അത്യപൂർവ്വമായ ഒരു സംഗമത്തിനൊരുങ്ങുകയാണ് വാനം. ഒന്നു രണ്ടുമല്ല, അഞ്ച് ഗ്രഹങ്ങൾ ഒരുമിച്ച് ചേരുന്ന അസാധാരണമായ ഒരു കാഴ്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കുവാൻ പോവുകയാണ്. മാർച്ച് 28 ചൊവ്വാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ് ഈ കാഴ്ച ദൃശ്യമാകുന്നത്. ബുധൻ, , ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെ ഒരുമിച്ച് ഇന്ന് ആകാശത്ത് കാണാൻ കഴിയും. ഗ്രഹങ്ങള് ഒരേ പോലെ സൂര്യനെ വലംവയ്ക്കുന്നതിനായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് കൂടാതെ, മാർച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അതിരാവിലെ ശനി വളരെ ചെറിയ സമയത്തേക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

ശുക്രനെയും ചൊവ്വയെയും വ്യാഴത്തെയും വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ സാധിക്കും. ഇവയെ കാണുവാൻ ബൈനോക്കുലറിന്റെ പോലും ആവശ്യം വരില്ല. അഞ്ച് ഗ്രഹങ്ങളിൽ ഏറ്റവും പ്രകാശിച്ചു നിൽക്കുന്നത് ശുക്രനായിരിക്കും. ഇതിനെ അപേക്ഷിച്ച് മറ്റു ഗ്രഹങ്ങൾക്ക് തിളക്കം കുറവായിരിക്കും. എന്നാൽ ഏറ്റവും തിളക്കം കുറഞ്ഞ യുറാനസിനെ എളുപ്പത്തിൽ കാണുവാൻ കഴിഞ്ഞേക്കില്ല. മെർക്കുറിയും യുറാനസും താരതമ്യേന കാണുവാൻ ബുദ്ധിമുട്ടാണ്. ബൈനോക്കുലറുകൾ ഉപയോഗിച്ചോ ദൂരദർശിനി ഉപയോഗിച്ചോ കാണുവാൻ കഴിയും.
ബുധനും വ്യാഴവും ചക്രവാളത്തോട് ചേർന്നായിരിക്കും കാണുന്നത്. അതേ സമയം ശുക്രൻ ആകാശത്തിൽ വളരെ ഉയരത്തിലായിരിക്കും കാണപ്പെടുക.

ഗ്രഹങ്ങളുടെ പരേഡ് എപ്പോൾ കാണാം
അഞ്ച് ഗ്രഹങ്ങളുടെയും പരേഡ് കാണുവാൻ ഏറ്റവും മികച്ച സമയം ഇന്ന് (മാർച്ച് 28, ചൊവ്വാഴ്ച) സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കാഴ്ച കാണാം. പടിഞ്ഞാറ് ദിശയിലായിരിക്കും ഇത് ദൃശ്യമാകുന്നത്. ഏകദേശം 50 ഡിഗ്രി ചെരുവില് നേർരേഖയിൽ കാ ഗ്രഹങ്ങളെ കാണാം. ചന്ദ്രനോട് ചേർന്നാണ് ചൊവ്വ ദൃശ്യമാകുന്നത്.
സൂര്യാസ്തമയത്തിന് ഏകദേശം അരമണിക്കൂർ കഴിയുമ്പോഴേക്കും ഗ്രഹങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യും.
ഇന്ത്യയിൽ കാണാൻ
വൈകിട്ട് 6.36ന് ഇന്ത്യയിൽ 5 ഗ്രഹങ്ങളുടെ ഈ സംഗമം ദൃശ്യമാകും. 7.15 വരെ ഇത് നീണ്ടുനിൽക്കും. wio ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ബുധനും വ്യാഴവും പെട്ടെന്ന് ചക്രവാളത്തിലേക്ക് നീങ്ങുകയും സൂര്യാസ്തമയം കഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യും.
ഇനി 17 വർഷം കഴിഞ്ഞ് മാത്രമായിരിക്കും ഇത്തരത്തിലൊരു അപൂർവ്വ സംഗമം ആകാശത്ത് നടക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












