ബെംഗളുരു-ധർവാഡ് വന്ദേ ഭാരത് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... കർണ്ണാടകയുടെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആയ ബെംഗളുരു-ധർവാഡ് സർവീസിന്‍റെ സമയക്രമത്തിൽ നേരിയ മാറ്റം. യാത്രക്കാർക്ക് സുഖകരമായ യാത്രാസൗകര്യം ഉറപ്പു വരുത്തുന്നതിനായി സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ഒക്ടോബർ 7 മുതൽ സമയക്രമത്തിൽ പുതിയ മാറ്റം വരുത്തിയത്.
കെ എസ് ആർ ബെംഗളുരുവിൽ നിന്നും ധാർവാഡിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 20661 രാവിലെ 11.00 മണിക്ക് ശ്രീ സിദ്ധാരുദ്ധ് സ്വാമി ജി ഹുബ്ലി സ്റ്റേഷനിൽ എത്തിച്ചേരുകയും തുടർന്ന് 11:05ന് യാത്ര പുറപ്പെടുകയും ചെയ്യും. നേരത്തെ ഇത് യഥാക്രമം 11.30ന് എത്തി 11.35ന് പുറപ്പെടുന്ന വിധത്തിലായിരുന്നു.

അതേസമയം, ധാർവാഡിൽ നിന്ന് കെ എസ്ആർ ബാംഗ്ലൂരിലേക്കുള്ള മടക്ക ട്രെയിൻ (20662) യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 06:58 ന് എത്തി 07:00 ന് പുറപ്പെടും. നേരത്തെ യഥാക്രമം 07:13 നും 07:15 നും ആയിരുന്നു യശ്വന്ത്പൂരിൽ എത്തി യാത്ര തുടരുന്ന സമയം. യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യം
ബെംഗളുരു-ധർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് മറ്റെല്ലാ സ്റ്റേഷനുകളിലും എത്തുന്ന സമയത്തിൽ മാറ്റമില്ല എന്നതാണ്.
ബെംഗളുരു-ധർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (20661)
രാവിലെ 5.45ന് കെഎസ്ആര്‍ ബെംഗളുരുവിൽ നിന്നും യാത്ര ആരംഭിച്ച് 05 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 11:00 മണിക്ക് ശ്രീ സിദ്ധാരുദ്ധ് സ്വാമി ജി ഹുബ്ലി സ്റ്റേഷനിൽ എത്തിച്ചേരും. എസി ചെയർ കാറിൽ 1155 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2200 രൂപയുമാണ് നിരക്ക്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകും.

തിരികെ എസ്എസ്എസ് ഹുബ്ബള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് 06 മണിക്കൂർ 05 മിനിറ്റ് യാത്രയ്ക്കൊടുവിൽ 7:45 ന് കെഎസ്ആർ ബെംഗളുരുവിൽ എത്തും. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 06:58 ന് എത്തി 07:00 ന് പുറപ്പെടും. എസി ചെയർ കാറിൽ 1320 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2395 രൂപയുമാണ് നിരക്ക്.
ബെംഗളുരുവിനും ധാർവാഡിനും ഇടയിലുള്ള ട്രെയിൻ റൂട്ട് ദൂരം 489 കിലോമീറ്ററാണ്. മറ്റ് ബെംഗളൂരു- ഹുബ്ബള്ളി-ധാർവാഡ് ട്രെയിനുകൾക്ക് യാത്രാ സമയം ഏഴ് മുതൽ എട്ട് മണിക്കൂർ വരെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














