ബെംഗളൂരുവില്‍ ജീവിക്കുന്ന ആളാണെങ്കിൽ മെട്രോയിലുള്ള യാത്ര ജീവിതത്തിന്‍റെ ഭാഗമായി മാറിയവരാണ് മിക്കവരും. ട്രാഫിക്കിൽ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ മെട്രോയോളം ഉപകാരപ്രദമായ മറ്റൊരു കാര്യം കണ്ടെത്തുവാനില്ല. അതുകൊണ്ടു തന്നെ ഏത് യാത്രയാണെങ്കിലും മെട്രോ തിരഞ്ഞെടുക്കുവാൻ ബാംഗ്ലൂർ നിവാസികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല, ഇതേ കാരണം തന്നെയാണ് യാത്രക്കാർക്കിയ ഏറ്റവും പുതിയ, മികച്ച സൗകര്യങ്ങൾ ഒരുക്കുവാൻ മെട്രോ അധികൃതരെ പ്രേരിപ്പിക്കുന്നതും.
ഇപ്പോഴിതാ, മെട്രോയിൽ ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കായി ബേബി ഫീഡിങ് റൂം സജ്ജമാക്കിയിരിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ്. അമ്മമാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഉപകാരപ്രദമായ സൗകര്യങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. ബേബി ഫീഡിംഗ് സെൻ്ററുകൾ വഴി മെട്രോ യാത്രയിൽ മുലയൂട്ടുന്നതിനായി ശുചിത്വവും സ്വകാര്യവും വൃത്തിയുള്ളതുമായ ഇടങ്ങൾ ആണ് അധികൃതർ വാഗ്ദാനം ചെയ്യുന്നത്.

ബിഎംആർസിഎൽ, എൻജിഒകളുമായി സഹകരിച്ചാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പൊതുഇടങ്ങളിൽ കുഞ്ഞുങ്ങളെ മുലയൂട്ടുവാൻ വൃത്തിയും സൗകര്യവും അനുയോജ്യവുമായ ഇടം കണ്ടെത്തുക എന്ന ബുദ്ധിമുട്ട് ഇതോടെ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഒഴിവാക്കാം. ആദ്യഘട്ടത്തിൽ ബെംഗളൂരു മെട്രോയുടെ തിരഞ്ഞെടുത്ത അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് ഊ ഫീഡിങ് റൂമുകൾ ഒരുക്കിയിരിക്കുന്നത്. ബൈയപ്പനഹള്ളി, മജസ്റ്റിക്, യശ്വന്ത്പൂർ, കെങ്കേരി, യെലച്ചെനഹള്ളി എന്നിവിടങ്ങളിലാണ് ഇപ്പോൾ ഫീഡിങ് റൂമുകൾ പ്രവർത്തിക്കുന്നത്.
അമ്മമാർക്ക് ഇത്തരം സൗകര്യങ്ങൾ ആവശ്യമായി വരാൻ സാധ്യതയുള്ള, തരക്ക് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളെന്ന നിലയിലായാണ് ഈ അഞ്ച് മെട്രോ സ്റ്റേഷനുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. അമ്മമാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന 8 x 8 മുറികളാണ് ഇവ. അവർക്ക് വിശ്രമിക്കാനോ മുലയൂട്ടുന്ന സമയത്ത് കിടക്കാനും വരെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കൂടാതെ ഇരിക്കുന്നതിനായി വിശാലമായ ബെഞ്ചുകളും സജ്ജീകരിച്ചിരിക്കുന്നു. അമ്മമാരുടെ സൗകര്യം കണക്കാക്കിയാണ് ഇതിൻറെ ഡിസൈനിങ്ങും.
മേൽപ്പറഞ്ഞ അഞ്ചു സ്റ്റേഷനുകളിലല്ലാതെ മറ്റൊരു മെട്രോ സ്റ്റേഷനിൽ വെച്ച് കുട്ടികളെ പാലൂട്ടേണ്ട സമയം വന്നാൽ എന്തു ചെയ്യുമെന്ന് സംശയമുണ്ടോ? ബി ഫീഡിംഗ് സെന്‍റർ അമ്മയ്ക്ക് ആവശ്യമുണ്ടെങ്കിൽ, അവർക്ക് മെട്രോ കസ്റ്റമർ കെയർ ടീമിനെ സമീപിച്ചാൽ ഒരു സ്വകാര്യ സ്ഥലം നല്കും. പൊതുഇടങ്ങളിൽ മുലയൂട്ടുവാൻ പ്രയാസപ്പെടുന്ന അമ്മമാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും മികച്ച സൗകര്യങ്ങളിലൊന്നാണ് ഇത് തരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലുടനീളമുള്ള കൂടുതൽ മെട്രോ സ്റ്റേഷനുകളിലേക്ക് ഈ സൗകര്യങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളും ബെംഗളുരു മെട്രോ അധികൃതരുടെ ഭാഗത്തു നിന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












