Search
  • Follow NativePlanet
Share
» » ആൻഡമാൻ പോർട്ട് ബ്ലെയർ പേര് മാറ്റി, പുതിയ പേര് 'ശ്രീ വിജയപുരം'

ആൻഡമാൻ പോർട്ട് ബ്ലെയർ പേര് മാറ്റി, പുതിയ പേര് 'ശ്രീ വിജയപുരം'

ഇന്ത്യയിലെ നഗരങ്ങളുടെ പേര് മാറ്റൽ ഒരു പുതുമയല്ല.. ചരിത്രനിർമ്മിതികളുടെ മുതൽ പ്രധാന സ്ഥലങ്ങളുടെ വരെ പേര് മാറ്റൽ രാജ്യത്ത് തുടരുകയാണ്. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് പോർട്ട് ബ്ലെയറാണ്. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ പേരുമാറ്റി ഇനിമുതൽ പുതിയ പേരായ 'ശ്രീ വിജയപുരം' എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.

പോർട്ട് ബ്ലെയറിന്‍റെ കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിനായാണ് പേര് മാറ്റിയതെന്നാണ് വിശദീകരണം.
കൊളോണിയൽ പാരമ്പര്യമുള്ള പേരിൽ നിന്നും പുതിയ പേരായ ശ്രീ വിജയപുരം സ്വാതന്ത്ര്യസമരത്തില്‍ നേടിയ വിജയത്തെയും അതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ നിസ്തുലമായ പങ്കിനെയും സൂചിപ്പിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

"പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്
കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ, ഇന്ന് പോർട്ട് ബ്ലെയറിൻ്റെ പേര് "ശ്രീ വിജയ പുരം" എന്ന് പുനർനാമകരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. മുൻപത്തെ പേരിന് കൊളോണിയൽ പാരമ്പര്യം ഉണ്ടായിരുന്നെങ്കിൽ, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും അതിൽ ആൻഡമാൻ നിക്കോബാര്‌ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതിനിധാനം ചെയ്യുന്നു. "

"നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനവുമായ അഭിലാഷങ്ങളുടെ നിർണായക അടിത്തറയായി നിലകൊള്ളുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: port blair andaman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+