Search
  • Follow NativePlanet
Share
» »വരുന്ന മൂന്ന് മാസങ്ങളിലേക്ക് യാത്രാ പ്ലാനുകളുമായി 59 ശതമാനം സഞ്ചാരികളും! സര്‍വ്വേ ഫലം ഇങ്ങനെ

വരുന്ന മൂന്ന് മാസങ്ങളിലേക്ക് യാത്രാ പ്ലാനുകളുമായി 59 ശതമാനം സഞ്ചാരികളും! സര്‍വ്വേ ഫലം ഇങ്ങനെ

വരുന്ന മൂന്ന് മാസങ്ങളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ യാത്ര ചെയ്യുവാന്‍ താല്പര്യപ്പെ‌ടുന്നതായി സര്‍വ്വേ ഫലം.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ യാത്രാ പ്ലാനുകളുമായി സഞ്ചാരികളൊരുങ്ങുന്നു. വരുന്ന മൂന്ന് മാസങ്ങളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ യാത്ര ചെയ്യുവാന്‍ താല്പര്യപ്പെ‌ടുന്നതായി സര്‍വ്വേ ഫലം.
പോളിങ് പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ന‌ടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും ഉടൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു. ഡിസംബറില്‍ ഇതേ സര്‍വ്വേ നടത്തിയപ്പോള്‍ ലഭിച്ച ഫലത്തേക്കാളും നേരിയ വര്‍ധനവ് ഈ തവണത്തെ സര്‍വ്വേ ഫലത്തില്‍ വന്നി‌ട്ടുണ്ട്.

Travel News

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 2 ശതമാനത്തിൽ താഴെയായതിനാൽ, യാത്രാ വിനോദ സഞ്ചാരരംഗം തിരിച്ചുവരവിന്‍റെ പാതയിലാണ്. മൂന്നാം തരംഗവും ഏറെക്കുറെ അശക്തമാണ്.

പ്രതിദിനം ഇപ്പോള്‍ മൂന്നു ലക്ഷത്തിലധികം യാത്രക്കാര്‍ വ്യോമഗതാഗതം തിരഞ്ഞെടുക്കുന്നു. കൊവിഡിനു മുന്‍പുണ്ടായിരുന്നതിന്‍റെ 85 ശതമാനവും ഈ മേഖല തിരിച്ചു പിടിച്ചു കഴിഞ്ഞു.

2022 മാർച്ച് മുതൽ മെയ് വരെയുള്ള പൗരന്മാരുടെ യാത്രാ പദ്ധതികൾ മനസ്സിലാക്കുന്നതിനാണ് ഏറ്റവും പുതിയ സർവേ നടത്തിയത്. ഇന്ത്യയിലെ 321 ജില്ലകളിൽ താമസിക്കുന്നവരിൽ നിന്ന് 20,000 പ്രതികരണങ്ങൾ ലഭിച്ചതായി ലോക്കൽ സർക്കിള്‍ അറിയിച്ചു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 63 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളുമാണ് .

ഭരണം, പൊതു, ഉപഭോക്തൃ താൽപ്പര്യങ്ങൾ എന്നീ വിഷയങ്ങളിലും ലോക്കല്‍ സര്‍ക്കിള്‍ അഭിപ്രായ വോ‌ട്ടടുപ്പ് ന‌ടത്തിയിരുന്നു. ഇതില്‍ പതിനെ‌ട്ടു ശതമാനത്തോളം പേര്‍ക്ക് യാത്രാ പ്ലാനുകളുണ്ടെങ്കിലും ഇതുവരെ ടിക്കറ്റുകളൊന്നും ഇവര്‍ എ‌ടുത്തി‌ട്ടില്ല. അതേസമയം 29 ശതമാനം പേർ യാത്രാ തീയതിയോട് അടുത്ത് ബുക്ക് ചെയ്യുമെന്ന് പറഞ്ഞു.
സർവേയിൽ പങ്കെടുത്ത ബാക്കി 41 ശതമാനം പേരിൽ 12 ശതമാനം പേർക്ക് ഇപ്പോഴും യാത്ര ചെയ്യണമോയെന്ന ഉറപ്പില്ല, 29 ശതമാനം പേർക്ക് യാത്രാ പദ്ധതികളൊന്നുമില്ല എന്നും സര്‍വ്വേ കണ്ടെത്തി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+