''കുറച്ച് സമാധാനം കിട്ടിയിരുന്നെങ്കില്...'' ജോലിയിലെ മടുപ്പിലും നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്കും ഇടയിൽ എപ്പോഴെങ്കിലും ഇത് പറയാത്തവരായി ആരും കാണില്ല. യാത്രകൾ ചെയ്തും ഹോബികളിലൂടെയും ഒക്കെ പലതരത്തിൽ നമ്മൾ ആശ്വാസം കണ്ടെത്തുന്നു. എന്നാൽ ഐസ്ലന്‍ഡിൽ താമസിക്കുന്നവർക്ക് ഇങ്ങനെയൊരു പ്രശ്നമേ ഉണ്ടാകുവാൻ സാധ്യതയില്ല. എന്താണെന്നല്ലേ? 2023 ഗ്ലോബൽ പീസ് ഇൻഡക്സിൽ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഐസ്ലൻഡ്
പട്ടികയിൽ ആദ്യ പത്തിൽ ഏഴു സ്ഥാനവും യൂറോപ്യൻ രാജ്യങ്ങൾ സ്വന്തമാക്കി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസ് 2023 പുറത്തിറക്കിയ വാർഷിക 2023 ഗ്ലോബൽ പീസ് ഇൻഡക്സ് (ജിപിഐ) റാങ്കിങ്ങിന്‍റെ 17-ാം പതിപ്പിലാണ് ഐസ്ലൻഡ് ഒന്നാം സ്ഥാനം നേടിയത്.ലോകജനസംഖ്യയുടെ 99.7 ശതമാനവും ഉൾപ്പെടുന്ന 163 രാജ്യങ്ങളെ അവയുടെ സമാധാന നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുകയാണ് ഇതിൽ ചെയ്തത്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് 2023 നടത്തിയ പഠനം, സമാധാനത്തിന്റെ മൂന്ന് മേഖലകൾ ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ നെഗറ്റീവ് സമാധാനത്തിന്റെ അളവ് അളന്നു:
ആഭ്യന്തരവും അന്തർദേശീയവുമായ നിലനിൽക്കുന്ന സംഘർഷം, സാമൂഹിക സുരക്ഷ, സൈനികവൽക്കരണം എന്നീ മൂന്നു മൂന്ന് മേഖലകൾ ഉപയോഗിച്ച് ഒരു രാജ്യത്തിന്റെ സമാധാനത്തിന്റെ അളവ് അളക്കുകയാണ് പഠനത്തിൽ ചെയ്തത്. കൊവിഡ് മഹാമാരിയുടെ ആഘാതം കാരണം കഴിഞ്ഞ വർഷത്തേക്കാൾ സുരക്ഷിതത്വം കുറവാണെന്ന് ലോകത്തെന്നാണ് ആണ് സർവേ കണ്ടെത്തിയിരിക്കുന്നത്. ഈ വർഷത്തെ റിപ്പോർട്ട് അനുസരിച്ച്, ആഗോള സമാധാനത്തിന്റെ ശരാശരി നിലവാരം 0.42 ശതമാനം കുറഞ്ഞു.
തുടർച്ചയായി 15-ാം വർഷമാണ് ഐസ്ലൻഡ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നത്. 2008 മുതൽ ഐസ്ലൻഡ് ലോക പീസ് ഇന്‍ഡക്സിൽ ഒന്നാം സ്ഥാനത്താണ്.
അതേ സമയം ഇന്ത്യ ഗ്ലോബൽ പീസ് ഇൻഡക്സിൽ 126-ാം സ്ഥാനമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാള് രണ്ട് സ്ഥാനം മെച്ചപ്പെട്ടു ഈ വർഷം. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നി ഘടകങ്ങളിൽ പുരോഗതി കൈവരിച്ചതിനാൽ, കഴിഞ്ഞ വർഷം മൊത്തത്തിലുള്ള സമാധാനത്തിൽ ഇന്ത്യ 3.5 ശതമാനം പുരോഗതി കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

2022-ൽ പാക്കിസ്ഥാനും ചൈനയുമായി അതിർത്തി കടന്നുള്ള അക്രമങ്ങളും വെടിനിർത്തൽ കരാർ ലംഘനങ്ങളും കുറവായതിനാലാണ് അയൽരാജ്യങ്ങളുടെ ബന്ധ സൂചകത്തിൽ പുരോഗതി ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റ് രാജ്യങ്ങളിൽ, നേപ്പാൾ, ചൈന, ശ്രീലങ്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, പാകിസ്ഥാൻ എന്നിവ യഥാക്രമം 79, 80, 107, 131, 146 എന്നീ സ്ഥാനങ്ങളിലാണ്.
ലോകത്തിലെ ഏറ്റവും സമാധാനപരമായ 10 രാജ്യങ്ങൾ
1.ഐസ്ലാൻഡ്
2.ഡെൻമാർക്ക്
3.അയർലൻഡ്
4.ന്യൂസിലാന്റ്
5.ഓസ്ട്രിയ
6.സിംഗപ്പൂർ
7.പോർച്ചുഗൽ
8.സ്ലോവേനിയ
9.ജപ്പാൻ
10. സ്വിറ്റ്സർലൻഡ്
അതേസമയം തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ തിരഞ്ഞെടുകക്പ്പെട്ടു. യെമൻ, സിറിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയാണ് തൊട്ടുപിന്നിൽ.

സമാധാനം കുറഞ്ഞ പത്ത് രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ (അവസാനം)
യെമൻ
സിറിയ
ദക്ഷിണ സുഡാൻ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
റഷ്യ
ഉക്രെയ്ൻ
സൊമാലിയ
സുഡാൻ
ഇറാഖ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












