ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നേടിയതിന്‍റെ 75 വര്‍ഷങ്ങളുടെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ചരിത്ര സ്മാരകങ്ങളിലേക്ക് സൗജന്യ പ്രവേശനം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങളിലേക്ക് ഓഗസ്റ്റ് 5 മുതല്‍ 15 വരെ വിദേശ സന്ദര്‍ശകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെയും 75-ാമത് ഐ-ഡേ ആഘോഷങ്ങളുടെയും ഭാഗമായി, 2022 ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തുടനീളമുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളിലും/സ്ഥലങ്ങളിലും സന്ദർശകർക്ക് / വിനോദസഞ്ചാരികൾക്ക് @ASIGoI പ്രവേശനം സൗജന്യമാക്കിയിരിക്കുന്നു," കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തൊട്ടാകെ 3600 ഓളം ചരിത്രസ്മാരകങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നുണ്ട്. ഇതില്‍ 19 സംസ്ഥാനങ്ങളിലായി 116 സ്മാരകങ്ങൾക്കാണ് ടിക്കറ്റ് ഏര്‍പ്പെടുത്തി പ്രവേശനമുള്ളത്. ഈ പട്ടികയില്‍ ഉത്തർപ്രദേശിൽ 17, മഹാരാഷ്ട്രയിൽ 16, കർണാടകയിൽ 12, ഡൽഹിയിൽ 10, മധ്യപ്രദേശിൽ എട്ട്, തമിഴ്‌നാട്ടിൽ ഏഴ്, ഗുജറാത്തിൽ ആറ് എന്നിങ്ങനെയാണ് എണ്ണമുള്ളത്.
വൃത്തിയാക്കല്‍ ക്യംപയിന്‍ ഉള്‍പ്പെടെ ആഗ്രയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്. എഎസ്ഐ ആഗ്രാ സര്‍ക്കിള്‍ 40 ചരിത്രസ്മാരകങ്ങളില്‍ ഓഗസ്റ്റ് 8 മുതല്‍ 15 വരെ സ്വച്ഛതാ ക്യാംപയിന്‍ നടത്തും. ആഗ്രാ കോട്ട, അക്ബറിന്‍റെ ശവകുടീരം. ഫത്തേപൂര്‍ സിക്രി, തുടങ്ങിയ ഇടങ്ങള്‍ 5 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ വൈദ്യുതദീപങ്ങളാല്‍ അലങ്കരിക്കും.
ആഗ്രാ കോട്ട, താജ്മഹല്‍, സിക്കന്ദരയിലെ ഗുരു കാ താല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആഗ്രയില്‍ നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













