Search
  • Follow NativePlanet
Share
» » ഡൽഹി വിമാനത്താവളത്തിൽ 5ജി സൗകര്യം വരുന്നു , യാത്രക്കാർക്കുള്ള ഗുണങ്ങൾ ഇങ്ങനെ

ഡൽഹി വിമാനത്താവളത്തിൽ 5ജി സൗകര്യം വരുന്നു , യാത്രക്കാർക്കുള്ള ഗുണങ്ങൾ ഇങ്ങനെ

യാത്രക്കാർക്കായി 5ജി നെറ്റ് വർക്ക് നല്‍കുവാനുള്ള ഒരുക്കങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുങ്ങിയിരിക്കുകയാണ്.

യാത്രക്കാർക്കുള്ള സേവനങ്ങൾ അവതരിപ്പിക്കുന്നതിലും നല്കുന്നതിലും എന്നും ഒരുപടി മുന്നിലാണ് ഡൽഹി വിമാനത്താവളം. ഇപ്പോഴിതാ, യാത്രക്കാർക്കായി 5ജി നെറ്റ് വർക്ക് നല്‍കുവാനുള്ള ഒരുക്കങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുങ്ങിയിരിക്കുകയാണ്. രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ നിലവിൽ വരുന്നതോടെ വിമാനത്താവളിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

5G Network Coverage In Delhi International Airport
PC:Bharatahs

വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ സ്‌മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ ബാൻഡ്‌വിഡ്ത്തിനും വേഗതയേറിയ വേഗതയ്‌ക്കുമുള്ള ആവശ്യകത ഓരോ ദിവവസും കൂടിവരികയാണ്. വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾക്കും അവരുടെ അവശ്യ സാങ്കേതികവിദ്യകൾക്കായി വേഗതയേറിയതും തടസ്സമില്ലാത്തതും സുരക്ഷിതവുമായ കണക്റ്റിവിറ്റി ആവശ്യമാണ്.

5ജി വരുന്നതോടെ യാത്രക്കാർക്ക് നിലവില് ലഭിക്കുന്ന വൈഫൈയുടെ 20 മടങ്ങ് വേഗതയുള്ള ഡാറ്റ സ്പീഡ് ആസ്വദിക്കാൻ കഴിയുമെന്നാണ് ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ടെർമിനൽ 3-ലെ ആഭ്യന്തര ഡിപ്പാർച്ചർ പിയറിലും ഇന്റർനാഷണൽ അറൈവൽ ബാഗേജ് ഏരിയയിലും ടി3 അറൈവലിനും മൾട്ടി ലെവൽ കാർ പാർക്കിംഗ് ഏരിയയിലും ആയിരിക്കും 5ജി സൗകര്യം ലഭ്യമാവുക. 5ജി സൗകര്യമുള്ള ഫോണും സിം കാർഡും ഉള്ള യാത്രക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. പിന്നീട് പടിപടിയായി വിമാത്താവളത്തിൽ മുഴുവനും 5ജി സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തടസ്സമില്ലാത്തതും അതിവേഗമാർന്ന സർവീസുമാണ് ഫൈവ്ജിയുടെ പ്രത്യേകത. വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും സ്ട്രീമിംഗ് സമയത്ത് സീറോ ബഫറിംഗും ഇത് ഉറപ്പു വരുത്തും. ഇന്റൻസീവ് ആപ്ലിക്കേഷനുകളുടെ തടസ്സമില്ലാത്ത നിർവ്വഹണവും ഇത് അനുവദിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi airport travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+