Search
  • Follow NativePlanet
Share
» » ബെംഗളുരു ലാൽബാഗ് പുഷ്പമേള, സന്ദർശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ്, ഇന്നലെമാത്രം എത്തിയത് 210000 പേർ

ബെംഗളുരു ലാൽബാഗ് പുഷ്പമേള, സന്ദർശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ്, ഇന്നലെമാത്രം എത്തിയത് 210000 പേർ

ബെംഗളുരുവിൽ സ്വാതന്ത്ര്യദിന ആഴ്ചയിലെ ഏറ്റവും വലിയ ആകർഷണം ലാൽ ബാഗിലെ പുഷ്പമേളയാണ്. ബാംഗ്ലൂർ മുഴുവൻ ഒരിടത്തേയ്ക്ക് ഒഴുകിയെത്തുകയാണ് ഈ സമയത്ത്. ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ ലാല്‍ബാഗ് പുഷ്പമേള ഒരു റെക്കോർഡും സൃഷ്ടിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ 210,000 സന്ദർശകരാണ് സ്വാതന്ത്ര്യ ദിനത്തിൽ മാത്രം പുഷ്പമേള കാണാനെത്തിയത്. കൂടാതെ ഒറ്റ ദിവസം കൊണ്ട് കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന് 92.5 ലക്ഷം രൂപയുടെ വരുമാനവും ഇവിടെ നിന്നു ലഭിച്ചുവെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടനാ ശില്പിയാ ഡോ ബി ആർ അംബേദേകറിന്‍റെ ജീവിതവും പ്രവര്ത്തികളും പ്രമേയമാക്കിയാണ് 216-ാമത് ലാൽ ബാഗ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്ത ഫ്ലവർ ഷോ ഓഗസ്റ്റ് 19 വരെയാണുള്ളത്. രാവിലെ 7.00 മുതൽ രാത്രി 7.00 വരെയാണ് പ്രവേശന സമയം. വർത്തിദിസങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് എല്ലാ ദിവസവും 30 രൂപയാണ് പ്രവേശന ഫീസ്. സ്കൂൾ യൂണിഫോമിൽ വരുന്ന കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Bangalore Lalbagh Flower Show Sets Record In Number Of Visitors

ഡോ ബി ആർ അംബേദ്കറുടെ ജീവിതത്തെക്കുറിച്ചുള്ള തീമാറ്റിക് ഡിസ്‌പ്ലേകളും വീഡിയോ സ്‌ക്രീനിങ്ങുകളും ഉൾക്കൊള്ളുന്ന ഫ്ലവർ ഷോയിൽ വരും ദിവസങ്ങളിലും ജനപങ്കാളിത്തം അധികൃർ പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്താനുള്ള സാധ്യത. അംബേദ്കറുടെ ജീവിതയാത്രയിലെ വിവിധ നാഴികക്കല്ലുകളും അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പ്രസംഗങ്ങളും ചിത്രീകരിക്കുന്ന വീഡിയോകൾ പ്രദർശിപ്പിക്കുന്നതിന് സംഘാടകർ പൂന്തോട്ടത്തിലുടനീളം സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, ബൊട്ടാണിക്കൽ ഗാർഡനിലെ ഗ്ലാസ് ഹൗസിൽ കുട്ടിക്കാലം മുതലുള്ള ബി ആർ അംബേദ്കറുടെ ജീവിതയാത്രയെ ചിത്രീകരിക്കുന്ന പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

കർണ്ണാടകയുടെ നിയമനിർമ്മാണ മന്ദിരമായ ' വിധാന സൗധ രൂപകല്പന ചെയ്ത കെങ്കൽ ഹനുമന്തയ്യയെ പ്രമേയമാക്കിയ 2023ലെ സ്വാതന്ത്ര്യദിനത്തിൽ ഏകദേശം 245,000 പേർ പങ്കെടുത്തെങ്കിലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തിരക്കേറിയ സമയങ്ങളിൽ സൗജന്യ പ്രവേശനം അനുവദിച്ചതുവഴി 81.5 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+