നീണ്ട ആറുമാസത്ത അടച്ചിടലിനു ശേഷം ബേക്കല്‍ കോട്ട സഞ്ചാരികള്‍ക്കായി തുറന്നു. അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായാണ് ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതലാണ് കോട്ടയിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തലാക്കിയത്.

മാസ്ക് ധരിച്ച് സാനിറ്റൈസര്‍ ഉപയോഗിച്ച് സാമൂഹീകാകലം പാലിച്ചു മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പേരും വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറുമടക്കമുളേല വിവരങ്ങള്‍ നല്കി ആദ്യം രജിസ്ട്രര്‍ ചെയ്യുക. തുടര്‍ന്ന് ഓണ്‍ലൈനായി വേണം ടിക്കറ്റിന് പണം അടയ്ക്കുവാന്‍. ഇതിനായി ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം. മുന്‍പുണ്ടായിരുന്ന ചാര്‍ജ് 25 രൂപ ആയിരുന്നെങ്കില്‍ ഓണ്‍ലൈന്‍ അടയ്ക്കുമ്പോള്‍ 20 രൂപയാണ് ചാര്‍ജ്.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി, തെര്‍മല്‍ പരിശോധന കൂടി നടത്തിയ ശേഷം കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിക്കാം. വൈകിട്ട് 5.30 വരെയാണ് ടിക്കറ്റ് നല്കുന്നത്. ആറുമണിക്ക് കോട്ട അടയ്ക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












