Search
  • Follow NativePlanet
Share
» »ബെംഗളുരു-എറണാകുളം വന്ദേഭാരത് സമയം മാറിയേക്കും,രാവിലെ 6.30ന് പുറപ്പെട്ടാൽ മതിയെന്ന് ദക്ഷിണ റെയിൽവേ

ബെംഗളുരു-എറണാകുളം വന്ദേഭാരത് സമയം മാറിയേക്കും,രാവിലെ 6.30ന് പുറപ്പെട്ടാൽ മതിയെന്ന് ദക്ഷിണ റെയിൽവേ

യാത്രക്കാരുടെ ഏറെ നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ബെംഗളുരു-എറണാകുളം സ്പെഷ്യൽ വന്ദേഭാരത് ആരംഭിച്ചത്. ഇരു നഗരങ്ങൾക്കും ഇടയിലുള്ള യാത്ര ഏറെ എളുപ്പവും വേഗത്തിലുമാക്കുന്ന വന്ദേ ഭാരത് വളരെ പെട്ടന്ന് ജനപ്രിയ സർവീസായി മാറി. യാത്രക്കാർ വന്ദേ ഭാരത് ഏറ്റെടുത്തെങ്കിലും പ്രധാന പ്രശ്നമായി ഉന്നയിച്ചത് ബാംഗ്ലൂരിൽ നിന്നുള്ള സമയക്രമം ആയിരുന്നു. ഏറെ നേരത്തെ പുറപ്പെടുന്നതിനാല്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും പലരും സൂചിപ്പിച്ചു. ഇപ്പോഴിതാ, ബെംഗളുരു -എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമയക്രമം
മാറ്റാൻ നിർദ്ദേശം നല്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ.

നിലവിൽ ബെംഗളുരു -എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് രാവിലെ 5.30 ന്ആണ് ബെംഗളുരുവിൽ നിന്ന് പുറപ്പെടുന്നത്. ഈ സമയം രാവിലെ 6.30 ലേക്ക് മാറ്റാനുള്ള നിർദ്ദേശം ആണ് ദക്ഷിണ റെയിൽവേ നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബെംഗളുരു റെയിൽവേ സ്റ്റേഷൻ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സൗത്ത് വെസ്റ്റേൺ റെയിൽവേ ആണ്.

Bengaluru-Ernakulam Vande Bharat Southern Railway On Changing Departure Time

ബെംഗളുരു കന്‍റോണ്‍മെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നണ് ബെംഗളുരു- എറണാകുളം വന്ദേ ഭാരത് രാവിലെ 5.30ന് പുറപ്പെടുന്നത്. ബെംഗളുരുവിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇത്രയും നേരത്തെ കന്‍റോണ്‍മെന്‍റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുവാൻ ബുദ്ധിമുട്ടുണ്ട്. കന്‍റോണ്‍മെന്‍റ് റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്ഫോം മാത്രമേയുള്ളൂ എന്നതിനാൽ സമയമാറ്റത്തിന് കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് സൗത്ത് വെസ്റ്റ് റെയിൽവേയുടെ നിലപാട്. സമയക്രമം ഒരു മണിക്കൂർ വൈകി രാവിലെ ആറരയ്ക്ക് പുറപ്പെടുന്ന വിധത്തിലാക്കിയാൽ ബെംഗളുരുവിന് പുറത്തു നിന്നുവരുന്നവർക്കും ഉപകാരപ്പെടും.

സ്പെഷ്യൽ സർവീസ് ആരംഭിച്ചപ്പോൾ ബെംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനാണ് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടതെങ്കിലും സ്ഥലപരിമിതി കാരണം കന്‍റോൺമെന്‍റ് സ്റ്റേഷൻ നല്കുകയായികരുന്നു. ഓഗസ്റ്റ് 26 തിങ്കളാഴ്ച വരെയാണ് എറണാകുളം - ബെംഗളൂരു വന്ദേഭാരത്...
സ്പെഷ്യൽ ട്രെയിന‍ സർവീസ് നടത്തുക. ഓണം സീസണിലെ യാത്രാതിരക്ക് പരിഗണിച്ച് വന്ദേ ഭാരത് സർവീസ് നീട്ടുമെന്നാണ് പ്രതീക്ഷ.

ഏറ്റവും മികച്ച രീതിയിലുള്ള പ്രതികരണമാണ് യാത്രക്കാർ ഈ സർവീസിന് നല്കുന്നത്. എറണാകുളം - ബെംഗളൂരു സർവീസിനു 105 ശതമാനവും, ബെംഗളൂരു - എറണാകുളം സർവീസിന് 88 ശതമാനവുമാണ് ബുക്കിങ് നിരക്ക് എന്നാണ് ഐആർസിടിസി കണക്കുകൾ പറയുന്ന്. ആഴ്ചാവസാനങ്ങളിൽ ഇരുറൂട്ടുകളിലേക്കും ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. നേരത്തെ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരിക്കും. ആകെ 600 സീറ്റുകളാണ് ഉള്ളത്, ചെയര് കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിങ്ങനെ രണ്ട് സീറ്റിങ് സൗകര്യങ്ങളാണ് വന്ദേ ഭാരതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+