Search
  • Follow NativePlanet
Share
» »റെയിൽവേ സ്റ്റേഷനിൽ അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പം, 254 എടിവിഎം കൂടി വരുന്നു

റെയിൽവേ സ്റ്റേഷനിൽ അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് കൂടുതൽ എളുപ്പം, 254 എടിവിഎം കൂടി വരുന്നു

. സ്റ്റേഷനിൽ ടിക്കറ്റ് എടുക്കുന്നതിലെ തിരക്ക് കുറയ്ക്കുവാനായി ദക്ഷിണ റെയില്‍വേയുടെ ആറു ഡിവിഷനുകളിലായി 254 എടിവിഎം സ്ഥാപിക്കുവാനാണ് പദ്ധതി.

ഏതു തരത്തിൽ നോക്കിയാലും ട്രെയിൻ യാത്രകൾ 'പെർഫെക്ട് ഓക്കെ' ആണെങ്കിലും കുറച്ചെങ്കിലും പ്രശ്നമുള്ളതായി തോന്നുന്നത് ടിക്കറ്റ് ബുക്കിങ്ങിന്‍റെ കാര്യത്തിലാണ്. അതും അവസാന നിമിഷത്തിൽ ചെറിയ യാത്രകൾക്കും മറ്റുമായി റെയിൽവേ സ്റ്റേഷനിൽ അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനായി പോകുമ്പോളാണ് പണി പാളുന്നത്. മിക്കപ്പോഴും ട്രെയിൻ വരുന്ന സമയം കണക്കാക്കി റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളെന്തിനാൽ വൻ തിരക്കാകും ട്രെയിൻ വരുന്ന സമയത്തോടടുപ്പിച്ച് ടിക്കറ്റ് കൗണ്ടറിൽ ഉണ്ടാകുന്നത്.

 Automatic Ticket Vending Machines To be Installed in Southern Railway In

PC:Ravi Dwivedi

യുടിഎസ് ആപ്പ് വന്നത് അൺറിസർവ്ഡ് ടിക്കറ്റ് എടുക്കുന്നതിലെ തിരക്ക് കുറച്ചു. ഇപ്പോഴിതാ കൂടുതൽ റെയില്‍വേ സ്റ്റേഷനുകളിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീൻ സ്ഥാപിക്കുവാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ റെയിൽവേ. സ്റ്റേഷനിൽ ടിക്കറ്റ് എടുക്കുന്നതിലെ തിരക്ക് കുറയ്ക്കുവാനായി ദക്ഷിണ റെയില്‍വേയുടെ ആറു ഡിവിഷനുകളിലായി 254 എടിവിഎം സ്ഥാപിക്കുവാനാണ് പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷനുകളിൽ അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് വളരെ എളുപ്പത്തിൽ നടക്കും. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുവാനും ഇത് സഹായിക്കും.

പുതിയതായി ചെന്നൈ ഡിവിഷനിൽ 96, തിരുച്ചിറപ്പള്ളി ഡിവിഷനിൽ 12, മധുരൈ ഡിവിഷനിൽ 46, തിരുവനന്തപുരം ഡിവിഷനിൽ 50, പാലക്കാട് ഡിവിഷനിൽ 38, സേലം ഡിവിഷനിൽ 12 എന്നിങ്ങനെയാണ് എടിവിഎം മെഷിനുകൾ സ്ഥാപിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള മെഷീനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. ക്യൂആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യുവാനും യുപിഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുവാനും സഹായിക്കുന്ന മെഷീനുകളാണിത്.
നിലവിൽ ചെന്നൈ ഡിവിഷനിൽ 34, മധുരൈ ഡിവിഷനിൽ 16, പാലക്കാട് ഡിവിഷനിൽ 15, സേലം ഡിവിഷനിൽ 13, തിരുച്ചിറപ്പള്ളി ഡിവിഷനിൽ 7 എന്നിങ്ങനെയാണ് എടിവിഎം മെഷിനുകൾ ഉള്ളത്.

മെഷീനിലെ ക്യൂആർ കോഡ് മൊബൈൽ ഫോണിൽ സ്കാന്‍ ചെയ്ത് ടിക്കറ്റ് എടുക്കാം. പണം നല്കുവാനായി യുപിഐ പേയ്‌മെന്റ് ഉപയോഗിക്കാം. പ്ലാറ്റ്ഫോം ടിക്കറ്റുകൾ എടുക്കുവാനും സീസൺ ടീക്കറ്റ് പുതുക്കുവാനും ഉള്ള സൗകര്യങ്ങളും എടിവിഎം മെഷീനുണ്ട്. റെയില്‍വേയുടെ വാലറ്റ് വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ നിങ്ങളുടെ തുകയ്ക്ക് ഇപ്പോൾ മൂന്നു ശതമാനം ബോണസും റെയിൽവേ നല്കുന്നുണ്ട്.

പ്രവർത്തനം ലളിതം
സാധാരണക്കാരാ ആളുകള്‍ക്ക് വളരെ എളുപ്പത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ടിക്കറ്റ് എടുക്കുവാൻ ഇത് സഹായിക്കും. പൂർണ്ണമായും ടച്ച് സ്ക്രീൻ ആണ് ഇതിനുള്ളത്. , ഇംഗ്ലീഷ് , ഹിന്ദി ഭാഷകള്‍ക്ക് പുറമേ പ്രാദേശിക ഭാഷകളിലും ഇത് പ്രവർത്തിക്കും,

യുടിഎസ് ആപ്പ്
റെയിൽവേയുടെ യുടിഎസ് ആപ്പും അൺറിസർവ്ഡ് ടിക്കറ്റുകൾ വേഗത്തിൽ എടുക്കുന്നതിനുള്ള ആപ്ലിക്കേഷനാണ്. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കുവാൻ സഹായിക്കുന്ന ഈ ആപ്പ് അടുത്തിടെ റെയില്‍വേ കൂടുതൽ പരിഷ്കരിച്ചിരുന്നു. അണ്‍റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം- Unreserved Ticketing System (UTS) എന്നാണ് ഇതിന്‍റെ മുഴുവൻ പേര്. റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കുവാനും പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ വാങ്ങുവാനും സഹായിക്കുന്ന ആപ്പ് ആണിത്.

സബർബൻ ഇതര വിഭാഗങ്ങൾക്ക് 20 കിലോമീറ്റർ വരെ ദൂര പരിധിയിൽ നിന്ന് യുടിഎസ് മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനും സബർബൻ വിഭാഗത്തിന് ലോക്കൽ ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണം അഞ്ച് കിലോമീറ്ററും ആണ് ഇപ്പോഴുള്ളത്.

ആപ്പ് ഉപയോഗിച്ച് എടുത്ത ടിക്കറ്റ് ഫോണിൽ കാണിച്ചാൽ മതിയാകും. മാത്രമല്ല. ടിക്കറ്റ് കാണിക്കുവാൻ ഇന്‍റർനെറ്റ് കണക്ഷന്‍റെ ആവശ്യം വരുന്നുമില്ല. കൈവശം ടിക്കറ്റിന്‍റെ പ്രിന്‍റ് വേണമെന്നുണ്ടെങ്കിൽ ടിക്കറ്റിന്‍റെ നമ്പർ നല്കിയാൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും പ്രിന്റ് ചെയ്യാം. വെൻഡിങ് മെഷീൻ ഉള്ള റെയിൽവേ സ്റ്റേഷനിൽ മാത്രമേ ഈ ടിക്കറ്റ് പ്രിന്‍റിങ് സൗകര്യം ലഭ്യമായിട്ടുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+