ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ സീസണിലെ തിരക്ക് പരിഗണിച്ച് ട്രെയിൻ സര്‍വീസ് ദീർഘിപ്പിച്ച് ദക്ഷിണ റെയിൽവേ. ബെംഗളുരുവിനും എറണാകുളത്തിനും ഇടയിലായി സർവീസ് നടത്തുന്ന എറണാകുളം-യെലഹങ്ക സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ സർവീസ് സെപ്റ്റംബർ അവസാനം വരെ നീട്ടിയത് ഇതോടെ കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരികെയുമുള്ള യാത്രകൾ എളുപ്പമാകും.
എറണാകുളം - യെലഹങ്ക, യെലഹങ്ക - എറണാകുളം ത്രൈവാര സ്‌പെഷ്യൽ എക്‌സ്‌പ്രസുകളുടെ സർവീസ് ഒരാഴ്‌ചയാണ് നീട്ടിയത്. നീട്ടിയതായി അറിയിച്ചു. എറണാകുളം - യെലഹങ്ക സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ (06101) ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്ക - എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06102) തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ് നടത്തും.

എറണാകുളം - യെലഹങ്ക സ്‌പെഷ്യൽ സെപ്റ്റംബർ 22 മുതൽ 30 വരെ നാല് സർവീസുകളും യെലഹങ്ക - എറണാകുളം സെപ്റ്റംബർ 23 മുതൽ 29 വരെ നാല് സർവീസുകളും ആണ് നടത്തുക. ടിക്കറ്റുകൾക്ക് വേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
യെലഹങ്ക- എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06102) തിങ്കൾ , വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 5.00 മണിക്ക് യെൽഹങ്ക ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 2.20 ന് എറണാകുളം ജംങ്ഷനിൽ എത്തും. എസി ത്രീ എക്കോണമി കോച്ചാണ് ഉള്ളത്. 1190 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇനി സെപ്റ്റംബർ 26, 28, 30 എന്നീ ദിവസങ്ങളിലാണ് സര്‍വീസ്.
യെലഹങ്ക ജംങ്ഷൻ - 05:00
കൃഷ്ണരാജപുരം - 05:20
വൈറ്റ്ഫീൽഡ് - 05:31
സേലം ജംങ്ഷൻ - 08:58
ഇറോഡ് ജംങ്ഷൻ - 09:50
തിരുപ്പൂർ - 10:33
പോഡന്നൂർ ജംങ്ഷൻ- 11:15
പാലക്കാട് - 12:08
തൃശൂർ - 13:18
എറണാകുളം ജംങ്ഷൻ - 14:20
എറണാകുളം - യെലഹങ്ക സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06101-) എറണാകുളം ജംങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് യെലഹങ്ക ജംങ്ഷനിൽ എത്തിച്ചേരും. സെപ്റ്റംബർ 25, 27, 29 എന്നീ ദിവസങ്ങളിലാണ് സര്‍വീസ്.
എറണാകുളം ജംങ്ഷൻ - 12:40
തൃശൂർ - 13:53
പാലക്കാട് - 15:15
പോഡന്നൂർ ജംങ്ഷൻ -16:13
തിരുപ്പൂർ - 16:58
ഇറോഡ് ജംങ്ഷൻ - 17:45
സേലം ജംങ്ഷൻ - 18:33
വൈറ്റ്ഫീൽഡ് - 21:21
കൃഷ്ണരാജപുരം - 21:31
യെലഹങ്ക ജംങ്ഷൻ - 23:00
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














