Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ നിന്നുള്ള 8 വീക്കിലി ട്രെയിനുകൾ റദ്ദാക്കി, കേരളാ ട്രെയിൻ സർവീസിലും മാറ്റം

ബെംഗളൂരുവിൽ നിന്നുള്ള 8 വീക്കിലി ട്രെയിനുകൾ റദ്ദാക്കി, കേരളാ ട്രെയിൻ സർവീസിലും മാറ്റം

ബെംഗളൂരു ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബാംഗ്ലൂരിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി പുറപ്പെടുന്ന നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബെംഗളൂരു യശ്വന്ത്പുര്‍ യാര്‍ഡില്‍ നടക്കുന്ന അറ്റുകുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിന്‍ സർവീസുകളിലെ മാറ്റങ്ങൾ. ഇതിന്‌‍റെ ഭാഗമായി ഏതാനും ട്രെയിനുകള്‍ നിശ്ചിത ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.

യശ്വന്ത്പുര്‍ - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്, പുതുച്ചേരി - യശ്വന്ത്പുര്‍ എക്സ്പ്രസ്, ബിദർ -യശ്വന്ത്പുര്‍ എക്സ്പ്രസ്, യശ്വന്ത്പുര്‍ - പന്തർപൂർ എക്സ്പ്രസ്, കെ എസ് ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം. റദ്ദാക്കിയ ട്രെയിൻ സർവീസുകൾ ഏതൊക്കെയെന്ന് നോക്കാം.

Bengaluru Weekly Train Cancellations

റദ്ദാക്കുന്ന വാരാന്ത്യ എക്സ്പ്രസ് ട്രെയിനുകൾ:

ഏപ്രിൽ 4
ട്രെയിൻ നമ്പർ 12291 യശ്വന്ത്പുര്‍ - ഡോ എം ജി ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16573 യശ്വന്ത്പുര്‍ - പുതുച്ചേരി എക്സ്പ്രസ്

ഏപ്രിൽ 5

ട്രെയിൻ നമ്പർ 12292 ഡോ എം ജി ആർ ചെന്നൈ സെൻട്രൽ - യശ്വന്ത്പുര്‍ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16574: പുതുച്ചേരി - യശ്വന്ത്പുര്‍ എക്സ്പ്രസ്
ട്രെയിൻ നമ്പർ 16577: യശ്വന്ത്പുര്‍ - ബിദർ എക്സ്പ്രസ്

ഏപ്രിൽ 6, 2025:

ട്രെയിൻ നമ്പർ 16578: ബിദർ - യശ്വന്ത്പുര്‍ എക്സ്പ്രസ്

ഏപ്രിൽ 3 & 10
ട്രെയിൻ നമ്പർ 16541: യശ്വന്ത്പുര്‍ - പന്തർപൂർ എക്സ്പ്രസ്

ഏപ്രിൽ 4 & 11, 2025:
ട്രെയിൻ നമ്പർ 16542: പന്തർപൂർ- യശ്വന്ത്പുര്‍ എക്സ്പ്രസ്

താത്കാലിക സ്റ്റേഷൻ മാറ്റങ്ങൾ
ഏപ്രിൽ 1 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ, 16511/16512 കെ എസ് ആർ ബെംഗളൂരു - കണ്ണൂർ - കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ കെ.എസ്.ആർ ബെംഗളൂരുവിന് പകരം എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.

16511 കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് രാത്രി 8:00 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ആരംഭിക്കും. ഇത് Sഎസ്എംവിടി T ബെംഗളൂരു, ബാണാസ്വാടി, ഹെബ്ബാൾ, ചിക്ക്ബനാവർ വഴി യാത്ര തുടരും.

16512 കണ്ണൂർ-കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് ചിക്ക്ബനാവർ, ഹെബ്ബാൾ, ബാണാസ്വാടി, വഴി എസ്എംവിടി ബെംഗളൂരുവില്‌ എത്തും. കെ.എസ്.ആർ ബെംഗളൂരുവിൽ പോകില്ല. എസ്എംവിടി ബെംഗളൂരുവിൽ രാവിലെരാവിലെ 07:45ന് എത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+