കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ ഉത്തരാഖണ്ഡില്‍ സമയംതെറ്റി പൂത്തുനില്‍ക്കുന്ന ബ്രഹ്മകമലത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. രാത്രികാലത്തു മാത്രം വിടരുന്ന. അപൂര്‍വ്വതകളും പ്രത്യേകതകളും ഏറെയുള്ള ബ്രഹ്മകലം കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടര്‍ന്നും പ്രകൃതിയിലെ മാറ്റങ്ങള്‍ക്കൊണ്ടുമാണ് ബ്രഹ്മകമലം ഇപ്പോള്‍ വിരിയുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലും രുദ്രപ്രയാദിന്റെ ചില ഭാഗങ്ങളിലുമാണ് കാലംതെറ്റി ബ്രഹ്മകമലം വിരിഞ്ഞത്. എന്നാല്‍ കൊറോണയെ തുടര്‍ന്ന് സഞ്ചാരികള്‍ എത്തിച്ചേരാത്തതിനാലുണ്ടായ കുറഞ്ഞ മലിനീകരണ തോതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

PC:wikimedia
സാധാരണ ഗതിയില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ബ്രഹ്മകമലം വിരിയുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം രാത്രി കാലത്താണ് ബ്രഹ്മകമലം വിടരാറുള്ളത്. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളാണ് ബ്രഹ്മകമലത്തിന്‍റെ വാസസ്ഥാനം. മനുഷ്യ അസാന്നിധ്യം ഇത്തവണത്തെ ബ്രഹ്മകമലത്തിന്റെ അസാധാരണ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ബ്രഹ്മാവിന്റെ പുഷ്പമായാണ് ഹിന്ദു വിശ്വാസത്തില്‍ ബ്രഹ്മകമലത്തിനെ വിശേഷിപ്പിക്കുന്നത്. ഈ പുഷ്പം കണ്ടാല്‍ കാണുന്നവരുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കുമെന്നും വിശ്വാസമുണ്ട്. ഐശ്വര്യം കൊണ്ടുവരുന്ന പുഷ്പമായും ഇതിനെ വിശേഷിപ്പിക്കുന്നു.
ബദരീനാഥിലും , കേദാർനാഥ് ക്ഷേത്രത്തിലും രുദ്ര പ്രയാഗിലുമെല്ലാം പൂജായിക്കായി ബ്രഹ്മകമലം ഉപയോഗിക്കും. ഹിമാലയത്തിലെ മലനിരകളിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് കൂടുതലായും ബ്രഹ്മകമലം കാണപ്പെടുന്നത്. ചില പ്രത്യേക അസുഖങ്ങള്‍ക്കുള്ള അപൂര്‍വ്വ മരുന്നായും ചില പ്രാദേശിക ചികിത്സാ രീതികളില്‍ ഇതിനെ ഉപയോഗിക്കുന്നു. ഹിമാലയന്‍ മലനിരകളിലെ പുഷ്പങ്ങളിലെ രാജാവ് എന്നാണ് ബ്രഹ്മകമലം അറിയപ്പെടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















