Search
  • Follow NativePlanet
Share
» »അയോധ്യ ഒരുങ്ങി ദീപോത്സവത്തിന്, തെളിയുന്നത് 16 ലക്ഷം മൺചിരാതുകൾ

അയോധ്യ ഒരുങ്ങി ദീപോത്സവത്തിന്, തെളിയുന്നത് 16 ലക്ഷം മൺചിരാതുകൾ

. ഇത് അയോധ്യയിലെ ദീപാവലി ഉത്സവം... ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും നിറഞ്ഞ ഇവിടുത്തെ ആഘോഷം ഓരോ കൊല്ലവും പതിന്മടങ്ങ് വ്യത്യസ്തമാവുകയാണ്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി... 14 വര്‍ഷത്തെ വനവാസം അവസാനിപ്പിച്ച് അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമനെ സ്വീകരിക്കുവാൻ ഒരുങ്ങിയിരിക്കുന്ന ജനത... നാടുനീളെ ദീപങ്ങൾ തെളിയിച്ചും അലങ്കരിച്ചും ആ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ഇവിടെ... ഇത് അയോധ്യയിലെ ദീപാവലി ഉത്സവം... ഐതിഹ്യങ്ങളും പാരമ്പര്യങ്ങളും നിറഞ്ഞ ഇവിടുത്തെ ആഘോഷം ഓരോ കൊല്ലവും പതിന്മടങ്ങ് വ്യത്യസ്തമാവുകയാണ്. ഇത്തവണയും സ്ഥിതിയിൽ വ്യത്യാസമില്ല...

Ayodhya

PC:Ayush Srivastava

ഉത്തർപ്രദേശ് ഗവൺമെന്റും ജില്ലാ ഭരണകൂടവും ചേർന്നു നടത്തുന്ന അയോധ്യ ദീപോത്സവ് 2022 ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബർ 21,22, 23 തിയതികളാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. ഈ വർഷം ഏകദേശം 16 ലക്ഷം മൺചിരാതുകൾ തെളിയിക്കുവാനാണ് ലക്ഷ്യമിടുന്നത്. സരയൂ നദിയിലെ ഘാട്ടായ രാം കി പൈഡി ഘട്ടിലാണ് ദീപം തെളിയിക്കുന്നത്. ദീപാവലി ദിനത്തിൽ ഏറ്റവും കൂടുതൽ ദീപങ്ങൾ തെളിയിച്ച തങ്ങളുടെ തന്നെ റെക്കോർഡ് തകർക്കുവാനാണ് ഈ വർഷം ശ്രമിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡി ഈ ചടങ്ങുകളിൽ സംബന്ധിക്കും. പ്രധാനമന്ത്രി ന ആദ്യത്തെ ദിയ തെളിയിക്കും,
2017-ൽ ആരംഭിച്ച അയോധ്യയിലെ ദീപോത്സവ് ഉത്സവത്തിന് ശേഷം മോദിയുടെ ആദ്യ സന്ദർശനമാണിത്.

Ayodhya
പത്ത് രാജ്യങ്ങളിൽ നിന്നും എട്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള രാംലീലകൾ ഈ വർഷം ഇവിടെ അരങ്ങേറും. റഷ്യ, മലേഷ്യ, ശ്രീലങ്ക, ഫിജി തുടങ്ങിയ രാജ്യങ്ങളിലെ രാംലീല പ്രദർശനങ്ങൾ സന്ദർശകർ കാത്തിരിക്കുകയാണ്. പടക്കങ്ങൾക്കൊപ്പം 11 തരം ഫ്ലോട്ടുകളും ഉണ്ടാകും. ഇത് കൂടാതെ പ്രത്യേക ലേസർ ഷോയിൽ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങൾ പ്രദർശിപ്പിക്കും.

ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ നടക്കുന്ന ദീപാവലി ആഘോഷം ഇന്ത്യയിലെ ഏറ്റവും വർണ്ണാഭമായ ദീപാവലി ആഘോഷങ്ങളിൽ ഒന്നാണ. വിശ്വാസങ്ങളനുസരിച്ച് പുണ്യനഗരമായ ഇവിടെ ദീപാവലി ആഘോഷിക്കുവാൻ പതിനായിരക്കണക്കിന് ആളുകളാണ് വരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ayodhya diwali celebrations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+