Search
  • Follow NativePlanet
Share
» »ബെംഗളൂരു- അയോധ്യ റൂട്ടിൽ ഇനി പറക്കാം, നേരിട്ട് വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരു- അയോധ്യ റൂട്ടിൽ ഇനി പറക്കാം, നേരിട്ട് വിമാന സർവീസുമായി ഇൻഡിഗോ

ഇന്ത്യയുടെ ട്രാവൽ ഹബ്ബായി മാറുകയാണ് ബെംഗളൂരു. ലോകത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും പോകുവാൻ സാധിക്കുന്ന സ്ഥലം. ട്രെയിന്‍, വിമാന സർവീസുകൾ, റോഡ് കണക്ടിവിറ്റി എന്നിങ്ങനെ യാത്രകള്‍ക്കാശ്യമായതെല്ലാം ഇവിടെയുണ്ട്. വിവിധ ലോകനഗരങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് നേരിട്ട് വിമാനസർവീസുകളുണ്ട്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലേക്കും ഇവിടുന്ന് ട്രെയിനുകൾ പോകുന്നു. ഇപ്പോഴിതാ, ബെംഗളൂരു വ്യോമപാതയിൽ പുതിയ ഒരു സ്ഥലം കൂടി വരികയാണ്.

ബെംഗളൂരു- അയോധ്യ റൂട്ടിൽ നേരിട്ട് വിമാന സർവീസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻഡിഗോ. 2024 ഡിസംബർ 31 മുതൽ ബെംഗളൂരു- അയോധ്യ നേരിട്ടുള്ള വിമാന സർവീസിന് തുടക്കമാകും. ഇതോടെ ഐടി നഗരത്തില്‍ നിന്നും രാമജന്മഭൂമി ഉൾപ്പെടെ നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന അയോധ്യയിലേക്കുള്ള യാത്രകൾ എളുപ്പമാകും.

ബെംഗളൂരു- അയോധ്യ ഇൻഡിഗോ വിമാന സമയം

ബെംഗളൂരുവിൽ നിന്നുള്ള അയോധ്യ 6E 934 വിമാനം രാവിലെ 11.40ന് ബെംപുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.25ന് അയോധ്യയിലെത്തും. തിരികെ അയോധ്യയിൽ നിന്ന് 6E 926 വിമാനം ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് 5.30ന് ബെംഗളൂരുവിലെത്തും.

ഇതുകൂടാതെ, ഡിസംബർ 31 മുതൽ ബെംഗളൂരുവിനും ഗോരഖ്പൂരിനുമിടയിൽ പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇൻഡിഗോ അറിയിച്ചു.

അയോധ്യ

ശ്രീരാമ ജന്മഭൂമിയിലെ അയോധ്യ രാമക്ഷേത്രം ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഇത് പ്രധാന തീർത്ഥടന കേന്ദ്രമായി മാറിക്കഴിഞ്ഞു. 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിൽ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം സമാനതകളില്ലാ അതുല്യ നിർമ്മിതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സരയൂ നദീതീരത്തെ ഈ ക്ഷേത്രവും അനുബന്ധ സ്ഥലങ്ങളും എഴുപത് ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്രനിർമാണം ആരംഭിച്ചത്. 2024 ജനുവരി 22 ന് രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ayodhya flights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+