Search
  • Follow NativePlanet
Share
» »എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ വഴിമാറി ഓടും, ഈ സ്റ്റോപ്പ് ഒഴിവാക്കി, മാറ്റം സമയത്തിലും

എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി ട്രെയിൻ വഴിമാറി ഓടും, ഈ സ്റ്റോപ്പ് ഒഴിവാക്കി, മാറ്റം സമയത്തിലും

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, എറണാകുളം- ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് സർവീസിൽ മാറ്റങ്ങൾ. മാർച്ച് മാസത്തിൽ സേലം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലായി നടത്തുന്ന എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിനായി ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് അംഗീകരിച്ച സാഹചര്യത്തിലാണ് ട്രെയിൻ സർവീസിൽ മാറ്റം.

എറണാകുളം - ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് കൂടാതെ, ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, എറണാകുളം - ടാറ്റാനഗർ എക്സ്പ്രസ് എന്നീ സർവീസുകളിലും മാറ്റങ്ങളുണ്ട്. മാർച്ച് 12 നും 16 നും ഇടയിലായാണ് വഴി തിരിച്ചുവിടൽ, സ്ഥിരം സ്റ്റോപ്പുകൾ ഒഴിവാക്കൽ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ഉണ്ടായിരിക്കും. ട്രെയിന് സർവീസ് മാറ്റങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം.

Ernakulam-Bengaluru Intercity Express Diverted Route

എറണാകുളം - ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്

രാവിലെ 9.10 ന് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 12678
എറണാകുളം - ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് മാർച്ച് 12, 15, 16 - ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പോടന്നൂർ, ഇരുഗർ റൂട്ടിൽ വഴിതിരിച്ച് വിടുകയും കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. പകരം പോടന്നൂരിൽ അധിക സ്റ്റോപ്പ് എറണാകുളം- ബെംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിന് അധികൃതർ ഈ തിയതികളിൽ അനുവദിച്ചിട്ടുണ്ട്. പോടനൂരിൽ 12.47 ന് എത്തി 12.50 ന് യാത്ര തുടരും.

എറണാകുളം ജംഗ്ഷൻ - 09:10 am , ആലുവ - 09:30 am, ആലുവ - 09:32 am, തൃശ്ശൂർ - 10:18 am, പാലക്കാട് ജംഗ്ഷൻ - 11:37 am , കോയമ്പത്തൂർ ജംഗ്ഷൻ - 12:47 pm ,തിരുപ്പൂർ - 13:33pm , ഇറോട് ജംഗ്ഷൻ - 14:15 pm , സങ്കരിദുർഗ - 14:49 pm , സേലം ജംഗ്ഷൻ - 15:32 pm ,ധർമപുരി - 16:38 pm ,ഹോസൂർ - 18:03 pm ,കർമലാരം - 18:34 pm , ബംഗളൂരു കന്‍റോൺമെന്‍റ് - 19:19 pm ,കെ എസ് ആർ ബംഗളൂരു - 21:50 pm എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം. സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയാണ് നിരക്ക്. ഇതിലെ എസി ചെയർ കാറിന് 785 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

Take a Poll

ആലപ്പുഴ- ധൻബാദ് എക്സ്പ്രസ്

ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12252 ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് മാർച്ച് 12, 15, 16 - ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ പോടന്നൂർ, ഇരുഗർ റൂട്ടിൽ വഴിതിരിച്ച് വിടുകയും കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്യും. പകരം പോടന്നൂരിൽ അധിക സ്റ്റോപ്പ്
ആലപ്പുഴ- ധൻബാദ് എക്സ്പ്രസിന് അധികൃതർ തിയതികളിൽ അനുവദിച്ചിട്ടുണ്ട്. പോടനൂരിൽ 12.17 ന് എത്തി 12.20 ന് യാത്ര തുടരും.

എറണാകുളം - ടാറ്റാനഗർ എക്സ്പ്രസ്

എറണാകുളത്ത് നിന്ന് രാവിലെ 7.15 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18190 എറണാകുളം- ടാറ്റാനഗർ എക്സ്പ്രസ് മാർച്ച് 12,15 -
ബുധൻ, ശനി ദിവസങ്ങളിൽ വഴിതിരിച്ചുവിട്ട് പോടനൂർ, കോയമ്പത്തൂർ, ഇരുഗുർ വഴി പോകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ernakulam train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+