Search
  • Follow NativePlanet
Share
» »യാത്രയിൽ പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? കാത്തിരിക്കുന്നത് വലിയ തട്ടിപ്പ്.. മുന്നറിയിപ്പ്

യാത്രയിൽ പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? കാത്തിരിക്കുന്നത് വലിയ തട്ടിപ്പ്.. മുന്നറിയിപ്പ്

യാത്രകളിൽ അപ്രതീക്ഷിതമല്ലെങ്കിലും മിക്കപ്പോഴും സംഭവിക്കുന്ന ഒന്നാണ് ഫോണിന്‍റെ ചാർജ് തീരുന്നത്. മാപ്പും ഓണ്‍ലൈൻ ബുക്കിങ്ങും സ്ഥലങ്ങൾ കണ്ടെത്തലുമടക്കം യാത്രയിലുടനീളം ഫോൺ ആവശ്യമുള്ളതിനാൽ ഓഫാക്കി യാത്ര തുടരുക സാധ്യമല്ല. കയ്യിൽ പവർ ബാങ്ക് ഇല്ലെങ്കിൽ അടുത്തപടി പൊതു സ്ഥലങ്ങളിൽ നിന്നും ഫോൺ ചാർജ് ചെയ്യുകയാണ്. റെയിൽവേ സ്റ്റേഷന‍്, ബസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ എന്നിങ്ങനെ പലയിടങ്ങളിലെയും ചാർജിങ് പോയിന്‍റുകളും കിയോസ്കുകളും ഒരനുഗ്രഹമായി മാറാറുണ്ട്.

എന്നാൽ, ഇതൊരു ശാപമായി മാറിയേക്കാം എന്നാണ് വാർത്തകൾ പറയുന്നത്. പൊതുസ്ഥലത്തു നിന്നും യുഎസ്ബി കേബിൾ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുമ്പോൾ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് ഐടി മന്ത്രാലയം പറയുന്നത്. എയർപോർട്ട്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പബ്ലിക്ക് യുഎസ്ബി കേബിളുകൾ ഉപയോ​ഗിച്ച് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർക്കാണ് മുന്നറിയിപ്പ്.

Do Not Use Public Phone Charging Stations With USB

യുഎസ്ബി ചാർജർ സ്കാം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പൊതു ചാർജിങ് സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ ചൂഷണം ചെയ്യുന്ന ഈ തട്ടിപ്പ് ജ്യൂസ്-ജാക്കിംഗ് എന്നുമറിയപ്പെടുന്നു. ഫോണിലെ ഡാറ്റയ്ക്കും ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷയ്ക്കും ഫോണിനും തന്നെ അപകടസാധ്യത സൃഷ്ടിക്കുന്ന തട്ടിപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

എന്താണ് ജ്യൂസ് ജാക്കിങ്

ചാർജിങ്ങിനായി പൊതുസ്ഥലത്ത് വെച്ചിരിക്കുന്ന യുഎസ്ബി കേബിളുകളിൽ മാൽവെയറുകളോ പ്രീ പ്രോഗ്രാമുകളോ ചെയ്ത് ഉപഭോക്താവിന്‍റെ ഫോണിലേക്ക് വൈറസുകൾ കടന്ന് വിവരങ്ങൾ ചോർത്തുന്നതിനെയാണ് ജ്യൂസ്-ജാക്കിംഗ് എന്നു പറയുന്നത്. അതായത് ചാർജ് ചെയ്യുന്നിനൊപ്പം തന്നെ നിങ്ങളുടെ ഫോണിലെ ഡാറ്റയും ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നു. ജ്യൂസ്-ജാക്കിംഗ് ചാർജിംഗ് സമയത്തും ഡാറ്റ കൈമാറ്റത്തിനായി പോർട്ടിനെ സജീവമായി നിലനിർത്തുന്നു.

ഇതുവഴി നിങ്ങളുടെ ഫോണിലെ പ്രധാന വിവരങ്ങൾ ആക്സസ് ചെയ്യുവാനും കീസ്‌ട്രോക്കുകൾ നിരീക്ഷാനും കണക്റ്റുചെയ്‌ത ഉപകരണങ്ങളിലേക്ക് വൈറസുകൾ അപ്‌ലോഡ് ചെയ്യാനും ഒക്കെ ഇത് അനുവദിക്കുന്നു. കൂടാതെ പാസ് വേഡുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, വ്യക്തിഗത ക്കൗണ്ടുകളിലേക്ക് പ്രവേശനം തുടങ്ങിയവയും സാധ്യമാക്കുന്നു.

യുഎസ്ബി ചാർജർ സ്കാം ഒഴിവാക്കുന്നതിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

1. പൊതുസ്ഥലങ്ങളിൽ യുഎസ്ബി ഉപയോഗിച്ച് ചാർജ് ചെയ്യാതിരിക്കുക. ഇനി അഥവാ പബ്ലിക് യുഎസ്ബി പോർട്ട് ഉപയോഗിക്കേണ്ടി വന്നാൽ ഡാറ്റാ ബ്ലോക്കിങ് അഡാപ്റ്റർ അല്ലെങ്കില്‍ കേബിൾ ഉപയോഗിക്കുക.

യാത്രയിൽ എല്ലായ്പ്പോഴും സ്വന്തം ചാര്ജിങ് കേബിളും സാധിക്കുമെങ്കിൽ പവർ ബാങ്കും കരുതുക. നിങ്ങളുടെ ഉപകരണം സുരക്ഷിതമാക്കുക. നിങ്ങളുടെ ഉപകരണത്തിൽ പിൻ അല്ലെങ്കിൽ പാസ്‌വേഡ് ലോക്കുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകൾ ചെയ്യുക. അനധികൃത ആക്‌സസ് തടയാൻ അൺനോൺ ഉപകരണങ്ങളുമായി പെയർ ചെയ്യുന്നത് ഒഴിവാക്കുക.

ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുന്നതും മികച്ച തീരുമാനമാണ്. സാധ്യമാകുമ്പോഴെല്ലാം, നിങ്ങളുടെ മൊബൈൽ ഉപകരണം ചാർജ് ചെയ്യാൻ ഇലക്ട്രിക്കൽ വാൾ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക, ആന്‍റിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാം.

സൈബർ തട്ടിപ്പിന് ഇരയായാൽ

യുഎസ്ബി ചാർജർ തട്ടിപ്പിന് നിങ്ങൾ ഇരയായതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ഉടനടി നടപടിയെടുക്കണം. ഏതെങ്കിലും സൈബർ തട്ടിപ്പ് സംഭവങ്ങൾ 1930 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‌ ചെയ്യുകയോ അല്ലെങ്കിൽ https://www.cybercrime.gov.in എന്നതിൽ ഒരു റിപ്പോർട്ട് ഫയൽ ചെയ്യുകയോ വേണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+