ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന് നേരത്തെ പ്രഖ്യാപിച്ച സമയ മാറ്റം റദ്ദാക്കി റെയിൽവേ. നേരത്തെ, ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ വാർത്താ കുറിപ്പിൽ ഈ സമയമാറ്റം റദ്ദാക്കി നേരത്തെയുള്ള അതേ സമയത്ത് സർവീസ് തുടരുമെന്ന് അറിയിച്ചു.
നേരത്തെ, ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടുമെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചത്. പുതിയ അറിയിപ്പ് അനുസരിച്ച് ഡിസംബർ 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ സ്ഥിരം സമയക്രമത്തിൽ സർവീസ് നടത്തും.

മലയാളികൾ ഉള്‍പ്പെടെയുള്ളവർ ആശ്രയിക്കുന്ന ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസിൽ കോയമ്പത്തൂരിൽ ഇറങ്ങിയാൽ പാലക്കാട്, തൃശൂർ തുടങ്ങിയ ഇടങ്ങളിലേത്ത് ബസിനോ ട്രെയിനിനോ എത്താം. തിരക്കേറിയ സമയങ്ങളിൽ പലരും ഈ വഴി തിരഞ്ഞെടുക്കാറുണ്ട്.
ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്
, ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 2.20 ന് ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45 ന് കോയമ്പത്തൂരിൽ എത്തും. 6 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1175 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2110 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കോയമ്പത്തൂർ-ബെംഗളൂരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് എക്സ്പ്രസ്
ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ-ബെംഗളൂരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് എക്സ്പ്രസ് കോയമ്പത്തൂരിൽ നിന്ന് രാവിലെ 07:25 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 13:50 ന് ബെംഗളൂരുവിൽ എത്തും. 6 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1245 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2175 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













