939/22940 ഓഖ-ബിലാസ്പൂർ-ഓഖ എക്സ്പ്രസ് ഓഗസ്റ്റ് 10 മുതൽ 19 വരെ
20822/20821 സന്ത്രാഗച്ചി-പുണെ-സന്ത്രഗാച്ചി എക്സ്പ്രസ് ആഗസ്റ്റ് 17-19 മുതൽ
12767/12768 സാഹിബ് നന്ദേദ്-സന്ത്രഗാച്ചി-സാഹിബ് നന്ദേഡ് എക്സ്പ്രസ് ഓഗസ്റ്റ് 12-14 വരെ
2905/22906 ഓഖ-ഷാലിമാർ-ഓഖ എക്സ്പ്രസ് ഓഗസ്റ്റ് 18-20 മുതൽ
2973/22974 ഗാന്ധിധാം-പുരി-ഗാന്ധിധാം എക്സ്പ്രസ് ഓഗസ്റ്റ് 14-17 മുതൽ
22827/22828 പുരി-സൂറത്ത്-സൂറത്ത് എക്സ്പ്രസ് ഓഗസ്റ്റ് 11 മുതൽ 13 വരെ
20823/20824 പുരി-അജ്മീർ-പുരി എക്സ്പ്രസ് ഓഗസ്റ്റ് 1 മുതൽ 13 വരെ
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
12105/12106 മുംബൈ-ഗോണ്ടിയ-മുംബൈ എക്‌സ്‌പ്രസ് ഓഗസ്റ്റ് 13-19 വരെ വാർധയിൽ സർവീസ് അവസാനിപ്പിക്കും.വാർധയ്ക്കും ഗോണ്ടിക്കും ഇടയിൽ സർവീസ് നടത്തില്ല.
11039/11040 കോലാപൂർ-ഗോണ്ടിയ-കോലാപൂർ എക്‌സ്പ്രസ് ഓഗസ്റ്റ് 12-19 വാർധയിൽ സർവീസ് അവസാനിപ്പിച്ച് വാർധയ്ക്കും ഗോണ്ടിയയ്ക്കും ഇടയിൽ സർവീസ് നടത്തും.
08743/08744 ഗോണ്ടിയ-ഇത്വാരി-ഗോണ്ടിയ എക്‌സ്പ്രസ് കാംപ്‌റ്റിയിൽ അവസാനിപ്പിക്കും, ഓഗസ്റ്റ് 7-19 വരെ കാംപ്റ്റിക്കും ഇത്വാരിക്കും ഇടയിൽ സർവീസ് നടത്തില്ല.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
12807/12808 വിശാഖപട്ടണം-നിസാമുദ്ദീൻ-വിശാഖപട്ടണം വിജയവാഡയിൽ നിന്ന് തിരിച്ചുവിടും. ഓഗസ്റ്റ് 6 മുതൽ 20 വരെ ബൽഹർഷയിൽ നിന്നും നാഗ്പൂര്‍ വരെ സർവീസ് നടത്തും.
20843/20844 ബിലാസ്പൂർ-ഭഗത് കി കോത്തി-ബിലാസ്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 5 മുതൽ 17 വരെ ബിലാസ്പൂർ, ന്യൂ കട്നി, ഇറ്റാർസി വഴി ഓടും.
20845/ 20846 ബിലാസ്പൂർ-ബിക്കാനീർ-ബിലാസ്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 8-11 മുതൽ ന്യൂ കട്നി, ഇറ്റാർസി വഴി സർവീസ് നടത്തും.
12151/12152 എൽടിടി-ഷാലിമാർ-എൽടിടി എക്സ്പ്രസ് ഓഗസ്റ്റ് 8 മുതൽ 11 വരെ ഭുസാവൽ, ഇറ്റാർസി, ന്യൂ കത്നി വഴിയും ഓഗസ്റ്റ് 14-17 വരെ ബിലാസ്പൂർ വഴിയും സർവീസ് നടത്തും.
22512/22511 കാമാഖ്യ-എൽടിടി-കാമാഖ്യ എക്സ്പ്രസ് ഓഗസ്റ്റ് 3 മുതൽ ബർദ്വാൻ, അസൻസോൾ, ന്യൂ കട്നി, ഇറ്റാർസി വഴിയും ഓഗസ്റ്റ് 10-19 വരെ ഭുസാവൽ വഴിയും സർവീസ് നടത്തും.
20917/20918 ഇൻഡോർ-പുരി-ഇൻഡോർ എക്സ്പ്രസ് ബിലാസ്പൂർ, ന്യൂ കട്നി, ഇറ്റാർസി വഴി ഓഗസ്റ്റ് 13-15 വരെ സർവീസ് നടത്തും.
22815/22816 ബിലാസ്പൂർ എറണാകുളം-ബിലാസ്പൂർ എക്സ്പ്രസ് റായ്പൂർ, വിശാഖപട്ടണം, വിജയവാഡ വഴി ഓഗസ്റ്റ് 12-14 വരെ സർവീസ് നടത്തും.
22847/22848 വിശാഖപട്ടണം-എൽടിടി-വിശാഖപട്ടണം എക്സ്പ്രസ് വിജയവാഡ, ബല്ലാർഷ, വാർധ, ഭൂസാവൽ വഴി ഓഗസ്റ്റ് 18-20 വരെ സർവീസ് നടത്തും.
22620/22619 ബിലാസ്പൂർ-തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസ് ഓഗസ്റ്റ് 11 മുതൽ 20 വരെ ഗോണ്ടിയ, നാഗ്ഭിദ്, ബല്ലാർഷ വഴി ഓടും.
22648/22647 കൊച്ചുവേളി-കോർബ-കൊച്ചുവേളി എക്സ്പ്രസ് ഓഗസ്റ്റ് 12 മുതൽ 14 വരെ ബൽഹർഷ, നാഗ്ഭിദ്, ഗോണ്ടിയ വഴി സർവീസ് നടത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













