സ്പെഷ്യൽ സർവീസ് നീട്ടിയതിനു പിന്നാലെ സർവീസ് റദ്ദാക്കി ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുവാനായി പ്രഖ്യാപിച്ച എറണാകുളം-യെലഹങ്ക സ്‌പെഷ്യൽ ട്രെയിൻ ഓണശേഷമുള്ള യാത്രകൾക്കായി 19 വരെയായിരുന്നു സർവീസ് പ്രഖ്യാരിച്ചത്. പിന്നീട് സെപ്റ്റംബർ 30 വരെ സര്‍വീസ് നീട്ടി ഇന്നലെ റെയിൽവേ അറിപ്പ് പുറത്തിറക്കി. എന്നാല് ഇന്ന് സർവീസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
പ്രവർത്തനപരമായ കാരണങ്ങളാൽ എറണാകുളം- യെലഹങ്ക, യെലഹങ്ക- എറണാകുളം ത്രൈവാര സ്‌പെഷ്യൽ എക്‌സ്‌പ്രസുകളുടെ സർവീസ് റദ്ദാക്കിയെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ കുറിപ്പിൽ വിശദമാക്കി. സെപ്റ്റംബർ 25, 27, 29 എന്നീ ദിവസങ്ങളിൽ എറണാകുളം ജംങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് യെലഹങ്ക ജംങ്ഷനിൽ എത്തിച്ചേരുന്ന എറണാകുളം - യെലഹങ്ക സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06101) സർവീസും

സെപ്റ്റംബർ 26, 28, 30 എന്നീ ദിവസങ്ങളിൽ രാവിലെ 5.00 മണിക്ക് യെൽഹങ്ക ജംങ്ഷനിൽ നിന്നും പുറപ്പെട്ട് ട്രഉച്ചകഴിഞ്ഞ് 2.20 ന് എറണാകുളം ജംങ്ഷനിൽ എത്തുന്ന യെലഹങ്ക- എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06102) സർവീസുമാണ് റദ്ദാക്കിയത്. ഇരു ട്രെയിനുകളുടെയും സർവീസ് പൂർണ്ണമായും റദ്ദാക്കി,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













