Search
  • Follow NativePlanet
Share
» »ബെംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് യാത്ര ഇനി ,സൂപ്പർ, മാറ്റങ്ങൾ അടുത്ത മാസം മുതൽ

ബെംഗളൂരു-എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് യാത്ര ഇനി ,സൂപ്പർ, മാറ്റങ്ങൾ അടുത്ത മാസം മുതൽ

ബെംഗളുരു യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. യാത്രകൾ കൂടുതൽ സുഗമമാക്കുന്ന, കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന മാറ്റം വരികയാണ് ഈ ട്രെയിനിൽ. ബെംഗളുരു - എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ എല്‍എച്ച്ബി കോച്ചുകള്‍ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ റൂട്ടിലോടുന്ന ട്രെയിനില്‍ ഉപയോഗിക്കുന്നത്.

ഇതിനായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് 14 എല്‍എച്ച്ബി കോച്ചുകള്‍ ഇന്റര്‍സിറ്റി എക്സ്പ്ര്സ ട്രെയിനിനായി അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ട്രെയിനിൽ യാത്രക്കാർക്കായി കൂടുതൽ സീറ്റുകളും ലഭിക്കും. ഏകദേശ മുന്നൂറോളം സീറ്റുകളുടെ വര്ധനവാണ് എല്‍എച്ച്ബി കോച്ചുകള്‍ വരുന്നതോടെ ലഭിക്കുക. ഓഗസ്റ്റ് മാസം മുതൽ ബെംഗളുരു - എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേയ്ക്ക് മാറും. മാറ്റങ്ങളെത്തുടർന്ന് ട്രെയിൻ സമയത്തിൽ വ്യത്യാസം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് ബെംഗളുരു യാത്രകൾക്ക് ഏറ്റവും സൗകര്യപ്രദമായ സർവീസാണ് ബെംഗളുരു - എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന്‍റേത്. ബെംഗളുരുവിലേക്കുള്ളതാണെങ്കിലും തിരിച്ചുള്ള യാത്രയാണെങ്കിലും യാത്രക്കാർക്ക് ഉപകാരമുള്ള സമയക്രമാണ് ഇതിന്. വേഗതയിലും മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ഇത് മുന്നിലാണ്.

എറണാകുളം- ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് (12678)

എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണ് എറണാകുളം- ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് (12678). രാവിലെ 9.10 ന് എറണാകുളം സിറ്റി ജംങ്ഷനിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 7.50ന് കെഎസ്ആർ ബെംഗളുരുവിലെത്തും. 587 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുന്ന ദൂരം.
ജനറൽ സീറ്റിന് 200 രൂപയും സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയും എസി ചെയർ കാറിന് 785 രൂപയുമാണ് നിരക്ക്.

എറണാകുളം ജംഗ്ഷൻ - 09:10, ആലുവ - 09:32, തൃശ്ശൂർ - 10:20 , പാലക്കാട് ജംഗ്ഷൻ - 11:40 , കോയമ്പത്തൂർ ജംഗ്ഷൻ - 12:50 ,തിരുപ്പൂർ - 13:35 ,ഏറോട് ജംഗ്ഷൻ - 14:25 ,സങ്കരിദുർഗ് - 14:50 , സേലം ജംഗ്ഷൻ - 15:35 ,ധർമപുരി - 16:40 ,ഹോസൂർ - 18:05 ,കർമലാരം - 18:35 , ബംഗളൂരു കാൻറ് - 19:20 ,കെ.എസ്.ആർ ബംഗളൂരു - 19:50. എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം.

ബെംഗളുരു -എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് 12677

ബെംഗളുരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.44 ന് എറണാകുളം ജംങ്ഷനിൽ എത്തുന്നു.

കെ.എസ്.ആർ ബംഗളൂരു - 06:10, ബംഗളൂരു കാൻറ് -06:22 ,കർമലാറം - 06:42, ഹോസൂർ - 07:12 , ധർമപുരി -08:42 , സേലം ജംഗ്ഷൻ -10:05 , സങ്കരിദുർഗ് - 10:45 , ഇറോഡ് ജംഗ്ഷൻ -11:20 , തിരുപ്പൂർ -12:05 , കോയമ്പത്തൂർ ജംഗ്ഷൻ -13:05 , പാലക്കാട് ജംഗ്ഷൻ -14:05 , തൃശ്ശൂർ -15:20 , ആലുവ -16:10 , എറണാകുളം ജംഗ്ഷൻ - 16:55 എന്നിങ്ങനെയാണ് സമയം.

അതേസമയം, കൊച്ചി - ബെംഗളൂരു വന്ദേഭാരത് ട്രെയിൻ രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പെഷ്യൽ സർവീസുകളായി ആരംഭിക്കുവാനാണ് അധികൃതർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ, കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിൽ ഓണക്കാലത്തോടെ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേ മറുപടി നല്കിയിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train bangalore ernakulam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+