കൊവിഡ് മഹാമാരിയുടെ ആഘാതങ്ങൾക്ക് ശേഷം ലോകത്തെ വീണ്ടും ആശങ്കയുടെ മുൾമുനയിലാക്കിയ വാര്‍ത്തയാണ് ചൈനയിലെ എച്ച്എംപിവി വൈറസ് ബാധ. ഇപ്പോഴിതാ, എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ ആദ്യമായി ബെംഗളൂരുവിൽ സ്ഥിരീകരിച്ചു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
കർണാടക ആരോഗ്യവകുപ്പാണ് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച് കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലം ഇല്ല. മാത്രമല്ല, ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അതേ വൈറസ് സ്ട്രെയിൻ തന്നെയാണോ ഇതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

Cinematic, Abstract representation of virus clusters
അതേസമയം, എച്ച്എംപിവി വൈറസ് ബാധയെ നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കേസുകളിൽ അസാധാരണമായ കുതിച്ചുചാട്ടമില്ലെന്ന് സൂചിപ്പിച്ച്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ പൂർണ സജ്ജമാണെന്നാണ് മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം നടത്തിയിരുന്നു.
എന്താണ് എച്ച്എംപിവി വൈറസ്?
എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് മനുഷ്യരിലെ ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ്. എല്ലാ പ്രായക്കാർക്കും വൈറസ് ബാധിക്കാൻ സാധ്യതകളുണ്ടെങ്കിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും മുതിർന്ന ആളുകൾക്കുമാണ് പിടിപെടാനുംസാധ്യതയും ഗുരുതരമാകുള്ള സാധ്യതയും കൂടുതൽ. പ്രതിരോധ ശേഷി കുറഞ്ഞവർക്കും വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് മൂന്ന് ദിവസം മുതൽ ആറ് ദിവസം വരെയാണ്.
എച്ച്എംപിവി വൈറസ് ലക്ഷണങ്ങൾ
പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ്
എച്ച്എംപിവി വൈറസിനും ഉള്ളത്. മൂക്കടപ്പ്, കഫക്കെട്ട്, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. പിന്നീട് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ ...
എന്നിവയായി മാറുവാനുള്ള സാധ്യതയാണ് ഉള്ളത്.
എച്ച്എംപിവി വൈറസ് പകരുവാനുള്ള സാധ്യതകൾ
പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് എച്ച്എംപിവി വൈറസ് പകരുവാനുള്ള സാധ്യതകൾ ഉള്ളത്.
ചുമ, തുമ്മൽ എന്നിവ വഴി വൈറസ് ഇടങ്ങിയ സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴിയാണ് ഒന്ന്. രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള ഇടപെടൽ വഴിയും വൈറസ് മറ്റൊരാളിൽ എത്താം. കൂടാതെ, മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്. വ്യക്തിശുചിത്വം, മാസ്ക് ഉപയോഗിക്കൽ, കൈ വൃത്തിയായി കഴുകൽ തുടങ്ങിയവ ചെയ്യാവുന്ന കാര്യങ്ങളാണ്.
എച്ച്എംപിവി വൈറസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാസ്ക് ഉപയോഗിക്കുക,
കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക,
ചുമയ്ക്കുമ്പോഴും തുമ്മുമ്പോളും ടവ്വൽ ഉപയോഗിക്കുക.
പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ പൊതുസ്ഥലങ്ങളില് പോകുന്നത് നിയന്ത്രിക്കുക,
അടുത്തു നിൽക്കുന്നവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും നമ്മളും തൂവാല ഉപയോഗിച്ച് മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക.
വായ, കണ്ണുകൾ, മൂക്ക് എന്നിവയിൽ തൊടുന്നതിനു മുൻപ് കൈകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക,തുടങ്ങിയവ ചെയ്യാൻ ശ്രമിക്കുക.
എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത്
2001-ൽ ആണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത്. ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്ന്യൂമോവൈറസ് ജനുസ്സിലും ഉൾപ്പെടുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ആർഎൻഎ വൈറസാണ്. റിപ്പോര്‍ട്ടുകളനുസരിച്ച് ഇതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














