ഇനി യാത്രകൾ ഗോവയിലേക്ക് മാത്രമാക്കണ്ട, ഗോവ കണ്ട് ആസ്വദിച്ച ശേഷം ബാക്കിയുള്ള അവധി ദിവസങ്ങൾ ഡെറാഡൂണിൽ ആഘോഷിക്കാം. അവിടെ വരെ യാത്ര ചെയ്തെത്തുമ്പോഴേക്കും അവധി തീരുമെന്ന പേടിയും ഇനി വേണ്ട. മെയ് 23 ചൊവ്വാഴ്ച മുതൽ ഗോവയിൽ നിന്നും ഡെറാഡൂണിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുവാനൊരുങ്ങുകയാണ് ഇന്‍ഡിഗോ എയർലൈൻസ്.
ഗോവയിൽ മോപയിൽ സ്ഥിതി ചെയ്യുന്ന മനോഹർ ഇന്‍റർനാഷണൽ വിമാനത്താവളത്തെയും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയർപോർട്ടിനും തമ്മിൽ ഈ വിമാനസര്‍വീസ് കണക്ട് ചെയ്യും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന് തുടക്കം കുറിക്കുന്ന ഈ സംരംഭം ആഭ്യന്ചര സഞ്ചാരികൾക്ക് മാത്രമല്ല, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനകരമായ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ദേഖോ അപ്നാ ദേശ്' പദ്ധതിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ബീച്ച് ഡെസ്റ്റിനേഷനായ ഗോവയെ ഹിമാലയത്തിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഡെറാഡൂണുമായി ബന്ധിപ്പിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾക്ക് രണ്ടിടങ്ങളും യാത്രയില്‍ ഉൾപ്പെടുത്തുവാൻ സാധിക്കും. ഗോവ പ്രകൃതി സൗന്ദര്യത്തിനും ബീച്ചുകൾക്കുമാണ് പ്രസിദ്ധമായിരിക്കുന്നതെങ്കിൽ ഡെറാഡൂൺ അതിന്റെ മലമേടുകൾക്കും തണുപ്പു നിറഞ്ഞ കാലാവസ്ഥയുടെയും പേരിലാണ് അറിയപ്പെടുന്നത്.
ഗോവയ്ക്കും ഉത്തരാഖണ്ഡിനും ഇടയിൽ വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യുന്നതിനും രണ്ടു സംസ്ഥാനങ്ങളുടെയും തനതായ സാംസ്കാരികവും പ്രകൃതിദത്തവുമായ ആകർഷണങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള എളുപ്പവും സൗകര്യപ്രദവുമായ മാർഗ്ഗം നല്കുകയും ചെയ്യുന്നതിനാണ് പുതിയ നേരിട്ടുള്ള ഫ്ലൈറ്റ് റൂട്ട് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതിയ വിമാന സർവീസ് ദക്ഷിൺ കാശി വിഷന് കീഴിൽ ഗോവയിൽ ആത്മീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും എന്ന് ഗോവ വിനോദസഞ്ചാര വകുപ്പ് മന്ത്രി രോഹൻ ഖൗണ്ടേ പത്രക്കുറിപ്പിൽ അറിയിച്ചു. ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും ഒപ്പം ഇവിടുക്കെ സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, സാഹസിക വിനോദസഞ്ചാരം എന്നിവ പര്യവേക്ഷണം ചെയ്യാൻ സഞ്ചാരികളെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിന് തുടക്കം കുറിക്കുന്നതിനായി ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ മെയ് 23 ന് നേരിട്ടുള്ള ആദ്യ വിമാനത്തിൽ ഡെറാഢൂണിലേക്ക് യാത്ര ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













