Search
  • Follow NativePlanet
Share
» » ഡാന ചുഴലിക്കാറ്റ്: യാത്രകൾ തടസ്സപ്പെട്ടേക്കാം,197 ട്രെയിനുകൾ റദ്ദാക്കി, കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും

ഡാന ചുഴലിക്കാറ്റ്: യാത്രകൾ തടസ്സപ്പെട്ടേക്കാം,197 ട്രെയിനുകൾ റദ്ദാക്കി, കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും

ഡാന ചുഴലിക്കാറ്റ് കിഴക്കൻ തീരത്തേയ്ക്ക് അടുക്കുന്ന സാഹചര്യത്തിൽ മുമുൻകരുതലുകളും സുരക്ഷാ നടപടികളും ഉറപ്പാക്കി ഇന്ത്യ. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും അപകടങ്ങൾ ഒഴിവാക്കുവാനമുമായി നിരവധി മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഗതാഗത മേഖലയിലടക്കം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങളിൽ ഡാന ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇതനുസരിച്ച് റെയിൽവേ 197 ട്രെയിനുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടവും മറ്റും പരമാവധി ഒഴിവാക്കുവാൻ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.

കൊൽക്കത്ത വിമാനത്താവളം അടച്ചിടും

ഡാന ചുഴലിക്കാറ്റ് മുൻകരുതൽ നടപടികളുടെ ഭാഗമായി കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടും. യാത്രക്കാർ, ജീവനക്കാർ തുടങ്ങിയവരുടെ സുരക്ഷ കണക്കിലെടുത്ത് ഒക്ടോബർ 24 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണി മുതല്‍ ഒക്ടോബര്‍ 25 രാവിലെ 9.00 മണി വരെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. 15 മണിക്കൂർ നേരത്തേയ്ക്കാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടുന്നത്.

ട്രെയിനുകൾ റദ്ദാക്കി

സുരക്ഷയുടെ ഭാഗമായി ബംഗാളിനെയും ഒഡീഷയെയും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ 197 ട്രെയിനുകൾ ആണ് റദ്ദാക്കിയത്. ട്രെയിനുകൾ സൗത്ത് ഈസ്റ്റേൺ റെയിൽവേ ആണ് ട്രെയിനുകൾ റദ്ദാക്കിയത്.

വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ വിനോദസഞ്ചാരികൾക്ക് ശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നറിയിപ്പും നല്കി. ഒഡീഷയിലെ പുരി സന്ദർശിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള വിനോദസഞ്ചാരികളോട് മുൻകരുതൽ നടപടിയായി നാട്ടിലേക്ക് മടങ്ങാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് വീശിയടിക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റുിനും സാധ്യതയുള്ളതിനാൽ ഒഡീഷ, പശ്ചിമ ബംഗാൾ സർക്കാരുകൾ ദുർബല പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.
ഈ പ്രദേശങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ വരെ ഉയരുമെന്നാണ് റിപ്പോർട്ട്.ഡാന ചുഴലിക്കാറ്റ് ഒഡീഷയെ കൂടുതൽ ബാധിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.

ഒഡീഷയിൽ 800 ചുഴലിക്കാറ്റ് ഷെൽട്ടറുകളും സ്കൂളുകളിലും കോളേജുകളിലും 500 താൽക്കാലിക ഷെൽട്ടറുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂളുകൾക്ക് അവധി

ഒക്‌ടോബർ 23 മുതൽ 26 വരെ പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kolkata airport weather update
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+