ബാംഗ്ലൂർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...എറണാകുളത്തു നിന്നും ബെംഗളൂരുവിനുള്ള കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് വഴിമാറി ഓടുന്നു. സേലം ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് അനുവദിച്ചതിനെ തുടർന്നാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വന്നിരിക്കുന്നത്. മെയ് 1 മുതൽ 15 വരെയുള്ള തിയതികളിലാണ് മാറ്റം.

എറണാകുളം ജംങ്ഷൻ - കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്
എറണാകുളത്ത് നിന്ന് രാവിലെ 9.10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678 എറണാകുളം ജംങ്ഷൻ - കെഎസ്ആർ ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് മെയ് 1 മുതൽ 15 വരെയുള്ള തിയതികളിൽ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. കൂടാതെ, പോടനൂരിൽ അധിക സ്റ്റോപ്പും നല്കിയിട്ടുണ്ട്. ഇവിടെ ഉച്ചയ്ക്ക് 12.47 ന് എത്തി 12.50ന് പുറപ്പെടും.
എറണാകുളം ജംങ്ഷൻ - 09:10
ആലുവാ - 09:30
തൃശൂർ - 10:18
പാലക്കാട് ജംങ്ഷൻ - 11:37
പോടന്നൂർ - 12.47
തിരുപ്പൂർ - 13:33
ഇറോഡ് ജംങ്ഷൻ - 14:15
ശങ്കരിദുര്‍ഗ് - 14:49
സേലം ജംങ്ഷൻ - 15:32
ധർമ്മാപുരി - 16:38
ഹൊസൂർ - 18:03
കാർമലാരം - 18:34
ബെംഗളൂരു കന്‍റോൺമെന്‍റ് - 19:19
കെഎസ്ആർ ബെംഗളൂരു - 21:00
ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്
ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 13352 ട്രെയിൻ നമ്പർ ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് മെയ് 1 മുതൽ 15 വരെ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. പോടനൂരിൽ അധിക സ്റ്റോപ്പും നല്കിയിട്ടുണ്ട്. ഇവിടെ ഉച്ചയ്ക്ക് 12.17 ന് എത്തി 12.20ന് പുറപ്പെടും.
തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്സ്പ്രസ്
മെയ് 3, 10 തിയിതികളിൽ തിരുനന്തപുരത്ത് നിന്ന് രാവിലെ 4.25 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16332
തിരുവനന്തപുരം- മുംബൈ സിഎസ്എംടി എക്സ്പ്രസ് ഈ തിയതികളിൽ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. അധിക സ്റ്റോപ്പ് അനുവദിച്ച പോടന്നൂരിൽ വൈകിട്ട് 3.10ന് എത്തി 3.15 ന് യാത്ര പുനനാരംഭിക്കും.
തിരുനെൽവേലി- ബിലാസ്പൂർ എക്സ്പ്രസ്
മെയ് 4, 11 തിയതികളിൽ തിരുനെല്‍വേലിയിൽ നിന്ന് പുലർച്ചെ 1.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22620
തിരുനെൽവേലി- ബിലാസ്പൂർ എക്സ്പ്രസ് കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. അധിക സ്റ്റോപ്പ് അനുവദിച്ച പോടന്നൂരിൽ ഉച്ചയ്ക്ക് 1.10ന് എത്തി 1.15 ന് യാത്ര പുനനാരംഭിക്കും.
എറണാകുളം- ബിലാസ്പൂർ എക്സ്പ്രസ്
മെയ് 7, 14 തിയതികളിൽ എറണാകുളം ജംങ്ഷനിൽ നിന്ന് രാവിലെ 8.40 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22816
എറണാകുളം- ബിലാസ്പൂർ എക്സ്പ്രസ് കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. അധിക സ്റ്റോപ്പ് അനുവദിച്ച പോടന്നൂരിൽ ഉച്ചയ്ക്ക് 1.10ന് എത്തി 1.15 ന് യാത്ര പുനനാരംഭിക്കും.
പാലക്കാട് ടൗൺ- തിരുച്ചിറപ്പള്ളി എക്സ്പ്രസ്
മെയ് 1 മുതൽ 15 വരെയുള്ള തിയതികളിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് കോയമ്പത്തൂർ ജംങ്ഷൻ, കോയമ്പത്തൂർ നോർത്ത്, പിലാമേട് എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി പോടന്നൂർ, ഇരുഗൂർ വഴി യാത്ര തുടരും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













