Search
  • Follow NativePlanet
Share
» » ഈ റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ് നീട്ടി, നാട്ടിലെത്താൻ മലയാളികൾക്കും എളുപ്പം.. മണിക്കൂറുകൾ ലാഭം

ഈ റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ് നീട്ടി, നാട്ടിലെത്താൻ മലയാളികൾക്കും എളുപ്പം.. മണിക്കൂറുകൾ ലാഭം

ഈ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് അധിക വന്ദേ ഭാരത് സർവീസുമായി ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ- നാഗർ കോവിൽ റൂട്ടിൽ സർവീസ് സ്പെഷ്യൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ആണ് ജൂലൈ അവസാനം വരെ വരെ നീട്ടിയത്. ചെന്നൈയിൽ നിന്നുള്ള മലയാളികൾക്കും നാട്ടിലെത്താവുന്ന വിധത്തിൽ ഉപയോഗിക്കാവുന്ന സ്പെഷ്യൽ സർവീസ് ആണിത്.

ചെന്നൈ എഗ്മോർ -നാഗർകോവിൽ വന്ദേ ഭാരത് ആഴ്ചയിൽ നാല് ദിവസം വീതം ഈ റൂട്ടിൽ സർവീസ് നടത്തും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സര്‍വീസ് നടത്തുന്നതിനാൽ വാരാന്ത്യങ്ങളിൽ നാട്ടിലേക്ക് വരാനും തിരികെ മടങ്ങുവാനും ഉപകാരപ്പെടുന്ന സർവീസാണിത്. മുൻപ് സ്പെഷ്യൽ ആയി നടത്തിയിരുന്ന ഈ സർവീസ് തിരക്ക് മൂലം വീണ്ടും നീട്ടുകയാണ്. എട്ടു കോച്ചുകളുള്ള വന്ദേ ഭാരത് റേക്ക് ആണ് സർവീസ് നടത്തുക.

Chennai Egmore-Nagercoil Vande Bharat Service Extended

06067 ചെന്നൈ എഗ്മോര്‍- നാഗർകോവിൽ വന്ദേ ഭാരത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06067 ചെന്നൈ എഗ്മോര്‍- നാഗർകോവിൽ വന്ദേ ഭാരത് സ്പെഷ്യൽ ജൂലൈ 11,12,13,14,18,19,20,21 എന്നീ തിയതികളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) രാവിലെ 5.00 മണിക്ക് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1.50ന് നാഗർകോവിലിൽ എത്തിച്ചേരും. ആകെ എട്ട് സർവീസുകളാണുള്ളത്. എസി ചെയർ കാറിന് 1605 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3245 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ചെന്നൈ എഗ്മോര്‍ -5.00 AM
താംബരം - 5.23 AM
വില്ലുപുരം - 6.52 AM
തിരുച്ചിറപ്പള്ളി - 8.55 AM
ഡിണ്ടിഗുൽ -9.53 AM
മധുരെ -10.37 AM
കോവിൽപ്പട്ടി - 11.35 AM
തിരുനെൽവേലി - 12.30 PM
നാഗർകോവിൽ -1.50 PM

06068- നാഗർകോവിൽ- ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 06068- നാഗർകോവിൽ- ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് സ്പെഷ്യൽ
തിരികെ നാഗർകോവിലിൽ നിന്ന് ജൂലൈ 11,12,13,14,18,19,20,21 എന്നീ തിയതികളിൽ (വ്യാഴം, വെള്ളി, ശനി, ഞായർ) ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11.00 മണിക്ക് ചെന്നൈ എഗ്മോര്‍ സ്റ്റേഷനിൽ എത്തും. ആകെ എട്ടു സർവീസുകൾ ആണുള്ളത്.

നാഗർകോവിൽ - 2.20 PM
തിരുനെൽവേലി - 3.12 PM
കോവിൽപ്പട്ടി -3.53 PM
മധുരെ - 4.57 PM
ഡിണ്ടിഗുൽ - 5.44 PM
തിരുച്ചിറപ്പള്ളി - 6.45 PM
വില്ലുപുരം - 8.52 PM
താംബരം - 10.28 PM
ചെന്നൈ എഗ്മോര്‍ - 11.00 PM

ചെന്നൈ- തിരുവനന്തപുരം യാത്ര എളുപ്പം

തിരുവനന്തപുരം ഭാഗത്തു നിന്നും ചെന്നൈയിലേക്ക് പോകേണ്ടവർക്ക് 06068 നാഗർകോവിൽ- ചെന്നൈ എഗ്മോര്‍ വന്ദേ ഭാരത് സ്പെഷ്യലിൽ പോകാം. തിരുവനന്തപുരത്തു നിന്നു ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നാഗർകോവിലിലേക്ക് വരാം. ഇത് 1.50ന് നാഗർകോവിലിൽ എത്തും. ഇവിടുന്ന് 2.20 ന്റെ നാഗർകോവിൽ- ചെന്നൈ വന്ദേഭാരതിൽ കയറിയാൽ രാത്രി 11 മണിയോടെ ചെന്നൈയിൽ എത്താം.

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരേണ്ടവർക്ക് വന്ദേ ഭാരതിന് വന്നാൽ
നാഗർകോവിലിൽ നിന്നും ബസിന് തിരുവനന്തപുരത്തേയ്ക്ക് എളുപ്പത്തിൽ എത്താം. ഏരദേശ ഒന്നര മണിക്കൂറിൽ താഴെ മാത്രം സമയം മതി നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്ത് എത്താൻ.

നാഗർകോവിൽ- ചെന്നൈ വന്ദേഭാരത്രം സ്ഥിരം സർവീസ് ആക്കുന്നതിന്‍റെ ഭാഗമായി നേരത്തെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ വന്ദേഭാരത് ആഴ്ചയിൽ ആറ് ദിവസം സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണു പരീക്ഷണ ഓട്ടം നടത്തിയത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+