രണ്ടാം വിമാനത്താവളം, ഡബിൾ ഡെക്കർ പാത, ഭൂഗർഭ റോഡ്, പുതിയ മേൽപ്പാലങ്ങൾ എന്നിങ്ങനെ പുത്തൻ പദ്ധതികളുടെ ബഹളമാണ് ബെംഗളുരു നഗരത്തിൽ. ഓരോ ആഴ്ചയിലും പുതിയ പ്രോജക്ടുകളുടെ ചർച്ചകളാണ് ഇവിടെ നടക്കുന്നത്. നഗരത്തെ കൂടുതല് വ്യവസായ സൗഹൃദമാക്കുന്നതിനും ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും ലക്ഷ്യംവെച്ചാണ് പദ്ധതികൾ മിക്കവയും വരുന്നത്.
എന്നാൽ, ടണൽ റോഡുകളും ഡബിൾ ഡെക്കർ ഇടനാഴികളും ചെലവേറിയതാണെന്നും നഗര്തിലെ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ പരാജയപ്പെടുമെന്നും പറയുകയാണ് പഠനം. ഐഐഎസ്‌സി സുസ്ഥിര ഗതാഗതം (ഐഎസ്‌ടി) വിഭാഗത്തിലെ ഗവേഷകരും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പും തേർന്ന് നടത്തിയ പഠനത്തിലാണ് ബെംഗളൂരുവിന്‍റെ വികസനത്തെ തന്നെ ബാധിക്കുന്ന കണ്ടെത്തലുകളുള്ളത്.

ടണൽ റോഡുകൾ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. കൂടാതെ, അതിരൂക്ഷമായ കാലാവസ്ഥയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയേക്കുകയും ചെയ്തേക്കാം. ഡബിൾ ഡെക്കർ റോഡുകളും ടണൽ ഇടനാഴികളും യാത്രാ സമയം കുറയ്ക്കുമെങ്കിലും റോഡും സൗകര്യങ്ങളും വർധിക്കുന്നതോടെ സ്വകാര്യ വാഹന ഉപയോഗം കൂടുമെന്നും അത് പൊതുഗതാഗത യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
ഇത്തരം വികസനങ്ങളും നിർമ്മാണങ്ങളും പാരിസ്ഥിതികവും സാമൂഹികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുവാൻ കാരണമായേക്കുമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ഒപ്പം ട്രാൻസ്പോർട്ട് വിഹിതം 2041 ആകുമ്പോഴേക്കും 43.5 ശതമാനത്തിൽ നിന്ന് 42.2 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
പൗരന്മാരുടെ കൂട്ടായ്മയായ സിവിക് സംഘടിപ്പിച്ച മിസ്പ്ലേസ്ഡ് പ്രയോരിറ്റീസ് ഓഫ് ബിബിഎംപി പരിപാടിയിൽ ഈ മേഖലയിലെ വിദഗ്ദരും ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവർത്തകരും പൗര പ്രവർത്തകരും ഉൾപ്പെട്ട ചർച്ചയിൽ ആണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്.
വരുംവർഷങ്ങളിൽ ബെംഗളൂരുവിലെ ബംഗളൂരുവിലെ ജനസംഖ്യ 30 ദശലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ ബാംഗ്ലൂരിന്‍റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിൻന്‍റെ പരിധിയിലെത്തുകയും കടുത്ത ഗതാഗതക്കുരുക്കിലും മലിനീകരണ തോത് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനു പരിഹാരമെന്ന നിലയിൽ പൊതുഗതാഗത നിക്ഷേപങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് പഠനം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














